പിറ്റേന്ന് അന്ന തോമസ് ജോയിന്റ് ചെയ്തു …….. അലക്സിന്റെ ക്യാബിനിനു പുറത്ത് തൊട്ടടുത്തായി ഒരു ടേബിളിൽ ആണ് അവളുടെ സീറ്റ് ……… കാണും പോലല്ല അവൾ ആളൊരു കാന്താരി ആണ് …… അലക്സ് മനസ്സിൽ ചിരിച്ചു …….. അവളെയും കൊണ്ട് സൈറ്റിലേക്ക് …….. നല്ല ചൂടും പൊടിയും സൗണ്ടും …….. രണ്ടുപേരും വിയർത്ത് കുളിച്ചു …….. സൈറ്റിൽ നിന്നും അവർ ഒരു കോഫി ഷോപ്പിൽ വണ്ടി നിർത്തി ……… രണ്ടുപേരും ചെറുതായി ഭക്ഷണം കഴിച്ചു ……. അവിടെ നിന്നും നേരെ ഓഫീസിലേക്ക് ……… അലക്സ് അവളെ മൈൻഡ് ചെയ്യുന്നില്ലെന്ന് അവൾക്ക് തന്നെ തോന്നി ……. എല്ലാവരോടും അവൻ ഒരുപോലാണ് പെരുമാറുന്നത് എപ്പോയും ഒരു പുഞ്ചിരിയും തമാശയും അവന്റെ മാസ്റ്റർപീസ് ആണെന്ന് അപ്പോഴാണ് അന്നക്ക് മനസ്സിലായത് …….. എന്നോട് മാത്രമല്ല ഈ ചളിപ്പ് അടിക്കുന്നത് …… അവൾ തിരിച്ചും അലെക്സിനെ മൈൻഡ് ചെയ്തില്ല …….. വളരെ പെട്ടെന്ന് തന്നെ എന്ന ജോലിയൊക്കെ പഠിച്ചു തുടങ്ങി …. അലക്സ് ഇല്ലാതെ തന്നെ എല്ലാം ചെയ്യാൻ അവൾ പഠിച്ചു …….. അലെക്സിന് അതൊരു ആശ്വാസമായി ….. അലക്സിന്റെ സ്വഭാവം അവൾ നന്നായി പഠിച്ചിരുന്നു …….. അലക്സിന്റെ ചുറ്റികളിയെല്ലാം അവൾ മനസ്സിലാക്കി …….. ഇടക്ക് ഓരോ കുത്ത് കൊടുക്കാനും അവൾ മറന്നില്ല ……. ഒരുമിച്ച് ജോലി ചെയ്യുന്ന രണ്ട് ശത്രുക്കൾ ……. അലക്സ് ഒറ്റക്ക് ഒരു ഫ്ലറ്റിലാണ് താമസിക്കുന്നതെന്ന് അവൾ അറിഞ്ഞു …….. അവിടെയാണ് അലക്സിന്റെ അധോലോകം ഉള്ളത് …….. പെണ്ണുങ്ങളോടുള്ള അമിതമായ താല്പര്യം അവൾ മനസ്സിലാക്കിയിരുന്നു ……… ഒരിക്കലും അലക്സ് ഓഫീസ് സ്റ്റാഫിനോടോ എന്നോടോ ഒരു നോട്ടം കൊണ്ടുപോലും അങ്ങിനെ ഒരാളാണെന്ന് പറയിച്ചില്ല …… എന്താണ് അലക്സ് …….ഇയാൾ എങ്ങിനെ ഇങ്ങനെ ആയി ? എനിക്ക് അലെക്സിനോട് തോന്നുന്നത് എന്ത് തരം ഇഷ്ടമാണ് പ്രേമമോ ? അതോ എല്ലാവരോടും തോന്നുന്ന വെറും ഒരിഷ്ടമോ ?
അങ്ങനെ ദിവസങ്ങൾ കടന്നുപോയി …….. രണ്ടുപേരെയും ഒരേ സമയം നാട്ടിലേക്ക് ചെല്ലാൻ വീട്ടുകാർ വിളിച്ചു പറഞ്ഞു …….. ഇത് കേട്ടപ്പോൾ നമ്മുടെ ത്രീ ഗേൾ നും സമാധാനം നഷ്ടമായി ……. അലെക്സിനെ മൂന്ന് പേരും സ്നേഹിക്കുന്നത് പരസ്പ്പരം അറിയില്ലായിരുന്നു …….. പക്ഷെ അലെക്സിന് അത് അറിയാമായിരുന്നു ……… കുറച്ച് ദിവസങ്ങൾക്ക് ശേഷം അലെക്സും അന്നയും വീട്ടിലേക്ക് പോകാനൊരുങ്ങി ….. രാത്രി 2 മണിക്കാണ് ഫ്ലൈറ്റ് ……. അന്ന അന്ന് അലക്സിന്റെ ഫ്ലാറ്റിൽ എത്തി …… രണ്ടുപേരും പരസ്പരം സംസാരിക്കുന്നതൊന്നും ഇല്ല ……..