അന്ന തോമസ് ……… ഞാൻ ഇവിടെത്തെ ട്രാൻസ്പോർട്ടേഷൻ തന്നെ ഉപയോഗിക്കും , ഇവിടെത്തെ കടയിൽ നിന്നുതന്നെ സാധനം വാങ്ങും ……. ഇവിടുള്ള ആക്കിക്കോമഡേഷൻ തന്നെ ഉപയോഗിക്കും ……. ഇവിടെത്തെ ബാങ്ക് വഴി തന്നെ നാട്ടിലേക്ക് പണം അയക്കും ……..
അലെക്സിന് ചിരിവന്നു …….. നാട്ടിൽ അച്ഛന് യെന്ത ജോലി …….
അന്ന തോമസ് ……. അച്ഛൻ ഒരു പ്ലാന്റർ ആണ് ……… നല്ല വലിയൊരു ഏരിയ തന്നെ ഉണ്ട് …….
അലക്സ് …….. അപ്പോൾ ഞാൻ തന്നെ പ്രൊപ്പോസ് ചെയ്താലോ ………
അന്ന തോമസ് …… നല്ല അടി അങ്ങ് വച്ചു തരും ………..
അലക്സ് …….. വലിയ സുന്ദരിയാണെന്ന് തോന്നുന്നുണ്ടോ ?
അന്ന തോമസ് ……. അതുകൊണ്ടാണല്ലോ സാർ എന്നെ പ്രൊപ്പോസ് ചെയ്യാൻ ആഗ്രഹിച്ചത് ……… അതോ കാശ് കണ്ടിട്ടോ ?
അലക്സ് …….. ഓക്കേ പുറത്തിരിക്ക് ഞങ്ങൾ ഒന്ന് ഡിസ്കസ് ചെയ്തിട്ട് വിളിക്കാം ……..
അന്ന തോമസ് ……. ഒരു നല്ല ചോദ്യം പോലും എന്നോട് ചോദിച്ചട്ടില്ല …… പിന്നെ ഞാൻ വെയിറ്റ് ചെയ്യണോ …….
അലക്സ് ……. എന്നാൽ ഒരു സിമ്പിൾ ചോദ്യം …….. വാസ്കോഡ ഗാമ എന്നാണ് കേരളത്തിലെ കോഴിക്കോടുള്ള കാപ്പാടിൽ വന്നിറങ്ങിയത് …….
അന്ന തോമസ് ……. മെയ് 20 th 1498 ……… സാർ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഇന്റർവ്യൂന് ഇങ്ങനെയുള്ള ചോദ്യങ്ങളാണോ ചോദിക്കുക ……….
അലക്സ് …….. എനിക്ക് എന്ത് ചോദിക്കണം ചോദിക്കണ്ട എന്ന് താൻ പറഞ്ഞു തരേണ്ട ആവശ്യം ഇല്ല ….. get out …..
അലക്സ് അവളുടെ കണ്ണുകളിലേക്ക് നോക്കി ദേഷ്യം കൊണ്ട് അവളുടെ മുഖമാകെ ചുവന്നു തുടുത്തു ……. ഓഫീസ് ബോയ് യെ വിളിച്ച് അന്ന തോമസ് നെ രുക്മിണി മാഡത്തിന്റെ ക്യാബിനിൽ കൊണ്ട് പോകാനായി പറഞ്ഞു ……… അലക്സിന്റെ മുഖത്ത് നോക്കാതെ അവൾ ഡോർ തുറന്ന് പുറത്തേക്ക് പോയി ……..
അന്ന തോമസിനെയും കൊണ്ട് ഓഫീസ് ബോയ് രുക്മിണി മാഡത്തിന്റെ അടുത്തേക്ക് പോയി ……. രുക്മിണി മാഡം അലെക്സിനെ വിളിച്ചു ……… അന്നയെ പുറത്തിരുത്തി അലക്സും ആയി ചർച്ച നടത്തി ….. അലക്സ് പുറത്തേക്കിറങ്ങിയപ്പോൾ അന്ന ദഹിപ്പിക്കുന്ന ഒരു നോട്ടം അലക്സിനെ നോക്കി …… പുഞ്ചിരിച്ചുകൊണ്ട് അലക്സ് കാബിനിലേക്ക് പോയി ……… അന്നയെ രുക്മിണി ക്യാബിനിലേക്ക് വിളിച്ചു ……. സാലറി സംസാരിച്ചു ….. അന്ന എല്ലാം ഓക്കേ പറഞ്ഞു …….