അവളുടെ കണ്ണുകൾ നിറഞ്ഞു ……… നിങ്ങളുടെ സ്നേഹബന്ധത്തിന് ശക്തിയുണ്ടെങ്കിൽ റുക്‌സാനയെ നിനക്ക് കിട്ടും …… ഇല്ലെങ്കിൽ ………..
അലക്സ് തിരിച്ചുവരും വളരെ സന്തോഷത്തോടെ ……… അപ്പൊൾ ഇപ്പോൾ നടക്കാതെപോയ ഞാൻ ആഗ്രഹിച്ച അലെക്സിനെ എനിക്ക് തരണം ………
അലക്സ് ……. മും …….
എമിലി ……. പോകുന്നതിന് മുൻപ്പ് റുക്‌സാ ഉറപ്പായും നിന്നെ തിരിച്ചു വിളിക്കും …….
അലക്സ് …….. എന്നാ മാഡം തിരിച്ചുപോകുന്നത് ……..
എമിലി …….. ഞാൻ ഒരു 8 ഡേയ്സ് കൂടി കാണും …. അലക്സ് വിളിക്ക് …… അപ്പോൾ നോക്കാം ……. നല്ല സന്തോഷത്തോടെ ……. ഒരു തരിപോലും ടെൻഷൻ ഇല്ലാതെ ……… മനസ്സൊക്കെ നല്ല കൂൾ ആയെന്ന് തോന്നുമ്പോൾ …….
അലക്സ് പുഞ്ചിരിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ………
എമിലി …….. ഞാൻ എയർ പോട്ടിൽ വരും ………. റൂമിൽ നിന്നും ഇറങ്ങുമ്പോൾ വിളിക്ക് ……… കൂട്ടുകാരെയും ഒന്ന് പരിചയപ്പെടാമല്ലോ ?
അലക്സ് റൂമിലേക്ക് പോയി …….. അവിടെനിന്നും സുൽഫിയും ജന്നാഹ് മായി എയർ പോട്ടിൽ എത്തി ……. അവരെയും കാത്ത് എമിലിയും മുസ്തഫയും ഉണ്ടായിരുന്നു ……. മുസ്തഫ എല്ലാവരെയും പരസ്പ്പരം പരിചയപ്പെടുത്തി …… അകത്തേക്ക് കയറുന്നതിന് മുൻപ്പ് അലക്സ് ഒരിക്കൽ കൂടി റുക്‌സാനയെ വിളിച്ചു …….. മൊബൈൽ സ്വിച്ച് ഓഫ് ആണ് ……….. ഇനി ഈ ജന്മത്ത് അവളെ എനിക്ക് ജീവനോടെ കാണാൻ കഴിയില്ല …… അവന്റെ ലഗ്ഗേജുമെടുത്ത് എല്ലാവരെയും ദയനീയമായി നോക്കിക്കൊണ്ട് അവൻ അകത്തേക്ക് പോയി …….
അങ്ങിനെ ഒരു മാസം കൂടി കടന്നുപോയി ……… എമിലിയുടെ ഒരു മെസ്സേജ് വന്നു ………. ”
അവസാന നിമിഷം വരെ ഞാൻ നിനക്ക് വേണ്ടി അവളോടൊപ്പം ഞാൻ ഉണ്ടായിരുന്നു ……….. അവളുടെ ആ ഒരു അവസ്ഥയിൽ എനിക്ക് നിന്നെ വീണ്ടും വിഷമിപ്പിക്കാൻ തോന്നിയില്ല ……… അതാണ് ഞാൻ അറിയിക്കാതിരുന്നത് ………. ഞാൻ അവളെ കാണുമ്പൊൾ അവൾ അബോധാവസ്ഥയിലെയിരുന്നു …….. മരണത്തിന്റെ വക്കിൽ ………. അവൾ ഗർഭിണിയായിരുന്നു ……..എനിക്ക് അവളെയും നിന്റെ കുഞ്ഞിനേയും രക്ഷിക്കാൻ കഴിഞ്ഞില്ല , നിനക്ക് പകരമായി എന്റെ കയ്യിൽ പിടിച്ച് വേദന ഇല്ലാത്ത ആ ലോകത്തിലേക്ക് അവൾ നമ്മളെ വിട്ട് പോയി ………. എവിടെയായാലും നീ നിന്റെ ജീവിതം സന്തോഷമായി ജീവിച്ചു തീർക്കുക ……..നഷ്ടപ്പെട്ടതിനെക്കുറിച്ചൊന്നും ഇനി ഓർക്കാതിരിക്കുക ………. എന്റെ പ്രാർത്ഥന നിന്നോടൊപ്പം ഉണ്ടാകും ………. ” ALL THE BEST………. എമിലി……….