അലക്സ് ………. എനിക്കും കൂടി വേണ്ടി ?
എമിലി …….. മും ………
അലക്സ് ……. മാഡം ……. മാരീഡ് ആണോ ?
എമിലി …….. മും……. അയാളോടൊപ്പം ഒരുമിച്ച് പോകാൻ പറ്റില്ലെന്ന് തോന്നി ……. ഒഴിവായി …….
അലക്സ് ………. അയാൾ വേറെ കല്യാണം കഴിച്ചോ ??
എമിലി ……. മും ……..
അലക്സ് ……. മാഡം എന്തു ചെയ്യുന്നു ……….
എമിലി ……… ഞാനൊരു ന്യൂറോ സർജൻ ആണ് ……….
അപ്പോയെക്കും റുക്‌സാനയുടെ കാൾ വീണ്ടും വന്നു ……..അലക്സ് സ്പീക്കർ മോഡിലിട്ട് അവളോട് സംസാരിച്ചു .റുക്‌സാന ……. അലക്സ് എവിടെയാ ………. ഒന്ന് പെട്ടെന്ന് വാ
അലക്സ് ……. റുക്‌സാ ഞാനൊരു ക്ലൈൻറ്റിന്റെ അടുത്താണ് …….. കുറച്ചു ദിവസം കാണാൻ പറ്റില്ല ………
റുക്‌സാന ……. ഇല്ലാ …… എനിക്ക് ഇപ്പൊ കാണണം നിന്നെ ……… ഇല്ലെങ്കിൽ ഞാൻ ചത്തുകഴിയുമ്പോയെ നിനക്കെന്നെ കാണാൻ പറ്റു …….. അറിയാമല്ലോ ഒരുപാട് നാളൊന്നും നിന്നെ ഞാൻ ശല്യപ്പെടുത്തില്ല ………
അലക്സ് ……… റുക്‌സാ ……. അങ്ങിനെയൊന്നും പറയല്ലേ ? നിനക്ക് ഒന്നും പറ്റില്ലാ …….. എനിക്ക് വരാൻ പറ്റാത്തതുകൊണ്ടാ ……. പറയുന്നത് കേൾക്ക് ……..
റുക്‌സാന ഫോൺ കട്ട് ചെയ്തു …….. എമിലി അലക്സിന്റെ മുഖത്തേക്ക് നോക്കി ……… അവന്റെ മുഖത്തെ സങ്കടം എമിലിക്ക് മനസ്സിലായി …….
അലക്സ് ……… ഒരു സുഖമില്ലാത്ത കുട്ടിയാ ……..
എമിലി …… നീ പോയിട്ട് വാ ……. അവൾ വിഷമിക്കണ്ടാ ……
അലക്സിന്റെ മുഖത്തെ ആ സന്തോഷം അവളുടെ മുഖത്ത് ചിരി പടർത്തി ……..
എമിലി ….. പെട്ടെന്ന് വരണം ……… നിന്റെ ക്ലയന്റ് ആണോ ??
അലക്സ് …… ഇപ്പൊ അതിലും മേലെയാണ് ………
എമിലി …… അപ്പൊ കെട്ടിക്കൂടെ ……. നിങ്ങളുടെ സംസ്കാരങ്ങൾ തമ്മിൽ ചേരുമെങ്കിൽ …….
അലക്സ് ……. ആയുസ്സ് മാത്രം ദൈവം അവൾക്ക് കൊടുത്തില്ലാ ……. ബാക്കിയെല്ലാം അവൾക്ക് ആവശ്യംപോലെയുണ്ട് ……….