എമിലി ……. ഇനി നിനക്ക് വരുന്ന ഫോൺ കാൾ സ്പീക്കർ മോഡിലെ സംസാരിക്കാൻ പാടുള്ളു …… എന്റെ കൂടെ ഉള്ളിടത്തോളം കാലം
അലക്സ് …….. മാഡത്തിന്റെ സംസാരം എനിക്ക് ഇഷ്ടപ്പെടുന്നില്ല ……… എന്റെ പേർസണൽ ലൈഫിൽ കേറി കളിക്കരുത് …… അത് എനിക്ക് ഇഷ്ടമല്ല …… അവൾ എന്റെ ക്ലയന്റ് അല്ല ……. ശീ ഈസ് മൈ ഫ്രണ്ട് ……. ഞാൻ പോകുകയാണ് എനിക്ക് മാഡത്തിനോട് വർക്ക് ചെയ്യാൻ താല്പര്യം ഇല്ല …… ഞാൻ മുസ്തഫയോട് പറഞ്ഞ് മാഡം കൊടുത്ത കാശ് തിരികെ വാങ്ങി തരാം ……..
ഞാൻ ഫോൺ എടുത്ത് മുസ്തഫയെ വിളിച്ചു ……. കാര്യങ്ങൾ പറഞ്ഞു ……. നമ്മൾ കൊടുത്ത വാക്ക് തെറ്റിക്കുന്നതിൽ മുസ്തഫയ്ക്ക് മടിയുണ്ടായിരുന്നു ……… അരമണിക്കൂറിനുള്ളിൽ മുസ്തഫ അവിടെയെത്തി ….. എമിലിയുമായി സംസാരിച്ചു …….. മുസ്തഫ വാങ്ങിയ കാശ് അവരെ തിരിച്ചേൽപ്പിച്ചു …….. മുസ്തഫ സൈൻ ചെയ്ത് കൊടുത്ത ഡോക്യൂമെന്റസ് തിരികെ നല്കാൻ എമിലി വിസമ്മതിച്ചു …….. മുസ്തഫയുടെ ആ അവസ്ഥ അലക്സിനെ നല്ല വിഷമിപ്പിച്ചു ………. മുസ്തഫയെ പറഞ്ഞു വിട്ട് അലക്സ് അവിടെ നിൽക്കാമെന്ന് സമ്മതിച്ചു …. ആ ഡോക്യൂമെന്റിൽ എന്താണ് എഴുതിയിട്ടുള്ളതെന്ന് മിക്കവാറും മുസ്തഫക്കും അറിയില്ലായിരിക്കും …. എമിലി വല്ല കേസും കൊടുത്താൽ പാവം അയാൾ അകത്താകും ……… 40 ദിവസത്തെ കാര്യമല്ലേ ഉള്ളു ……. ഇവൾ കൊല്ലുകയാണെങ്കിൽ ഞാൻ ചാകാൻ റെഡിയാണ് ………
എമിലി ……… നിനക്ക് കാശ് എന്തെങ്കിലും വേണോ ?
അലക്സ് ……. വേണ്ടാ …….
എമിലി ……. ഓക്കേ …… വീട്ടിൽ അയക്കാൻ കാശ് വല്ലതും വേണമെങ്കിൽ ചോദിക്ക് ……..ഇല്ലെങ്കിൽ ഞാൻ അയച്ചുകൊടുക്കാം ……. ഒരു ആവശ്യവും പറയാൻ മടിക്കേണ്ട ……..
എന്ത് വേണമെങ്കിലും എന്നോട് പറയാം …….. പിന്നെ നിനക്കൊരു അനിയത്തി ഉണ്ട് അല്ലേ ?
അലക്സ് ……. അതെ ……..
എമിലി ……. എത്ര വയസ്സുണ്ട് …….
അലക്സ് …….. 22 ………
എമിലി ………. അവൾക്ക് വേണ്ടിയാണ് ……. ഈ പണി നീ ചെയ്യുന്നതല്ലേ?