“” നമ്മളെയൊക്കെ ആര് നോക്കാൻ… “” ഞാനവളുടെ വിരലിൽ പതിയെ ഞൊട്ടവിടുവിച്ചു പറഞ്ഞതും.
“” അയ്യാ… ദേ ചെക്കാ കളിക്കല്ലേ… ഒടുക്കത്തെ ഗ്ലാമറും വെച്ചോണ്ടവൻ കള്ളം പറയണ്…””
അവളെന്റെ താടിക്കെട്ട് ഒന്ന് തട്ടി,
“” സത്യായിട്ടും… ചിലരൊക്കെ നോക്കുന്നല്ലാതെ ആരും പറഞ്ഞിട്ടുമില്ല… ഞാനായിട്ട് അതിന് മെനകെട്ടിട്ടുമില്ല.. “”
അവളെന്നെ സംശയത്തോടെ നോക്കിയൊന്ന് അമർത്തി മൂളി, വിശ്വാസം വന്നിട്ടില്ല പെണ്ണിന്…അതാ… ഉള്ളത് പറഞ്ഞാ നായിക്ക് മുറുമുറുപ്പ് ന്ന് പറയണപോലെയയല്ലോ
“” ന്റെ കാര്യം വിട്… ചേച്ചിക്ക് എത്ര പേര് ഉണ്ടായിരുന്നു.. “”
“” പോടാവിടുന്ന്…
ഒരുപാടൊന്നുല്ലായിരുന്നു പക്ഷെ ഒന്നുണ്ടായിരുന്നു പ്ലസ് വണ്ണിൽ വെച്ച്… “”
അവളൊന്ന് ചിരിച്ചു,
“” അഹ് പെണ്ണാള് കൊള്ളാലോ… പറ കേക്കട്ടെ…””
“” ജോൺ ന്നായിരുന്നു അവന്റെ പേര്… ആള് സ്മാർട്ട് ആയിരുന്നു… വല്യകുഴപ്പൊന്നുല്ല കാണാനും… അതാ അവൻ വന്ന് പറഞ്ഞപ്പോ ഞാനും ഓക്കേ പറഞ്ഞത്.. പക്ഷെ മൂന്നാഴ്ച്ച കഴിഞ്ഞു അവന്റെ അപ്പന് ട്രാൻസ്ഫർ ആയെന്ന് പറഞ്ഞു അവനൊരു ബൈ യും തന്ന് പോയി… പിന്നാ വഴിക്കാരും വന്നിട്ടില്ല… “” അവളൊരു നെടുവീർപ്പിട്ടു
“” ജോൺ സാർ ബൈ മാത്രമല്ലല്ലോ ഒരുമ്മയും തന്ന് കാണണമല്ലോ… “” ഞനൊന്ന് അടക്കി ചിരിച്ചു.. അവളുടനെ കണ്ണുമിഴിച്ചു ന്നെ നോക്കി… നിനക്ക് എങ്ങനെ മനസിലായി ന്ന്..
“” എത്ര ഗൗതം മേനോൻ സിനിമ കണ്ടിരിക്കുന്നു ന്റെ പൊന്ന് ചേച്ചി.. “”
“”നിനക്കതിൽ പ്രശ്നമൊന്നുമില്ലേ…? ഞാങ്കരുതി നിനക്കത് ഫീലാവുന്ന്… “”