നുമ്പേ തന്തക്ക് വിളിച്ചതിന്റെ ചൊരുക്ക് വിശാലിനോട് തീർക്കാൻ പറ്റാത്ത വിഷമം അമല് അപർണ്ണക്ക് നേരെ തീർത്തത് എല്ലാരുമൊന്ന് ചിരിച്ചു,
“” ന്നാ നിന്റെ വല്യമ്മക്കൂടെ ഒരണ്ണം എടുത്ത് കൊട്… അവര് ദേണ്ടെ തുണിയില്ലാണ്ട് അതോഴി ഓടിക്കളിക്കണ്…. “” അതിന് അവള് തിരിച്ചൊരണം തീർത്തുകൊടുത്തതും അവിടാകെ ചിരിയായി, കൂടെ അമല് നിന്ന് പുഴുങ്ങി, ഇന്ന് അവന്റെ ദിവസം തന്നെ…
“” വല്യമ്മക്ക് തുണിയെടുത്തു കഴിഞ്ഞേൽ ഇച്ചിരി വെള്ളം കുടിയളിയാ.. നല്ല ഷീണം മുഖത്ത്… “”
വിശാലൊരു ചിരിയോടെ ഒരു കുപ്പി വെള്ളം അവന് നേരെ നീട്ടി,