ഞനൊന്ന് ചിരിച്ചു, ന്റെ ചിരി കണ്ടാകണം അവളും അതിന് കൂടെ ചിരിച്ചു.
കുറച്ചേരം അതെ നിൽപ്പ് നിന്നതല്ലാതെ അവളോരക്ഷരം മിണ്ടിയില്ല,
ഞാനാ പുറത്തൂടെ അലസമായി കിടന്നിരുന്ന നീളൻ മുടിയിൽ തഴുകി നിന്നു..
“” വാവേ…. “” ന്റെ നെഞ്ചിലെ താളം കേട്ടവൾ ഒന്നനങ്ങി,
“” ഓ…. “” അനങ്ങി കിടന്നവളെ ഒന്നുടെ ചേർത്ത് ഞാനതിനോന്ന് മൂളി,
“” വാവേ…. “” അവളൊന്നുടെ ആ ഈണത്തിൽ വിളിച്ചതും
“” ന്തോ……??? “” ഞാനതിന് നീട്ടി വിളി കേട്ടതും, അവളൊന്ന് ഇളകി ചിരിച്ചുകൊണ്ടെന്റെ നെഞ്ചിൽ മുഖമമർത്തി, പെട്ടന്ന് ഫോൺ മുഴങ്ങിയതും ഞങ്ങള് രണ്ടാളുമൊന്ന് ഞെട്ടി, അതിന് പരസ്പരമോന്ന് ചിരിച്ചു അവളെന്റെ പോക്കറ്റിൽ നിന്നും ഫോൺ കയ്യിലെടുത്തു,
“” ഇത് അവളാണല്ലോ… ആ ആൻഡ്രേസ്സ…. “” ഡിസ്പ്ലേയിലേക്ക് നോക്കി ഒന്ന് മുഖം ചുളിച്ഛ് നിക്ക് നേരെ യാ ഫോൺ നീട്ടി,
ഞാനാ കവിളിൽ ഒരു കുത്തും കൊടുത്ത് ഫോൺ അറ്റന്റ് ചെയ്തു,,
“” സിദ്ധു..ടാ…. വിശാലിനെ ഇവരൊക്കെ..നിയോന്ന് പെട്ടെന്നിങ്ങോട്ട് വാ….. “”
ഫോൺ കട്ടാക്കി ഞാൻ അവളുടെ കയ്യിലേക്ക് കൊടുത്തു.
“” നീ ക്ലാസ്സിലേക്ക് പോക്കൊ…. “” അവളോടത് പറഞ്ഞു ഞാൻ നേരെ ക്ലാസ്സിലേക്ക് ഓടി, ഉടുത്തിരുന്ന മുണ്ടും മടക്കികുത്തി ഞാൻ അങ്ങോട്ടേക്ക് പായുകയായിരുന്നു.. പുറകിൽ നിന്നും വിളി വന്നെങ്കിലും ഞാനത് ശ്രദ്ധിച്ചില്ല.
ക്ലാസ്സിലേക്ക് ഓടി കയറുന്നതിന് മുന്നേ കാണാം നിലത്ത് കിടക്കുന്ന വിശാലിനെ.. അവന്റെ അടുത്ത് രാവിലെ കാന്റീനിൽ കണ്ട സീനിയറും,
ന്റെ കാലിൽ നിന്നും പെരുത്ത് കയറി, ന്റെ ചെറുക്കനെ…