“” ഹുംഹ്മ്മ്… “” ഞാൻ ഇല്ലെന്ന് നിഷേദാർഥ്യത്തിൽ മൂളിയതും അവളെന്നെ പിടിച്ചു തിരിച്ചു നിർത്തി, ന്താണ് ന്ന് ചോദിച്ചതും…
“” ഞാനിപ്പോ പറയാൻ പോകുന്ന കാര്യം നിനക്ക് എത്രത്തോളം ഉൾകൊള്ളാൻ കഴിയും ന്നൊന്നുമെനിക്ക് അറിയില്ല.. പക്ഷെ നീ അറിയണ്ട ഒന്നുണ്ട്… “”
ഞാനവളെ നോക്കി, ആ മുഖത്തു ഭീതി,
“”ന്താ സിദ്ധു… ന്തായാലും നീയൊന്ന് തെളിച്ചു പറ.. നിക്കാകെ പേടിയാവണ്…””
അവളെന്റെ ഇരു കവിളിലും കൈ ചേർത്തു,, അപ്പോളും ന്റെ വിഷമം അലട്ടുന്ന മുഖം കണ്ടാവണം അവളെന്റെ തല അവളിലേക്ക് കൊണ്ടവന്ന് നെറുകിൽ ചുംബിച്ചത്..
“” ന്തായാലും പറ… ഞാനല്ലേ പറയുന്നേ… “” അത്രേ നിക്ക് പിടിച്ചു നിർത്താനായുള്ളു ഇത്രേയും നാൾ ഞാൻ അടക്കി വച്ച കരച്ചിൽ അവൾക്ക് മുന്നിൽ തുറന്ന് വിടുമ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നിയിരുന്നു.
ഉള്ളിലുള്ളതെല്ലാം അവളിലേക്ക് നീട്ടുമ്പോൾ ഒരമ്മയുടെ തഴുകലെന്ന പോലെ അവളുടെ മടിയിൽ ഞാൻ തലചായിച്ചു. മുടിയിലൂടെ ഇഴയുന്ന വിരലുകൾ മാത്രം ന്നോട് സംസാരിച്ചു കൊണ്ടിരുന്നു. അവയെന്നെ അത്രെയേറെ ശാന്തനാക്കിയിരുന്നു.
“” ചില മുത്തശ്ശി കഥകളിൽ കേട്ടിരിക്കുന്നപോലൊരു അനാഥനാണ് ഞാൻ… ആരുമില്ലാത്തവൻ. ചോദിച്ചു വരാനോ… തേടി ചെല്ലാനോ ഒരിടമില്ലാത്ത……””
പറഞ്ഞവസാനിപ്പിക്കാൻ വിടാതെ അവളെന്റെ വാ പൂട്ടി, ചേർത്തു പിടിച്ച കൈകളുടെ ബലം ഞാൻ അറിഞ്ഞു,
“” ആരുമില്ലാത്തവനല്ലേ അനാഥൻ…. നിനക്ക് ഞാനില്ലേ… അങ്ങനെയാവുമ്പോ നീ എങ്ങനെയാ അനാഥനാവുന്നെ… “”
നിറഞ്ഞ മിഴിയോടെ അവളെന്റെ മുഖമാകെ ഉമ്മകൾ ക്കൊണ്ട് നിറച്ചു, ആ സ്നേഹം നിറഞ്ഞു ആസ്വദിക്കാനെ നിക്കായുള്ളു… നിനക്ക് ഞാനുണ്ട് ന്ന് വാശിയോടെ പറയുന്നത് പോലെ അവളെന്നെ പലകുറി മുത്തമിട്ടു.