അത് കണ്ടതും പൂർണിമയൊന്ന് ചിരിച്ചു, കൂടെ ആ സെയിൽ പിള്ളാരും…. എന്റെയൊരു കാര്യം…
ഞനൊരു രസിക്കാൻ തന്നെ…
“” എടുക്കെടാ ഇല്ലേ നിക്കത് വിഷമമാകും… നീയും ന്റെ പെങ്ങളല്ലേ…. “” അവളെന്നെയൊന്ന് നോക്കി, പിന്നേം മടിച്ചു നിന്നവളെ നിർബന്ധിച്ചെടുപ്പിക്കുകയായിരുന്നു
“” ചേച്ചി.. ഈ പെണ്ണ് ഒരണ്ണം വല്ലോമേ എടുക്കു… സമ്മതിക്കരുത് മിനിമം നാലെണ്ണം എടുക്കാതെ ഇവളെ ഇവിടുന്ന് വിടരുത് കേട്ടാ… “”
ആ സെയിൽ ഗേൾ നിന്ന് ചിരിയോടെ ഓരോന്ന് മുന്നിലേക്ക് എടുത്തിട്ടുകൊണ്ടിരുന്നു.. കൂടെ അവളോട് ന്തൊക്കെയോ ചോദിക്കുന്നതും കേട്ടു.. ഇനി നിക്ക് വല്ല വട്ടും ഉണ്ടോന്നാണോ…?
“” ഇവിടെന്തായി… “” ഞാൻ സ്റ്റെഫിക്കും പൂജക്കും അടുത്തേക്ക് വന്നു,
“”ഇത്രേം എടുത്തുള്ളൊ..?? ന്റെ ചേച്ചി ന്നെ നോക്കി നിക്കാതെ ഒരു മൂന്നു നാലെണ്ണം കൂടെ എടുത്തിട്ട് കൊട്…””
ഞാൻ അവിടെ നിന്ന പുള്ളികാരിയോട് പറഞ്ഞതും അവരൊന്ന് ചമ്മി… പിന്നെ വേഗന്ന് ഉണ്ടായിരുന്നതെല്ലാം എടുത്തിട്ടു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” അപ്പോ ശെരി… രണ്ടും നന്നായിട്ട് പോയിട്ട് വാ… എന്തുണ്ടെലും ന്നെ വിളിക്കണം… ഓക്കേ…. “”
ഞാനവരെ നോക്കിയൊന്ന് ചിരിച്ചു, ഉടനെ ഒരു വിതുമ്പലോടെ അവളെന്നെ കെട്ടിപിടിച്ചു,ചേർത്തു പിടിക്കാനല്ലാതെ എനിക്കെന്താ കഴിയാ. മറുപടി ഒന്നും പറയാതെ കണ്ണുകൊണ്ടൊരു യാത്രയും തന്നവർ മുന്നോട്ട് നടന്നു..
“” ന്റെ കർത്താവെ.. അഞ്ചു മണിയോ…..!!
ദേ വന്നേ സമയമ്പോയി ന്നെ ഹോസ്റ്റലിൽ വിടണം…. “”
അവരുടെ പോക്കും നോക്കി ആനന്തസ്ര് പൊഴിച്ചുനിന്നവൾ പെട്ടന്ന് വ്യാകുലയായി ന്നെയും ഉന്തി വണ്ടിക്കരികിലേക്ക് വിട്ടു. അവളുടെയാ ദേ… വിളി നിക്ക് നന്നേ ബോധിച്ചിരുന്നു.