ഏഹ്ഹ് ഇപ്പോ അങ്ങനെയായോ…
“” നിന്റെ ഫ്രണ്ട്സ്സല്ലേ… അതല്ലേ ഞാൻ കൈ കാണിച്ചേ… “” അതിനും ന്നെ നോക്കിയൊന്ന് കലിപ്പിച്ചവൾ
“” ഇവര് പൊക്കോട്ടെ തരാം ഞാൻ ബാക്കി… “”
ശെടാ ഇത് നല്ല കൂത്ത്…
“” സിദ്ധുവേട്ടനല്ലേ….?? “” അവളെന്നെ അറിയാവുന്ന പോലെ വിരൽ ചൂണ്ടി, ഇതേതാ ഈ മാരണം ന്നായിരുന്നു ന്റെ സംശയം… ഉടനെ ന്റെ കയ്യിൽ പിടിച്ചിരുന്ന കൈകളയഞ്ഞു.
ഞാൻ അതെയെന്ന് തലയനക്കി അവളുമായി എഴുനേറ്റു.
“” പൂർണ്ണിമേ… ഞാൻ പറയാറില്ലേ ഒരു സിദ്ധുവേട്ടനെ കുറിച്ച്… ദാ ഇതാ ആള്… “”
പിന്നിൽ ഉണ്ടായിരുന്നവളെ നോക്കി ഒരു ചിരിയോടെ പരിജയപ്പെടുത്തിയതും, അവളെന്നെ തന്നെ നോക്കി നില്കുവായിരുന്നു, ന്നെ പരിജയപ്പെടുത്തിയവൾ ഒന്ന് തട്ടിയതും ഒന്ന് ഞെട്ടി നിക്ക് നേരെ കൈ നീട്ടി,
“” അല്ല….ആരാ നിക്ക് അങ്ങോട്ട് മനസിലായില്ല..””
ഞനൊന്ന് പരുങ്ങി, ഇതാരപ്പാ ന്ന് ആലോചിച്ചു നിൽക്കേ,
“” ന്നെ അറിയാൻ വഴിയില്ല…അതിന് നമ്മള് തമ്മിൽ അങ്ങനെ കണ്ടിട്ടില്ല… പക്ഷെ നിക്കറിയാം സിദ്ധേട്ടനെ… “”
പിന്നേം അളെ മനസിലാവാതെ നിന്ന ന്നെ കണ്ടവൾ ഒരു ചിരിയോടെ തുടർന്നു..
“” ഞാൻ തറവാട്ടിലെയാ.. ശ്രീധരന്റെ മോള് പൂജ…””
അവളെന്നെ ന്തോ ഓർത്തെടുക്കാൻ പഠിപ്പിക്കുന്ന പോലെ പറഞ്ഞതും, ഓഹ് കുടുംബത്തുന്നാണോ വെറുതെയല്ല നിക്ക് മനസിലാവാഞ്ഞേ… വഴിവെച്ചു കണ്ടതാണെന്ന് പറഞ്ഞിരുന്നേലും ഞനോർത്തേനെ…. ഇതിപ്പോ പൂജേ പോയിട്ട് അവിടുത്തെ ഒരു പൂച്ചേ പോലും അറിയാനും പാടില്ല.. ന്തായാലും അങ്ങനെ ഭാവിക്കണ്ട..
ഞനൊരു നമ്പറിട്ട്