“” സോറി ടാ.. “” അവളുടെ കയ്യിൽ പിടിച്ചു നടക്കുമ്പോൾ അവളുടെ മുഖത്തെ വേദന ഞാൻ കണ്ടിരുന്നു.
അവളെന്നെയൊന്ന് നോക്കി, മറുപടി ന്റെ കവിളിൽ അമർത്തിയുള്ള ഒരുമ്മയായിരുന്നു.
“” വാവേ… ദേ നോക്കിയേ നമ്മക്ക് അതോലെ രണ്ട് പേരെ മതീട്ടാ…””
ന്റെ തോളിലേക്ക് തലചായിച്ചു ന്റെ കൈ കവർന്നിരിക്കുന്നവൾ മുന്നിൽ കളിച്ചുകൊണ്ടിരിക്കുന്ന രണ്ട് കുട്ടികളുടെ നേരെ ചൂണ്ടി..
“” എനിക്കൊരു മൂന്നെണ്ണം വേണോന്നാ… “”
ഞനൊന്ന് ചിരിച്ചു ഉടനെ അവളെന്നെ ഒറ്റ തള്ള്,
“” അയ്യടാ…. “” അങ്ങനെ പറഞ്ഞവൾ നോക്കുന്നത് മുന്നിൽ ന്നെ തന്നെ നോക്കി നിൽക്കുന്ന രണ്ട് പെൺകുട്ടികളെയാണ്.. അതോടെ പെണ്ണിന്റെ മുഖമിടിഞ്ഞു, പക്ഷെ ഞനതൊന്നും ശ്രദ്ധിച്ചിരുന്നില്ല..
“” അഹ് ടെക്സ്റ്റ്‌യിൽസ്സിൽ കയറിയപ്പോ മുതൽ കാണാ ഞാൻ ഓരോന്നിന്റെം നോട്ടോമ് ചിരിമ്…ല്ലാങ്കുടെ നിക്കങ്ങോട്ട് പൊളിയണുണ്ട് പറഞ്ഞേക്കാം… “”
മുന്നിൽ നിന്നവരെ നോക്കി കലിപ്പിച്ച് പറഞ്ഞവരോടുള്ള ദേഷ്യം പാവം ന്റെ തൊടയിലാ പെണ്ണ് തീർത്തെന്ന് മാത്രം. ഒന്ന് ഞെട്ടി ഞാൻ ന്താന്ന് ചോദിച്ചതും ആ നിന്ന പിള്ളാര് ചിരിക്കുന്ന കേട്ട് ന്റെ നോട്ടം അങ്ങോട്ടേക്ക് നീണ്ടു… ഉടനെ അവരോരു ചിരിയോടെ കൈ വീശി കാണിച്ചു..
ഏഹ് ഇതാരാ… ഓഹ് ചിലപ്പോ ഇവള്ടെ ഫ്രണ്ട്സായിരിക്കും… ഞാനും കൈ വീശി ഒരു ചിരികുടെ കൊടുത്തതും അവളെന്നെ നോക്കിയൊന്ന് കണ്ണുരുട്ടി, കൂടെ ആ പെൺപിള്ളാര് ഞങ്ങളുടെ അടുത്തേക്ക് വരുകേം ചെയ്ത്…
“” ആരാ അവര്… നീയെന്തിനാവരെ കൈ വീശി കാണിക്കാൻ പോയെ.. “”