നിശാഗന്ധി 3
Nishgandhi Part 3 | Author : Vedan
[ Previous Part ] [ www.kkstories.com]
ന്റെയിരിപ്പും നോക്കി അതെ ചിരിയോടെ അവളെന്റെ മുന്നിലേക്ക് ന്നോട് പറ്റിചേർന്നു നിന്നു.
“” സുന്ദരി ആയിട്ടുണ്ടല്ലോ…. “” ഉള്ളിലുള്ളത് മറക്കാതെ ഞാൻ പറഞ്ഞതും ആ കവിളിണകളിൽ ചുവപ്പ് നിറയുന്നത് ഞാൻ മുന്നിൽ കണ്ടു, തേൻ കിനിയും ചുണ്ടുകളിൽ വന്ന ചിരിയവൾ ചുണ്ട് ക്കൊണ്ട് കടിച്ചമർത്തുമ്പോൾ, ന്റെ നോട്ടത്തിൽ പരവേശയായവൾ നോട്ടം വെട്ടിച്ചുകളഞ്ഞിരുന്നു,
“” അങ്ങനെ നോക്കല്ലേ സിദ്ധു.. ഞാൻ… ഞാച്ചിലപ്പോ.. “”
“” ഞാചിലപ്പോ….?? “” മുറിഞ്ഞു പോയ വാക്കിന് ഞാൻ വീണ്ടും കാതോർത്തു.ഒരുവേള ആ മിഴികൾ ന്നിലേക്ക് നീണ്ടു,
മറുപടി പറയാതെ ഒരു നാണത്തിൽ കുതിർന്ന ചിരിയോടെ അവളെന്റെ കയ്യിൽ നുള്ളി, അനുവാദം പോലും ചോദിക്കാതെ ന്റെ പിന്നിലേക്ക് കയറിയിരുന്നവൾ, ഒരു കാമുകിയുടെ അവകാശം പോലെ ന്റെ വയറിലൂടെ കയ്യിട്ടാ ദേഹം മുഴുവൻ ന്നിലേക്ക് ചായിച്ചു.
“” എങ്ങോട്ടാ പോണ്ടേ…?? “” പഠിക്കാൻ മാത്രം കോളേജിലേക്ക് നേരത്തെ വരുന്ന ചില ബുജ്ജികളും, ലീലാവിലാസങ്ങൾക്ക് നേരത്തെ എത്തുന്ന കുറച്ച് ലവേർസ്സിനേം നോക്കി ഞാൻ അവളോട് തിരക്കി,
“” എവിടെങ്കിലും…! എനിക്കിന്ന് നിന്റെ കൂടെ വേണം… ഒരുപാട്…. ഒരുപാടുണ്ട് പറയാൻ… “”
ന്നെ മുറുക്കെ പിടിച്ച കൈകളിൽ കൈ ചേർത്തു ഞാൻ വണ്ടി മുന്നോട്ടേക്ക് എടുത്തു.. നിക്ക് അധികം ചിന്തിക്കണ്ട വന്നില്ല, അവള് പറഞ്ഞതുപോലൊരു സ്ഥലം. മുന്നിലെ വഴികൾ നിക് വ്യക്തമാണ്…. യാത്രയിൽ ഒന്നും മിണ്ടാതെ ന്നെ ഇറുക്കെ പുണർന്നിരിക്കുന്നവൾ ഉറങ്ങിയോ ന്ന് തോന്നിയിരുന്നു നിക്ക്.. കാരണം ഒന്ന് മിണ്ടുന്ന് കൂടിയില്ല..