നിഷ യൂടെ ഡിഗ്രി പഠനം പൂർത്തിയാകുന്നത് മുമ്പ് തന്നെ വിവേക് തന്റെ പഠനതോടോപം ഒരു ഐടി കമ്പനിയിൽ ജോലിയും നോക്കിയിരുന്നു …..
നിഷ ഫൈനൽ എക്സാം കഴിഞ്ഞ് നിൽകു മ്പോൾ ആണ് വിവേകിന്റെ വീട്ടുകാർ നിഷയെ കല്യാണം ആലോചിച്ച് അവളുടെ വീട്ടിൽ വന്നത് …. പ്രത്യേകിച്ച് വിസമ്മതം ഒന്നും ഇല്ലാതിരുന്ന നിഷ യുടെ വീട്ടുകാർ നിഷയെ വിവേകിന് വിവാഹം ചെയ്തു കൊടുത്തു …….
വിവാഹം കഴിഞ്ഞ് താൻ ജോലി ചെയ്തിരുന്ന ബാംഗ്ലൂരിലെ തന്റെ താമസസ്ഥലത്തേക്ക് അവൻ അവളെ കൂടെ കൊണ്ടുപോയി ……..
കഴിഞ്ഞ മുന്നു വർഷത്തിനിടയിൽ കൈമാ റാൻ കഴിയാതെ ഇരുവരും മനസ്സിൽ നെയ്തു കൂട്ടിയ തങ്ങളുടെ പ്രണയവും സ്വകാര്യ ഇഷ്ടങ്ങളും രാവെന്നോ പകലെന്നോ നോക്കാതെ കൈ മെയ് മറന്നു ഇരുവരും ഒന്ന് ചേർന്ന് കൈമാറി ……..
ബാംഗ്ലൂരിൽ താമസം ആയി ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ നിഷ ഒരു ആൺ കുഞ്ഞിന് ജൻമം നൽകി ……….. പ്രസവം കഴിഞ്ഞ് കുഞ്ഞുമായി നാട്ടിലേക്ക് അവർ താമസം മാറി …….
വിവേക് നഗരത്തിലെ ഒരു ഐടി കമ്പനിയിൽ ജോയിൻ ചെയ്തു ………. കുഞ്ഞിന്റെ കാര്യത്തിൽ ആരും ഇടപെടുന്നത് നിഷക്ക് ഇഷ്ടം അല്ലായിരുന്നു ………. അവന്റെ കാര്യങ്ങൾ താൻ തന്നെ നോക്കണം എന്ന് അവൾക്കു വലിയ നിർബന്ധം ആയിരുന്നു ……….
വീട്ടിൽ ആയിരിക്കുംപോഴും ഏത് സമയവും അവനെ തന്റെ മാറോട് ചേർത്ത് നടക്കുന്നതാ യിരുന്നു അവൾക്കു ഇഷ്ടം ………. കുഞ്ഞിന് ഉണ്ടാകുന്ന ഒരു തരത്തിൽ ഉള്ള ബുദ്ധി മുട്ടും അവൾക് സഹിക്കാൻ കഴിയുമായിരുന്നില്ല. ………
മോന് ഒരു വയസ് ആയപോഴാണ് മുമ്പ് കോളേജ് പഠനത്തോടൊപ്പം psc പരീക്ഷ പാസായിരുന്ന നിഷക്ക് ക്ലർക്ക് ആയി ജോലി കിട്ടുന്നത് …….. അടുത്ത ജില്ലയിൽ ആയിരുന്നു ആദ്യ നിയമനം ……….
ജോലിക്ക് പോയാൽ എനിക്ക് എന്റെ കുഞ്ഞിനെ നോക്കാൻ കഴിയില്ല എന്ന് പറഞ്ഞു വീട്ടുകാർക്ക് മുന്നിൽ നിഷ അത് നിരസിച്ചു …….. പിന്നെ വിവേക് പറഞ്ഞ പ്രകാരം തൽക്കാലം ജോയിൻ ചെയ്തു മൂന്നുവർഷത്തെ ലീവും എടുത്തു ………
മോൻ നേഴ്‌സറിയിൽ പോയ് തുടങ്ങിയ ശേഷമാണ് നിഷ വീണ്ടും ജോലിക്ക് പോയ് തുടങ്ങിയത് ………. നന്നേ വികൃതി കാട്ടിയിരുന്ന അവനു പിറകെ ഒരാളിന്റെ ശ്രദ്ധ ഉണ്ടെങ്കിലേ പറ്റൂ എന്ന അവസ്ഥ ആയിരുന്നു ……..
വിവേകിന്റെ ജോലിയിലുള്ള ആത്മാർഥതയും മികവുറ്റ പ്രവർത്തനവും കണക്കിൽ എടുത്ത് അവനെ കമ്പനി മാനേജർ സ്ഥാനത്തേക്ക് ഉയർത്തി ……….. അതോടെ അവന്റെ ഉത്തര വാദിത്തവും ജോലിയും വർദ്ധിച്ചു ……… ലക്ഷങ്ങൾ ആയിരുന്നു അപൊഴതെ അവന്റെ വരുമാനം ……
മാസ ത്തിന്റെ പകുതിയും ടൂർ ആയിരുന്നു ആദ്യമൊക്കെ ടൂർ ഇന്ത്യക്ക് അകത്ത് ആയിരുന്നെങ്കിൽ കഴിഞ്ഞ നാലു അഞ്ചു വർഷമായി ഇന്ത്യക്ക് പുറത്ത് ആയിരുന്നു അധികവും അവന്റെ ഒഫിഷ്യൽ ടൂർ ……….