ആറടി ഞാൻ എന്തോ കലപില കേട്ട നിച്ചു അവിടെ നിന്ന് ഒന്ന് ഒച്ചതിൽ ചോദിച്ചു എന്താടാ ജോലി ചെയ്യുവാനോ നീ അതോ കൊച്ചു വർത്തമാനം പറയുവാണോ അവന്മാർ നിശബ്ദരായി എന്നോട് ഒരുത്തൻ ഒതുക്കത്തിൽ പറഞ്ഞു മാഡം റൊമ്പ കോപക്കാരി ആനാലും താങ്കമാന മനസ്സ് വേലയെല്ലാം നല്ല മുടിച്ചാൽ ഡബിൾ സാലറി തന്നിടും അതുക്കക താൻ നാങ്ങൾ ഇങ്ക ഇപ്പടിയെ ഇറുക്കത് എനിക്ക് അവന്മാരെ കണ്ട് നല്ല സങ്കടം തോന്നി കാരണം 8 മണിക്കൂർ ഇടവിട്ട് 70-80 ഷീറ്റ് അടിക്കണം 3 ഷിഫ്റ്റ് ആയിട്ടാണ് വെട്ട് നടക്കുന്നത്, അതുകൊണ്ട് തന്നെ അവന്മാർക്ക് കാര്യമായ വിശ്രമവും കിട്ടുന്നില്ല എന്നാണ് എന്റെ തോന്നൽ പക്ഷെ നിച്ചു
നല്ല കനത്തിൽ ക്യാഷ് കൊടുക്കുന്നത് കൊണ്ട് അവന്മാരും ഹാപ്പി ആണ് അങ്ങനെ സമയം അല്പം മുന്നിലേക്ക് നീങ്ങി ഷീറ്റ് അടിയുടെ ആദ്യ പകുതി കഴിഞ്ഞു 42 ഷീറ്റുകൾ ഒന്നാം മെഷീനിൽ അടിച്ചു അച്ചുള്ള മെഷീൻറെ അടുത്തേക്ക് മാറ്റി പയ്യന്മാർ അല്പം ഒന്ന് തളർന്നെങ്കിലും നിച്ചുവിനെ പേടിച് രണ്ടാം പകുതി ആരംഭിച്ചു അഞ്ചാറു ഷീറ്റ് രണ്ടാം മെഷീയനിൽ അടിച്ചു മാറ്റി വച്ചു ബാക്കി ഷീറ്റ് അടി നടക്കുന്നു നല്ല തളർച്ച ആണ് പിള്ളേർക്ക് പുതിയ പയ്യന്മാരായൊണ്ട് പരിചയക്കുറവും ഉണ്ട് അപ്പോഴേക്കും നേരം അല്പം മങ്ങി വെളിച്ചം മാഞ്ഞു തുടങ്ങി നിച്ചു റൗണ്ട് ചുറ്റി ഷീറ്റ് അടി പുരയിൽ എത്തി അടിച്ചിട്ടിരിക്കുന്ന ഷീറ്റിൽ നിന്നും ഇറ്റ് ഇറ്റ് വീഴുന്ന വെള്ളത്തുള്ളികൾ
അവൾ കൈകുമ്പിളിൽ പിടിച്ചു ഒന്ന് മണത്തു നോക്കി എനിക്ക് ആണെങ്കിൽ കാര്യമായിട്ട് ഒന്നും മനസിലാകുന്നില്ല എനിക്ക് ഈ റബ്ബർ മേഖലയിൽ അധികം പരിചയം ഇല്ലാത്തതു കൊണ്ട് ആകും ശേഷം അവൾ ആ കയ്യിലെ വെള്ളം ബനിയനിൽ തുടച്ചു എന്നിട്ട് ഫോൺ എടുത്ത് വെട്ടുകാരൻ സണ്ണിക്ക് വയറു നിറച്ചു കൊടുത്തു ഞാൻ കാര്യം തിരക്കി അവൾ പറഞ്ഞു അവൻ ആസിഡ് നന്നായി നേർപ്പിച്ചിട്ടില്ല ഞാൻ കൗതുകത്തോടെ ചോദിച്ചു അത് കൊണ്ട് എന്താ പ്രശ്നം അവൾ പറഞ്ഞു നന്നായി ഷീറ്റ് ഉറ ഒഴിച്ചിട്ടില്ലെങ്കിൽ ഷീറ്റ് നന്നാവില്ല റബ്ബർ ഷീറ്റിന്റെ നാച്ചുറൽ മണം വരെ നഷ്ടപ്പെട്ടു പോകും