കാരണം എനിക്ക് നാട്ടിൽ തന്നെ ഒരു നല്ല തുക അല്ലെ അവൾ ഓഫർ ചെയ്തത് ശെരിക്കും ഞാൻ സന്തോഷത്തിൽ കണ്ണ് നിറഞ്ഞു, ജീപ്പ് നേരെ നിച്ചുവിന്റെ വീട്ടിലേക്ക് കയറി അവൾ ഇറങ്ങി ഗേറ്റ് തുറന്നു ” അജു നിനക്ക് ചായ വേണോടാ” ആ അജു എന്ന് ഉള്ള വിളിയിൽ അവൾക്ക് എന്തോ എന്നോട് ഒരു അടുപ്പം തോന്നിയത് പോലെ എനിക്ക് അനുഭവപ്പെട്ടു ” ചായ ഒന്നും വേണ്ട നിച്ചു നമുക്ക് വേഗം പണി തീർത്തിട്ട് എനിക്ക് പോകണം
” ആഹ് ശെരി ഞാൻ എന്നാൽ വരുന്നു എന്ന് പറഞ്ഞു അവൾ അകത്തേക്ക് പോയി ഞാൻ ആ പരിസരം ഒക്കെ ഒന്ന് കാണാം എന്ന് കരുതി ഒന്ന് നടക്കാൻ ആഞ്ഞതും നിച്ചു സിറ്റ് ഔട്ടിൽ നീന്ന് വിളിച്ചു പറഞ്ഞു “എടാ നീ ആ പച്ച ഷീറ്റ് ഒക്കെ ഒന്ന് നൂത്തിട്ടെ ഞൻ ദാ വരുന്നു” ജീപ്പിൽ നിന്നും ഓരോ ഷീറ്റുകൾ ആയി വലിച്ചിളക്കി അയയിൽ ഇടാൻ തുടങ്ങി,
മുറ്റം തൂത്തു കൊണ്ട് ഇരുന്ന നിച്ചുവിന്റെ വീട്ടിലെ ഒരു ജോലിക്കാരി അവിടെ ഉണ്ടായിരുന്ന ഞാൻ അവളെ ഒന്ന് സഹായത്തിനു വിളിച്ചു ശൂ ശൂ മുറ്റം അടിച്ചു കഴിഞ്ഞെങ്കിൽ ഈ ഷീറ്റ് ഒന്ന് നൂത്തിടാൻ സഹായിക്കാമോ ഉടൻ തന്നെ അവൾ ഞാൻ എന്തോ അവളെ കൊല്ലാൻ വിളിച്ച മട്ടിൽ അയ്യോ നിച്ചു ചേച്ചി പറയാതെ ഞാൻ ഷീറ്റിലും ഒട്ടുപാലിലും തൊടില്ല ചേച്ചിക്ക് അത് ഇഷ്ടം അല്ല ഇവിടെ 3 ജോലിക്കാരുണ്ടെങ്കിലും ചേച്ചി ആണ് ഷീറ്റും ഒട്ടുപാലും കൈകാര്യം ചെയ്യുന്നത് നിച്ചു ചേച്ചി ഇല്ലെങ്കിൽ മാത്രമേ ഞങ്ങൾ അതൊക്കെ എടുക്കു
അല്ല ചേട്ടൻ ആരാ പുതിയ ഡ്രൈവർ ആണോ സാധാരണ ഡ്രൈവറുമാരെ കൊണ്ട് ഈ ഷീറ്റ് ഒന്നും തൊടീപ്പിക്കാറില്ല ചേച്ചിയുടെ കൂട്ടുകാരൻ ആയിരിക്കും അല്ലെ ഞൻ ഒരു കള്ള ചിരിയോടെ അതെ എന്ന് മൂളി. ഞാൻ ഒരു എട്ട് പത്തു ഷീറ്റ് ഇട്ട് കഴിഞ്ഞപ്പഴേക്കും നിച്ചു ഒരു കറുത്ത മാക്സി ഇട്ടിട്ട് എന്റെ അടുത്തേക്ക് വന്നു മുന്നേ നഗമ ആയിരുന്നെങ്കിൽ നൈറ്റി ഇട്ട നിച്ചു കുശുബു ആയി, നിച്ചു നല്ല മൂടിൽ ആണെന്ന് തോന്നി എനിക്ക് ആ മുഖം ഒന്ന് ചിരിച്ചു കാണാൻ സാധിച്ചു