നിശ 1 [Maradona]

Posted by

റോഡില്‍ അത്യാവശ്യം തിരക്ക് ഉണ്ടായിരുന്നു. എട്ടേ മുക്കാല്‍ ആയപ്പോളേക്കും ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തി. അനീഷ് വരുമ്പോള്‍ വിളിക്കും നേരെ കാറും കൊണ്ട് ചെന്നാല്‍ മതി എന്ന് പറഞ്ഞിരുന്നത് കൊണ്ട് ഞങ്ങള്‍ പാര്‍ക്കിംഗില്‍ കാറില്‍ തന്നെ വെയിറ്റ് ചെയ്തു.

കൃത്യസമയയത്ത് തന്നെ അനീഷെത്തി. അവനെ പിക് ചെയ്ത് എയര്‍പോര്‍ട്ടിന് വെളിയില്‍ ഇറങ്ങി.

‘എനിക്ക് വിശക്കുന്നു. നീ വന്നിട്ട് കഴിക്കാം എന്ന് കരുതിയിരുന്നതാ’ ഞാന്‍ പറഞ്ഞു. രാവിലെ നേരെ എയര്‍പോര്‍ട്ടിലേക്ക് പോന്നത് കൊണ്ട് ഞങ്ങള്‍ ഒന്നും കഴിച്ചിട്ടുണ്ടായിരുന്നില്ല.

‘എന്നാ പിന്നെ ഏതേലും ഹോട്ടലിലേക്ക് വിട്, ഞാനും കഴിച്ചിട്ടില്ല, പിന്നെ എന്താ പ്ലാന്‍ എവിടൊക്കെ പോകണം?” നേരത്തേ പ്ലാനിംഗിനെ കുറിച്ച് അവന്നോട് പറഞ്ഞിരുന്നതിന്നാല്‍ അവന്‍ ചോദിച്ചു.

‘എനിക്ക് ഡ്യൂട്ടി ഉണ്ട്, ഉച്ചകഴിഞ്ഞ്. പോണം’ ഡ്രൈവിംഗില്‍ തന്നെ ശ്രദ്ധിച്ചു കൊണ്ട് സ്മിത പറഞ്ഞു.

‘നിനക്ക് ഓഫാണന്നല്ലേ പറഞ്ഞെ? പിന്നെന്താ?

‘പോണം എക്‌സ്ട്രാ ഷിഫ്റ്റ് ഇട്ടിട്ടുണ്ട്.” റോഡിലേക്ക് നോക്കി തന്നെ അവള്‍ പറഞ്ഞത് കേട്ട് അനീഷ് എന്നെ നോക്കി. മുഖം വീര്‍പ്പിച്ചിരുന്ന അവള്‍ക്കെന്ത് പറ്റി എന്ന് അവന്‍ ആംഗ്യം കാണിച്ചപ്പോള്‍ ഞാന്‍ കണ്ണടച്ചു ഒന്നും മില്ല എന്ന് പറഞ്ഞു.

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഫ്‌ലാറ്റില്‍ എത്തി അനീഷ് ഫ്രഷാകാന്‍ നേരെ റൂമിലേക്ക് പോയി. ഞാന്‍ ഹാളില്‍ സെറ്റിയില്‍ TV ന്യൂസ് കണ്ടു കൊണ്ട് കടന്നു. അടുത്ത് ചെയറില്‍ ഫോണില്‍ എന്തെക്കെയോ നോക്കുന്നുണ്ടായിരുന്നു.

‘അനീഷ് വന്ന് എന്റെ കയ്യില്‍ നിന്ന് റിമോര്‍ട്ട് വാങ്ങി ചാനല്‍ മാറ്റിയപ്പോ ഞാന്‍ ഒരു ന്യൂസ് പേപ്പര്‍ എടുത്ത് വായിക്കാന്‍ തുടങ്ങി. ആരും ആരും മിണ്ടുന്നില്ലാന്ന് കണ്ടപ്പോ അവന്‍ എന്റെ കയ്യില്‍ നിന്ന് പത്രവും അവളുടെ കൈയ്യില്‍ നിന്ന് ഫോണും വാങ്ങി ടേബിളില്‍ വച്ചു.

‘എയര്‍പോര്‍ട്ട് തൊട്ട് ഞാന്‍ ശ്രദ്ധിക്കുകയാ. എന്താ നിങ്ങള്‍ക്ക് പറ്റിയെ, നീ കൂടെ വന്നപ്പോ ആകെ ജോളി ആരിക്കും എന്ന് ഞാന്‍ കരുതിയെ, അല്ലേ നാവ് അടങ്ങി ഇരിക്കാത്തെ നീയെന്താ സ്മിതേ ഒരുമാതിരി എന്തോ പോയ അണ്ണനെ പോലെ ഇരിക്കുന്നെ?? അവന്‍ ഞങ്ങള്‍ രണ്ടിനോടുമായി ചോദിച്ചു. എന്നിട്ടും അരും മിണ്ടുന്നില്ല എന്ന് കണ്ടപ്പോ അനീഷ് ടേബിളില്‍ കിടന്ന പത്രം എടുത്ത് ശക്തിയില്‍ ടേബിളില്‍ അടിച്ചു.

‘ നിങ്ങളോടാ ചോദിച്ചെ’ അവന്‍ സ്വരം കടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *