നിശ 1 [Maradona]

Posted by

‘നേഴ്‌സിംഗ് പഠിച്ചത് എന്റെ ഇഷ്ടത്തിനല്ലായിരുന്നു. വീട്ടില്‍ അമ്മ നിര്‍ബന്ധിച്ച് വിട്ടതാ… ചേര്‍ന്നിട്ട് പഠിക്കാന്‍ താല്‍പര്യവും ഇല്ലാരുന്നു. തോക്കുന്നത് ഭയന്ന് നന്നായി തന്നെ പഠിച്ചു. പക്ഷേ ഇപ്പോ, ജോലി ചെയ്ത് തുടങ്ങി ഇത്രയും ആയപ്പോ, ഈ ജോലി തിരഞ്ഞെടുത്തതില്‍ എന്തോ സംതൃപ്തിയും സന്തോഷവും ഉണ്ട്.’ മറുപടികള്‍ക്കും അവള്‍ക്കരികില്‍ ക്ഷാമം ഇല്ലായിരുന്നു.

തിരികെ ഞങ്ങള്‍ ഫ്‌ലാറ്റില്‍ എത്തുമ്പോളേക്കും ഇരുട്ട് പടര്‍ന്നിരുന്നു. റൂമിലെത്തി ഫ്രഷ് ആയി അല്‍പ നേരം കിടന്നിട്ടാണ് തിരികെ ഹാളില്‍ ചെന്നത്. സ്മിത ലാപ്‌ടോപില്‍ എന്തോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ഫ്രിഡ്ജില്‍ നിന്ന് തണുത്ത വെള്ളം എടുത്ത് കുടിച്ചുകൊണ്ട് ഹാളില്‍ അവള്‍ക്ക് എതിരെ വന്നിരുന്നു.’

‘കിടക്കുകയായത് കൊണ്ടാ വിളിക്കാഞ്ഞെ, കഴിക്കാറാകുബോ പറഞ്ഞാ മതി. ഓര്‍ഡര്‍ ചെയ്യാം. ഞാനൊന്നും ഉണ്ടാക്കിയിട്ടില്ല.’ ഞാന്‍ വരുന്നത് കണ്ടങ്കിലും ലാപ്പില്‍ നിന്ന് മുഖം എടുക്കാതെ തന്നെ അവള്‍ പറഞ്ഞു.

‘ഞാന്‍ അടുക്കളയില്‍ കയറണോ?’ വെള്ളം എടുത്ത് കുടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു.’

‘ആദ്യത്തെ ദിവസം തന്നെ അടുക്കളയില്‍ പണിയെടുപ്പിക്കുന്നത് ശരിയല്ലലോ, ഇന്നത്തേക്ക് കയറണ്ട. ഓര്‍ഡര്‍ ചെയ്യാം. പിന്നെ ഞാന്‍ അനീഷേട്ടനെ വിളിച്ചിരുന്നു. രാവിലെ എത്തും, നമുക്ക് പിക് ചെയ്യാന്‍ പോകാം.’ തന്നെ അവള്‍ പറഞ്ഞു.

‘ശരി, പോകാം. എങ്ങനെയാ പോകുന്നെ, ?’

”അതൊക്കെ ഞാന്‍ ഏറ്റു. ഫ്രണ്ടിന്റെ വണ്ടി പറഞ്ഞിട്ടുണ്ട്. മറ്റേ നാളല്ലേ ചേട്ടന് ജോയിന്‍ ചെയ്യണ്ടത്, സൊ അനിഷേട്ടനെയും കൂട്ടിയിട്ട് നമുക്ക് ഒന്ന് കറങ്ങാം. എന്താ?’

അവള്‍ എല്ലാം പ്ലാന്‍ ചെയ്തത് കൊണ്ടും ചുമ്മാ ഒന്ന് എല്ലായിടത്തും ചുറ്റി വരാമല്ലോ എന്നുള്ളത് കൊണ്ടും ഞാനും സമ്മതിച്ചു.

അവള്‍ ലാപ് മടക്കി വച്ചിട്ട് Tv ഓണ്‍ ചെയ്തു. എനിക്ക് വശത്തായി വന്നിരുന്നു.

‘നാട്ടില്‍ നിന്ന് ഇവിടെ വന്ന് സ്റ്റോറി ചെയ്യാന്‍ തക്ക എന്താ സബ്ജക്ട്, അനിഷേട്ടനും ഒന്നും പറഞ്ഞില്ല. പക്ഷേ എന്തോ ചുറ്റിക്കളി എനിക്ക് ഫീല്‍ ചെയ്തു. ആരെയൊക്കെയോ മാറി നിന്ന് വിളിക്കുന്നതും ഒരു ആലോചനയും ഒക്കെ….??’ അവളുടെ ചോദ്യങ്ങള്‍ വീണ്ടും ആരംഭിച്ചു.

‘സത്യം പറഞ്ഞാല്‍ ആരോടെങ്കിലും പറയരുത്. പ്രത്യേകിച്ച് നിങ്ങളുടെ ഫാമിലിയില്‍ ആരോടും’ ഞാന്‍ പറഞ്ഞത് കേട്ട് അവള്‍ ഒന്ന് ഞെട്ടി.

‘ഞങ്ങടെ ഫാമിലി അറിയാതിരിക്കാന്‍ തക്കതായി എന്താ??’ ഞെട്ടല്‍ മാറാതെ തന്നെ അവള്‍ തിരിച്ച് ചോദിച്ചു.

‘പറഞ്ഞാല്‍ ഇയാള് വിശ്വസിക്കുമോ എന്നറിയില്ല. പക്ഷേ….. സത്യം ആണ്, ആരും അറിയില്ലല്ലോ?’ ഞാന്‍ വീണ്ടും സസ്‌പെന്‍സ് ഇട്ടു.

”ഇല്ല, പറ, ഞാന്‍ ആരോടും പറയില്ല’ അവള്‍ ആകാംഷയോടെ പറഞ്ഞു.

‘തനിക്ക് ഒരു അന്നയെ അറിയുമോ, അന്നാ മേരി ജോണ്‍’

Leave a Reply

Your email address will not be published. Required fields are marked *