‘നീ നോക്കണ്ട പുല്ലേ… എന്നോട് പറഞ്ഞതിന് പകരം ഇത്രയും നാളും കൂടെ താമസിച്ചിട്ട് അവളോട് നേരത്തെ പറഞ്ഞാരുന്നെ പണ്ടേ എല്ലാം സെറ്റ് ആയേനെ. അവന്റെ ഒരു തൊലിഞ്ഞ നാണം’ ഞാന്‍ അനീഷിനെ തള്ളി സെറ്റിയില്‍ ഇട്ടുകൊണ്ട് പറഞ്ഞു.
‘അല്ല നിനക്ക് എങ്ങനെ മനസിലായി അവള്‍ക് ഇഷ്ടമാണെന്ന്..? അവന്‍ ചോദിച്ചു.
‘എന്നെ കൊണ്ട് പറയിപ്പിക്കരുത്. പെണ്ണിന് ഇഷ്ടമാണെന്ന് മനസിലാക്കാന്‍ നീ ഇപ്പൊ ചെയ്യുന്ന പോലെ റിസര്‍ച്ച് ഒന്നും ചെയ്യണ്ട. അവളെ ഒന്ന് ശ്രദ്ധിച്ചാ മതി. ഇന്നലെ രാത്രിയില്‍ ഞാന്‍ നീയും അന്നയും ഇപ്പോളും ഇഷ്ടത്തിലാണെന്നും, അവള്‍ പ്രെഗ്‌നന്റ് ആണെന്നും, നീ അവളെ വീട്ടില്‍ കൊണ്ടുപോകാന്‍ ആണെന്നും അവളോട് പറഞ്ഞപ്പോളേ അവളുട റിലേ തെറ്റി. ഫോണില്‍ വിളിച്ചപ്പോ നീ ഞാന്‍ പറഞ്ഞത് സത്യം ആണെന്ന് പറഞ്ഞതും കൂടെ ആയപ്പോ പൂര്‍ത്തിയായി. റൂമില്‍ കേറി ഫുള്‍ കരച്ചില്‍ ആരുന്നു. ഞാന്‍ ഓര്‍ഡര്‍ ചെയ്തതുകൊണ്ട് ഫുഡ് കഴിച്ചു. ഇന്നലെയേ ഞാന്‍ ഉറപ്പിച്ചതാ.. ഇപ്പൊ കലി തുള്ളി നിന്നോട് എന്തൊക്കെയാ പറഞ്ഞെ… എന്റെ ഫ്‌ലാറ്റാ… ഇങ്ങോട്ട് വരരുത്… അതുടെ ആയപ്പോ പിന്നെ ഇനിയും ആലോചിക്കണ്ടല്ലോ….ജസ്റ്റ് സൈക്കോളജിക്കല്‍ മൂവ് ????’ ഞാന്‍ പറഞ്ഞു നിര്‍ത്തി.
‘എന്നാലും എല്ലാം ഇത്ര വേഗം ആകുമെന്ന് ഞാന്‍ കരുതിയില്ല.’ അവനും ചമ്മല്‍ മറക്കാന്‍ പാടുപെട്ടു.
ഞാന്‍ മിണ്ടരുത് എന്നാങ്ഗ്യം കാണിച്ചിട്ട് സ്മിതയുടെ മുറിയുടെ മുന്നില്‍ പോയി ഉച്ചത്തില്‍ പറഞ്ഞു ‘അപ്പൊ എല്ലാം ഓക്കേ ആയില്ലേ… ഇവിടെ അടുത്ത് ഏതാ നല്ല ബാര്‍ ഉള്ളത്.. ഇന്ന് നമ്മള്‍ ശരിക്കും ആഘാഷിക്കും.. ബോധം പോകുന്ന വരെ കുടിപ്പിക്കും നിന്നെ ഞാന്‍ ‘
‘എന്നാ പിന്നെ ഇപ്പൊ തന്നെപോകാം’ അവനും ഉച്ചത്തില്‍ പറഞ്ഞു.
‘എവിടെ പോവാ… ഞാന്‍ സമ്മതിക്കില്ല……’ അതും പറഞ്ഞു ഡോര്‍ തുറന്ന സ്മിത കണ്ടത് അവളെ നോക്കി ഡോറിന്റെ സൈഡില്‍ നില്‍ക്കുന്ന എന്നെയും സെറ്റിയില്‍ തന്നെ കയ്യും കെട്ടി ഇരിക്കുന്ന അനീഷിനെയും ആണ്. വാതിലിനു അപ്പുറത്ത് ഞങ്ങള്‍ സംസാരിക്കുന്നത് കേട്ട് അവള്‍ നില്പുണ്ടാകും എന്ന് എനിക്കറിയാമാരുന്നു. ഞങ്ങള്‍ വീണ്ടും പറ്റിച്ചതാണെന്ന് മനസ്സിലായതും നിലത്തു ശക്തിക്ക് ചവിട്ടി തിരിഞ്ഞ് ചവിട്ടിത്തുളളി കതക് വീണ്ടും അടച്ചു.
ഞാന്‍ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് പോയപ്പോള്‍ അവന്‍ വന്നു എന്നെ കേട്ടി പിടിച്ചു. എന്റെ ഷോള്‍ഡറില്‍ കടിച്ചു. അവന് പണ്ട് തൊട്ടേ സന്തോഷം വന്നാല്‍ ഒള്ള ശീലമാണ് അത്.
വീണ്ടും സ്മിത ഡോര്‍ തുറന്നത് കണ്ട് ഇനിയെന്താ എന്ന് കരുതി ഞങ്ങള്‍ തിരിഞ്ഞതും ഇടുപ്പില്‍ കയ്യൂന്നി ഞങ്ങളെ തുറിച്ചു നോക്കി നിക്കുന്നുണ്ടാരുന്നു അവള്‍. നാണം മുഖത്ത് ഉണ്ടങ്കിലും അല്പം കലിപ്പ് മോഡില്‍ ആരുന്നു കക്ഷി .
‘കൂട്ടുകാരനോട് ചോദിച്ചേ എനിക്ക് ഈ ഫ്‌ലാറ്റില്‍ നിന്ന് കിട്ടിയ ലേഡീസ് ബാഗ് ആരുടെ ആരുന്നന്ന്??? ‘
അവള്‍ അതു പറഞ്ഞു എന്നെ നോക്കിട്ട് പുരികം രണ്ടും അടുപ്പിച്ചു നെറ്റി ചുളിച്ച് അവനെ നോക്കി. ഇടത് കൈ നീട്ടി വാതിലിനു മറവില്‍ നിന്ന് ബക്കറ്റില്‍ നിറയെ വെള്ളം അവള്‍ എടുത്തതും അവന്‍ തലയില്‍ രണ്ടു കയ്യുകളും വച്ചു നിക്കുന്നത് ആണ് ഞാന്‍ കണ്ടത്.
‘അളിയാ നീ തീര്‍ന്നാടാ തീര്‍ന്നു.’ അതും പറഞ്ഞു ഞാന്‍ അവനെ ജല പീരങ്കിക്കു മുന്നില്‍ നിര്‍ത്തി മുറിക്കുള്ളില്‍ കയറി വാതില്‍ അടച്ചിരുന്നു.
????To be continued ?? Thank you ????