ആ സംഭവത്തിന് ശേഷം എനിക്ക് ആകെ മൂഡ് ഔട്ട് ആയിരുന്നു. സഞ്ജുവിനോടും അക്ഷയ്യോടും ഞാൻ ഈ കാര്യം പറഞ്ഞില്ല. അവരുടെ മുന്നിൽ ഞാൻ ഒക്കെ ആയി നടന്നു. അമ്മയെയും സോനയെയും രണ്ടുപേരെയും ഞാൻ ഇപ്പൊ വിളിക്കാറില്ല.
വീട്ടിൽഎന്നെ കാസരയിൽ കെട്ടി ഇട്ടിരിക്കുന്നു. മുന്നിൽ എന്റെ അമ്മയെയും പെങ്ങളെയും കയ്യും കാലും കെട്ടി വായിൽ തുണി കെട്ടി നിർത്തിയിരിക്കുന്നു. ഒരു കത്തിയുമായി സണ്ണി….!കൂടെ മുനീർ ഇക്കയും ബാക്കി ഉള്ളവരും. അമ്മയെ എന്റെ മുന്നിൽ നിർത്തി കഴുത്തിൽ കത്തി വച്ച് അവൻ…..!
“അമ്മേ…….!”പെട്ടന്ന് ഞാൻ ഉറക്കത്തിൽ നിന്ന് ചാടി എഴുനേറ്റു. ദുസ്വപ്നം…എന്റെ തൊണ്ട വറ്റി വരണ്ടു.ടേബിളിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചു. എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല. അമ്മയെയും സോനയെയും അങ്ങനെ ഉപേക്ഷിക്കാൻ തനിക്ക് പറ്റോ. തനിക്ക് അവർ അല്ലെ ഉള്ളു. എന്റെ അമ്മ…. തെറ്റുകളുടെ കണക്ക് പുസ്‌തകം എടുത്ത് വച്ച് വിധി പറയാൻ ആണെങ്കിൽ എല്ലാവരും തെറ്റ് ചെയ്തവർ ആണ്. അമ്മയെ കാണാൻ എനിക്ക് മനസ്സിൽ തോന്നൽ വന്നു.കഴിഞ്ഞത് എല്ലാം മറക്കാം…. ഞാൻ ആ സമാധാനത്തിൽ കിടന്ന് ഉറങ്ങി.
രാത്രി ഉറക്കമില്ലാതെ കിടന്നത് കൊണ്ട് ഞാൻ രാവിലെ നേരെത്തെ എഴുനേറ്റു. ബാത്റൂമിൽ ചെന്ന് പല്ല് തേച്ച് ഫ്രഷ് ആയി ഞാൻ ഹാളിലേക്ക് നടന്നു. ആ സമയം വാതിലിൽ മുട്ട് കേട്ടു. ആന്റി ചായ കൊണ്ട് വന്നതാവും. ഞാൻ ചെന്ന് വാതിൽ തുറന്നു. മുന്നിൽ നിക്കുന്ന ആളെ കണ്ട് ഞാൻ ഒന്ന് ഞെട്ടി. അമ്മ…!
തുടരും…..