“ഹലോ ഏട്ടാ….”
“ടി അമ്മ അവിടെ ഉണ്ടോ….?”
“ഇല്ല പുറത്തേക്ക് പോയി കുറെ നേരം ആയി പോയിട്ട്. ഞാൻ നോക്കുമ്പോൾ കരയുന്നുണ്ടായിരുന്നു… ”
ഞാൻ ഫോൺ കട്ട് ചെയ്തു. അത് തന്നെ അമ്മ അവരെ കാണാൻ പോയി. എനിക്ക് നല്ല പോലെ ദേഷ്യം വന്നു. ഞാൻ വീട്ടിലേക്ക് പോയി.
വീട്ടിൽ എത്തിയ നിഷ കാറിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു. നടക്കുമ്പോൾ ചെറിയ വേദന പോലെ അവൾക്ക് അനുഭവപ്പെട്ടു. യാന്ത്രികമായി നടന്നവർ നേരെ റൂമിലേക്ക് പോയി. കണ്ണാടിയുടെ മുന്നിൽ നിന്നവൾ പൊട്ടിക്കരഞ്ഞു.തന്റെ പ്രതിഭിംബം നോക്കി അവൾ സ്വയം പറഞ്ഞു.
“കഴിഞ്ഞു എല്ലാം കഴിഞ്ഞു. എന്തിന് വേണ്ടി താൻ അവരുടെ അടുത്തേക്ക് പോയി. തന്റെ മോനോട് പകരം വീട്ടാനോ. അതിന് അവൻ എന്ത് ചെയ്തു. അവൻ എന്നെ സ്നേഹിച്ചാട്ടല്ലേ ഉള്ളു. എല്ലാ അപത്തുകളിൽ നിന്നും തന്നെ രക്ഷിച്ചു. ആഗ്രഹിച്ച സുഖം എല്ലാം നൽകി. എന്നിട്ടും….”അവൾ അടക്കാൻ ആവാതെ നിന്ന് കരഞ്ഞു
അവളുടെ കരച്ചിൽ കേട്ട് സോന അവിടേക്ക് വന്നു.
“എന്താ അമ്മേ എന്ത് പറ്റി….?”
അവൾ അവളെ കെട്ടിപിടിച്ചു കരഞ്ഞു. കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ ഇതിന് കാരണം താൻ ആണല്ലോ എന്ന് ഓർത്ത് സോന സ്വയം ശപിച്ചു.
ആ ദിവസം യന്ത്രികമായി കടന്നുപോയി. മനസിലെ വിഷമം നീങ്ങിയപ്പോൾ അവൾ സിദ്ധുവിനെ വിളിക്കാൻ ഒരുപാട് ശ്രെമിച്ചു എന്നാൽ അവൻ അവളെ ബ്ലോക്ക് ചെയ്തിരുന്നു. സഞ്ജുവിന്റെ നമ്പറിൽ വിളിച്ചപ്പോൾ അവൻ അതിലും അവളെ ബ്ലോക്ക് ആക്കി. പിറ്റേന്ന് തന്റെ അച്ഛനും അമ്മയും തിരിച്ചു വന്നു.അവളുടെ മനസ്സിൽ കുറ്റബോധം നിറഞ്ഞു. ഒന്നിലും അവൾക്ക് ശ്രെദ്ധ വന്നില്ല.അങ്ങനെ ദിവസങ്ങൾ കടന്നുപോയി.ലീവ് തീർന്നപ്പോൾ സോന തിരിച്ചുപോയി. പോകും മുന്നേ അവൾ നിഷയെ പറ്റാവുന്ന പോലെ സമാധാനിപ്പിച്ചു.