“എന്താടാ വിളിച്ചേ… ഇന്നലെ എല്ലാം കിട്ടിയില്ലേ….?”
“എഹ് എന്ത് കിട്ടിയില്ലെന്ന്….?
“ഹാർഡ് ഡിസ്ക്… അല്ലാതെ എന്താ….”
“ആഹ് അത് കിട്ടി…. ടാ പിന്നെ ഞാൻ വിളിച്ചതെ, കല്ലു ബാംഗ്ലൂർ ഉണ്ട്. അവൾ അവിടെ എന്തോ കോഴ്സ് നോക്കുവാണെന്നാ പറഞ്ഞെ.ഇന്ന് രാവിലെ അവള് എത്തി കാണും….”
“ഓ അതാണല്ലേ, അവളും എന്നെ വിളിച്ചട്ടുണ്ടായി…”
“അഹ് അവളെ അവിടെ ആദ്യമായിട്ട് അല്ലെ, ടാ ഒന്ന് അവളെ വിളിച്ച് ഹെല്പ് ചെയ്യോ…?”
“അത് പിന്നെ നീ പറഞ്ഞിട്ട് വേണോടാ… ഞാൻ നോക്കിക്കോളാം….”
“ഒക്കെടാ… പിന്നെ സിദ്ധു ടാ…. സോറി….”
“എഹ് എന്തിനാടാ സോറി ഒക്കെ….”
“അത്… ചുമ്മാ ഇരിക്കട്ടെ…. എന്നാ ശെരിടാ ക്ലാസ്സിലാ, അവളെ കണ്ടിട്ട് വിളിക്ക് നീ…”
“ഓക്കേ ടാ മുത്തേ ബൈ….”ഞാൻ ഫോൺ കട്ട് ചെയ്തു.
“പാവം അവൻ, സോറി ഒക്കെ…. ഇനി ഇവൾ ഇങ്ങോട്ട് കെട്ടിയെടുത്തതിന്റെ ഉദ്ദേശം എന്താണാവോ….”
ഞാൻ അവളുടെ നമ്പർ ഡയൽ ചെയ്തു.
“ഹലോ….”
“ഹലോ സിദ്ധു….”
“അഹ് പറയടി….”
“എടാ ഞാൻ ബാംഗ്ലൂർ ഉണ്ട്…”
“അഹ് അഭി വിളിച്ചെണ്ടായി…. എന്താ ഇവിടെ പരിപാടി…?”
“ഒരു കോഴ്സിന്റെ ആവിശ്യത്തിന് വന്നതാടാ, പിന്നെ ഇവിടെ എന്റെ ഒരു ആന്റി ഉണ്ട്. പിന്നെ നിയൊക്കെ ഇവിടെ ഉണ്ടല്ലോ…”
“മ്മ് മ്മ് ശെരി ശെരി…. നിനക്ക് എന്തേലും ആവിശ്യം ഉണ്ടോ, എനി ഹെല്പ്…?”
“മ്മ് യെസ്…. നമുക്ക് നേരിട്ട് കാണാം, എനിക്ക് ഇവിടെ സ്ഥലം ഒന്നും അറിയില്ല…”
“നീ ഒരു കാര്യം ചെയ് ഒരു അരമണിക്കൂറിനുള്ളിൽ പാലസ് മ്യൂസിയത്തിന്റെ അടുത്ത് വാ….”