ഞാൻ എഴുനേറ്റ് നേരെ ബാത്റൂമിലേക്ക് നടന്നു. മുഖം കഴുകി ഫ്രഷ് ആയി. വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങിയപ്പോ താഴെ ഫുഡ് ഒക്കെ കൊണ്ടുവച്ചിട്ടുണ്ട്. ആന്റി ഞങ്ങൾ വിളിച്ചിട്ട് കേൾക്കാത്തത് കൊണ്ട് വച്ചിട്ട് പോയത് ആവും. ഫോൺ എടുത്ത് വാട്സ്ആപ്പ് എടുത്ത് നോക്കിയപ്പോ അഭിയുടെ ഒരു വോയിസ് മെസ്സേജ് ഉണ്ട്.ഞാൻ അത് പ്ലേ ചെയ്തു.
“താങ്ക്സ് ടാ, എനിക്കും ചെറിയ സംശയം ഉണ്ടായിരുന്നു അവളെ. എന്തായാലും നന്നായി. ഇനി എന്റെ പേരിൽ അവൾ ബാംഗ്ലൂർ വിലസണ്ട….”
ഹ്മ്മ് അപ്പൊ പണി എറ്റിട്ടുണ്ട്. ഞാൻ അമ്മയുടെ നമ്പർ ഡയൽ ചെയ്തു. എടുക്കുന്നില്ല. പിന്നെയും വിളിച്ചു. മുഴുവൻ റിങ്ങും അടിച്ചട്ടും എടുകണില്ല. ഓഹ് ചിലപ്പോ പിണക്കം ആയിരിക്കും. കുഴപ്പം ഇല്ല രാത്രി സെറ്റ് ആകാം. ഞാൻ ഫുഡ് ഒക്കെ എടുത്ത് അകത്തേക്ക് നടന്നു.പെട്ടന്ന് എന്റെ ഫോൺ ബെൽ അടിച്ചു. നോക്കിയപ്പോ കല്യാണി ആണ്. ഞാൻ കാൾ അറ്റൻഡ് ചെയ്തു.
“ഹലോ എന്തായി മോളുസേ….?”
“നി ഒന്നും അറിയാത്ത പോലെ കളിക്കണ്ട, യു ചീറ്റട് മീ….”
“ആണോ അയ്യോ കഷ്ടം….”
“എന്റെ ലൈഫ് തുലച്ചപ്പോൾ നിനക്ക് സന്തോഷം ആയോ…?”
“അല്ലേടി ഇനിയും അഭിയെ ഇട്ട് നി ഊമ്പിക്കുന്നത് ഞാൻ നോക്കി നിക്കാം. അവൻ എന്റെ ബെസ്റ്റ് ഫ്രണ്ടാ. അതിൽ കൂടുതൽ അവൻ ഒരു പഞ്ച പാവവും.നിന്റെ മറ്റവൻ ആയിട്ടുള്ള ചാറ്റ് ഞാൻ ഇന്നലെ കണ്ടു. അഭിയുടെ കെയർ ഓഫിൽ ജോലി. എന്നിട്ട് ഇവിടെ മറ്റവൻ ആയിട്ട് അഴിഞ്ഞാടാം എന്ന് കരുതിയോ….നിന്റെ വീട്ടിലേക്കു ഒന്ന് അയച്ചിട്ടുണ്ട്. ഇതോടെ തീരുമല്ലോ നിന്റെ കടി….”