“ഓഹ് അപ്പൊ എന്റെ അമ്മക്കുട്ടി തനിച്ചാവില്ലേ….?”
“ഏയ് സോന ഇന്ന് ഉച്ചക്ക് മുൻപ് വരും എന്നാ പറഞ്ഞെ, ഓണം ഒക്കെ അല്ലെ… അവളുടെ ഫ്രണ്ട്‌സ് ആരോ കൂടെ ഉണ്ടെന്ന പറഞ്ഞെ…. പക്ഷെ മോനുനെ മിസ്സ് ചെയുന്നു, നീ ഇല്ലാത്ത ആദ്യത്തെ ഓണം അല്ലെ….”
“കുറച്ചു നാൾ അല്ലെ ഉള്ളു എന്റെ നിഷകുട്ടി, അത് കഴിഞ്ഞ് നമ്മൾ പറഞ്ഞപോലെ…. എന്ന ശെരി ഞാൻ രാത്രി വിളിക്കാം… ഫോണിൽ ചാർജ് ഇല്ല….”
“അഹ് ശെരിടാ കണ്ണാ… ഉമ്മ….”
ഞാൻ ഫോൺ ചാർജ് ചെയ്യാൻ ഇട്ടിട്ട് പുറത്തേക്ക് നടന്നു.
സഞ്ജുവും അക്ഷയും എഴുന്നേറ്റട്ടില്ല. പുറത്തേക്ക് വന്നപ്പോ തന്നെ കതകിൽ മുട്ട് കേട്ടു. ആന്റി ആയിരിക്കും എന്ന് കരുതി വേഗം പോയി തുറന്നു.അത് അജുവും കെവിനും ആയിരുന്നു.
“അഹ് അളിയന്മാർ വന്നാ….”
“യാ മാൻ…. ഹോ എന്താ തണുപ്പ് രാവിലെ തന്നെ….അവന്മാർ എഴുന്നേറ്റില്ല…?”
“ഏയ് ഇല്ല ഇന്ന് ക്ലാസ്സ് ഇല്ലല്ലോ….രണ്ട് ദിവസം കഴിഞ്ഞാ ഓണം അല്ലെ നിങ്ങൾക്ക് അത് കഴിഞ്ഞ് ഇങ് വന്ന പോരായിരുന്നോ…..?”
“ഓ എന്ത് ഓണം…. പഴയ പോലെ ഒരു സുഖമില്ല. അല്ല നിങ്ങൾ ഓണം ആയിട്ട് നാട്ടിൽ പോണില്ലേ….?”
“ഏയ് ഇപ്പൊ പോയ ശെരിയാവില്ല…. ലീവ് ഒട്ടും ഇല്ല….”
“ആ പറയാൻ മറന്ന്, അളിയന് ട്രെയിനിൽ ഒരെണ്ണം കിട്ടിയേനെ….!” കെവിൻ പറഞ്ഞു.
“എഹ് അത് എന്ത് പറ്റി….?”
“ട്രെയിനിൽ വച്ച് ഒരു ഉഗ്രൻ പെങ്കൊച്ചിനെ കമ്പനി കിട്ടി. മലയാളി ആണ്. ആശാൻ നൈസ് ആയിട്ട് ഒന്ന് മുട്ടി നോക്കിയതാ. കരണം പോകോഞ്ഞൊന്ന് കിട്ടി….”
“എഹ് ടാ അജു കാര്യം പറ…”