അച്ഛൻ അവൾക്ക് നേരെ ചീറി..
അവൾ ഒന്നും മിണ്ടിയില്ല
“..ഡീ നിന്നോട് ചോദിച്ചത് കേട്ടില്ലേ “? പറയടി…..എടി പറയാൻ…. ”
അവൾ ഒന്നും പറയാതെ തലകുനിച്ചു നിന്നു…
“…. ഡീ….”
അച്ഛൻ പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുൻപ് അവളുടെ മറുപടി വന്നു…
“…നിങ്ങളുടെ മോന്റെ ചോര എന്റെ വയറ്റിൽ വളരുന്നുണ്ട് ”
“…ഏഹ്ഹ്… എന്ത്..? ” അച്ഛൻ പകപ്പോടെ ചോദിച്ചു
“.അതെ അച്ഛാ ഞാൻ പ്രെഗ്നന്റ് ആണ്..!!!!!!!!!! ”
എല്ലാവരും നിശ്ശബ്ദരായി!!!!!…. അച്ഛന്റെ അമ്മയുടെയും അനുവിന്റെയും മുഖത്തെ ഭാവങ്ങൾ എന്താണ് എന്ന് പോലും എനിക്ക് മനസിലാക്കാൻ സാധിച്ചില്ല!!!!!…….
….. ഹൃദയം നിലക്കുന്ന പോലെ തോന്നി…. ശ്വാസം കിട്ടുന്നില്ല… കയ്യും കാലും തളർന്നു പോയി….ഞാൻ പതിയെ നിലത്തിരുന്നു…….
“ഇതെങ്ങനെ ? ” മനസ്സിൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ പെരുകി….എന്റെ കണ്ണിൽ ഇരുട്ട് കയറാൻ തുടങ്ങി……മരണം എന്റെ അടുത്ത് എത്തിയത് പോലെ തോന്നി….എല്ലാം തീർന്നു……. ഇനി എന്ത്…….? വലിയൊരു ചോദ്യചിഹ്നം എന്റെ മുൻപിൽ തെളിഞ്ഞു…
തുടരണോ?…..
തെറ്റുകൾ ഉണ്ടെന്നറിയാം….. നിങ്ങളുടെ അഭിപ്രായത്തിനു വേണ്ടി കാത്തിരിക്കും…..ഈ കഥ തുടരണോ വേണ്ടയോ എന്നത് നിങ്ങൾ തീരുമാനിചോളൂ ……