“ഏഹ്..? എന്താ..? “പെട്ടന്ന് സ്വബോധം വീണ്ടെടുത്ത് ഞാൻ ചോദിച്ചു
നിനക്ക് ഈ കുട്ട്യേ അറിയോന്ന്? പഴേതിന്നേക്കാൾ കട്ടിയിൽ ആണ് ചോദ്യം വന്നത്
“…ആ…. അറിയാം.. ” തല താഴ്ത്തികൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു….
“…എങ്ങനെ അറിയാം?…”
“…. അത്…..കമ്പനിയിൽ വച്ചുള്ള പരിചയം ആണ്… “(ഞാൻ ജോലി ചെയ്യ്തിരുന്ന കമ്പനി ആണ് ഉദ്ദേശിച്ചത്. )
“…എങ്ങനെയുള്ള പരിചയം….? ” അടുത്ത ചോദ്യം ഞൊടിയിടയിൽ വന്നു….
ഞാൻ ഒന്നും മിണ്ടിയില്ല…. തല താഴ്ത്തി തന്നെ നിന്നു…
“…..ഡാ നിന്നോട് ചോദിച്ചത് കേട്ടില്ലേ നിങ്ങൾ തമ്മിൽ എന്താ ബന്ധം എന്ന്…? “
ഞാൻ മുഖം ഉയർത്തി അവളെ ഒന്ന് നോക്കി……കണ്ണുകൾ തുടച്ചു കൊണ്ട് ഒരു പ്രതീക്ഷയോടെ അവൾ എന്നെ നോക്കി…. കരഞ്ഞു കരഞ്ഞു കണ്ണുകൾ ഒക്കെ ഒരു പരുവം ആയിട്ടുണ്ട്….. നല്ല ഉറക്കക്ഷീണവും ഉണ്ട്….. അവളെ ഈ അവസ്ഥയിൽ കാണുമ്പോ തന്നെ എന്റെ നെഞ്ച് പിടയുന്നു….
“..ഡാ നിന്നോട്…. ” എന്ന് അച്ഛൻ പറഞ്ഞതും അത് മുഴുവനാക്കാൻ സമ്മതിക്കാതെ ഞാൻ ഇടക്ക് കയറി പറഞ്ഞു….
“….ഞങ്ങൾ തമ്മിൽ ഇഷ്ട്ടത്തിലാ.. ” സ്വല്പം ധൈര്യത്തിൽ തന്നെയാണ് ഞാൻ അത് പറഞ്ഞത്…..
ഒരു തെറി ആണ് പ്രതീക്ഷിച്ചതെങ്കിലും അച്ഛന് ഒരു ഭാവമാറ്റവും ഇല്ല…..
“….ഡീ കൊച്ചേ….. നീ ഇവിടേക്ക് വരുന്ന കാര്യം ഇവന് അറിയാമായിരുന്നോ….? ” “ഇത്തവണ അച്ഛന്റെ ചോദ്യം അവളോടായിരുന്നു…. ”
“….ഇല്ല…… അവന്റെ ഫോൺ രണ്ട് ദിവസം ആയി സ്വിച്ച് ഓഫ് ആയിരുന്നു….. ” അവൾ കണ്ണ് തുടച്ചു തല താഴ്ത്തി കൊണ്ട് പറഞ്ഞു…..
“……നിന്റെ ഫോൺ എവിടെടാ….? ” അച്ഛൻ അല്പ്പം ഉച്ചത്തിൽ തന്നെ ആണ് അത് ചോദിച്ചത്…….
“….അ…. അത്…. അത് പൊ…പൊട്ടി പോയി…. ” ഞാൻ വിക്കി പറഞ്ഞു….
“…പൊട്ടിയതോ അതോ പൊട്ടിച്ചതോ…? ” ഹാളിലെ ടെബിളിലേക്ക് ചൂണ്ടികൊണ്ടാണ് അച്ഛൻ അത് ചോദിച്ചത്…….
ഞാൻ അവിടേക്ക് നോക്കിയപ്പോ രണ്ട് ദിവസം മുൻപ് ഞാൻ എറിഞ്ഞു പൊട്ടിച്ച എന്റെ ഫോൺ പല പീസുകളായി ആ ടേബിളിൽ വച്ചിട്ടുണ്ട്…..
ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു……