അതവനിൽ അവന്റെ മനസ്സിന്റെ ആഴങ്ങളിൽ വച്ച് അവൻ താലോലിച്ചു ..വിദ്യയുടെ അവരോടുള്ള സമീപനവും അങ്ങനെ തന്നെയായിരുന്നു .ഏട്ടനോട് കാണിക്കുന്ന അതെ ബഹുമാനവും സ്നേഹവും അവൾ അവരോടും പുലർത്തി
രാത്രിയിൽ തറയിൽ പായ വിരിച്ചു അവർ കിടന്നു .മറ്റെവിടെ കിടന്നാലും അനുഭവിക്കാത്ത സുഖവും സംരക്ഷണവും അവർക്കനുഭവപ്പെട്ടു .പരുക്കനിട്ട തറയിൽ കിടന്നിട്ടും അവർക്ക് അസ്വസ്ഥതയോ വേദനയോ അനുഭവപെട്ടില്ല .പട്ടുമെത്തയിൽ കിടന്നുറങ്ങേണ്ട കുട്ടികൾ വെറും തറയിൽ പായ വിരിച്ചു കിടക്കുന്നതിനോട് ആ വീട്ടിലുള്ളവർക്കു ആദ്യം സങ്കടമായിരുന്നു …
പോകെ പോകെ അവരുടെ പെരുമാറ്റത്തിൽ നിന്നും അവരത് ഇഷ്ടപെടുന്നു എന്ന തിരിച്ചറിവ് അവിടെ ഉള്ളവരിൽ അവരിലെ സങ്കടം അകറ്റി .ഒരു മനസ്സും 4 ഉടലുമായി ആ സുഹൃത്തുക്കൾ കെട്ടിപുണർന്നുറങ്ങി .മകന് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വിലപിടിപ്പുള്ളത് അവന്റെ സുഹൃത്തുക്കൾ ആണെന്ന് ആ മാതാപിതാക്കൾ തിരിച്ചറിഞ്ഞു ..അതിൽ ഏറ്റവുമധികം സന്തോഷിച്ചതും അവർ തന്നെ .വെളുപ്പിനെ തന്നെ അവർ എഴുനേറ്റു .തണുപ്പുള്ള പുലരിയിൽ മൂടൽ മഞ്ഞിന്റെ കുളിരാസ്വതിച്ചു അവർ നാലുപേരും ‘അമ്മ നൽകിയ ആവി പറക്കുന്ന കട്ടൻ ചായ മോത്തി കുടിച്ചു …വീടിന്റെ അടുത്തുള്ള വെള്ള ചാട്ടത്തിൽ മതിവരുവോളം അവർ കുളിച്ചു തിമിർത്തു .വയറു നിറയെ ചപ്പാത്തിയും ഇഷ്ടുവും കഴിച്ചു എല്ലാത്തിനും പ്രത്യേക രുചി ആയിരുന്നു .അവരുടെ ആഗമനം കാരണം വൈശാഖിന്റെ അച്ഛൻ പണിക്കു പോയില്ല .വിദ്യയും അവധി എടുത്തു .കുത്തരി ചോറും ചേമ്പിൻ താളുകൊണ്ടുള്ള കറിയും .കാശുകൊടുത്ത പോലും അന്യം നിന്നുപോയ ഇതുപോലുള്ള കറികൾ ലഭിക്കില്ല .ആസ്വദിച്ചു കഴിച്ചു അവർ എല്ലാവരും .ഉളിക്കലില്ലെ മല നിരകളിലേക്കു അവർ ഇറങ്ങി റബറും മരങ്ങളും നിറഞ്ഞ മലകൾ ഉരുണ്ട പാറകളും കൂറ്റൻ മരങ്ങളും ..സിനിമയ്ക്കു ലൊകേഷൻ ആക്കാൻ പറ്റിയ സ്ഥലം ..എത്തിപ്പെടാൻ ബുദ്ധിമുട്ടാണെന്ന് മാത്രം .വളരെ അധികം സമയം അവർ അവിടെ ചിലവഴിച്ചു .മനസ്സ് കുളിരുന്ന കാഴ്ചകൾ വേണ്ടുവോളം കണ്ടു അവർ വീട്ടിലേക്ക് തിരികെ എത്തി ..
വൈകിട്ട് ചായയും കുടിച്ചിരിക്കുമ്പോളാണ് ആ ഫോൺ കാൾ വന്നത് .വിദ്യയുടെ ചെറുക്കന്റെ കാൾ ..അവർക്ക് പെണ്ണിനെ ഇഷ്ടമായി ..പൊന്നോ പണമോ വേണ്ട .മറ്റു കാര്യങ്ങളിലേക്ക് എത്രയും പെട്ടന്ന് കടക്കണം എന്ന് മാത്രം ..അച്ഛന്റെ മുഖത്ത് സന്തോഷവും ഒപ്പം ഭീതിയും കലർന്ന ഭാവം ..