ഒന്നും വേണ്ട മമ്മി ഇപ്പൊ കുടിച്ചേ ഉള്ളു …..
എന്ന നിങ്ങള് ചെന്ന് റസ്റ്റ് എടുക്കു യാത്ര ചെയ്തു ക്ഷീണിച്ചതല്ലേ ….
മൂവരെയും കൂട്ടി ലിന്റോ മുറിയിലേക്ക് കയറി ….കുറെ നേരം സംസാരിച്ചു പരസ്പരം കളിയാക്കി അവരുടെ സൗഹൃദം മുന്നേറി ….കഴിക്കാൻ വിഭവ സമൃദ്ധമായ ഭക്ഷണം റോസിലി അവർക്കു നൽകി വൈകുന്നേരം ഡാഡിയോടുത്തു അവർ സമയം ചിലവഴിച്ചു .പൂർണത്രെയേശനെ വണങ്ങി വൈശാഖ് അനുഗ്രഹം വാങ്ങി .4 പേരും തൃപ്പൂണിത്തുറ മാതാവിന്റെ പള്ളിയിലും കയറി ..മുസ്ലിം ആണെങ്കിലും ജംഷീറിന് പള്ളിയിൽ കയറാൻ വലിയ താല്പര്യമാണ് .രാത്രിയിലും കളി ചിരിയുമായി ആ വീടുണർന്നു തന്നെ ഇരുന്നു .പിറ്റേന്ന് പൂത്തോട്ടയിലുള്ള തങ്കച്ചൻ അങ്കിളിനെ കാണാൻ അവർ പോയി ..തങ്കച്ചൻ അങ്കിളും സിസിലി ആന്റിയും അവരെ സ്വീകരിച്ചിരുത്തി ….
ലിന്റോ മോനെ …എവിടം വരെയായി പഠിത്തം
ഫൈനൽ എക്സാം പ്രെപറേഷൻ തൊടങ്ങാറായി അങ്കിളേ ….
നന്നായിട്ട് പേടിച്ചോണം എല്ലാവരും
അങ്കിൾ ലീവാണോ
എനിക്ക് ട്രാൻസ്ഫർ ആണ് മോനെ
എങ്ങോട്ടാ …..അങ്കിളേ
ത്രിശൂർ ….
ഇവൻ കൊടകര ആണ് അങ്കിളേ …..വൈശാഖിനെ നോക്കി ലിന്റോ
ആണോ ….എന്താവശ്യമുണ്ടെങ്കിലും പറഞ്ഞോ
ശരി അങ്കിളേ …..
ഇവന്റെ പെങ്ങളുടെ കല്യാണം നോക്കുന്നുണ്ട് ശരിയായാൽ പറയാം അങ്കിൾ വന്നേക്കണം അല്ലേടാ വൈശാഖെ
ആണോ …..എന്ന കല്യാണം
അയ്യോ അങ്കിളേ പെണ്ണ് കണ്ടു പോയിട്ടേ ഉള്ളു ഒന്നും തീരുമാനിച്ചില്ല ….
ശരിയാകും മോനെ …..മോൻ പറഞ്ഞാമതി ഫ്രീ ആണെങ്കിൽ ഞങ്ങൾ വരാം
അതങ്കിൽ മുൻകൂർ ജാമ്യം എടുത്തതാണല്ലോ
അതെന്നാടാ ……ലിന്റോ
ഫ്രീ ആണെങ്കിൽ …എന്ന് പറഞ്ഞതോണ്ട് പറഞ്ഞതാണേ …..