പിന്നെ ..ഈ സാരി ബെഡിൽ വിരിക്കണം എന്ന് പറഞ്ഞു ….
ആണോ
ഹമ്
എന്ന ഇപ്പൊ തന്നെ വിരിച്ചേക്കാം ….
അയ്യേ … വേണ്ട ചേട്ടാ
താൻ പേടിച്ചോ …ഇപ്പൊ തന്നെ വേണ്ട സമയം ഒരുപാടുണ്ടല്ലോ
തനിക്ക് എവിടെ പോവാനാ ഇഷ്ടം
പോവാനോ
ആടോ ഹണി മൂണിന് ….
എനിക്കങ്ങനെ ഒന്നുല്ല ചേട്ടന്റെ ഇഷ്ടം
നമുക്കു നല്ല സ്ഥലങ്ങൾ നോക്കി പോകാം ….
നിനക്കെന്നെ എന്ന് മുതലാ ഇഷ്ടായത് ….
ആദ്യം കണ്ടപ്പോളേ എനിക്ക് ഇഷ്ടം തോന്നിയിരുന്നു …പിന്നെ കാണുമ്പോളൊക്കെ ഇഷ്ടം കൂടി വന്നു
എന്നിട്ട് നീയെന്താ പറയാഞ്ഞേ
ചേട്ടനെന്താ എന്നോട് പറയാഞ്ഞേ
നീ കൊള്ളാല്ലോ ….
പോ ചേട്ടാ കളിയാക്കാതെ ….
ആ കോന്തനെ എങ്ങാനും കെട്ടിയിരുനെലോ
ഭഗവാനെ ….ഓര്മിപ്പിക്കല്ലേ …ഇപ്പോഴും എന്റെ പേടി മാറിയിട്ടില്ല
തങ്കച്ചൻ അങ്കിൾ വന്നിലായിരുന്നെങ്കിൽ …..
അങ്കിളിനെ കണ്ട് താങ്ക്സ് പറയണം …
പറയാം ….
മമ്മി അത് പറഞ്ഞപ്പോ ശരിക്കും ഞാൻ പേടിച്ചു …പിന്നെ കുറച്ചുകഴിഞ്ഞു ചേട്ടന്റെ കാര്യം പറഞ്ഞു ..എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല .ഞാൻ സ്വപ്നം കാണന്ന വിചാരിച്ചെ …
ഇപ്പൊ മനസ്സിലായോ സ്വപ്നം അല്ലന്