ലിന്റോയുടെ വിവാഹം കഴിഞ്ഞ വിവരം ബന്ധുക്കളോടും അയല്പക്കത്തുള്ളവരോടും പറഞ്ഞിരുന്നു ..അടുത്തുള്ളവർ വധുവരന്മാരെ കാണാൻ അവരുടെ വീട്ടിലേക്കെത്തി .7 മണിയോടെ ലിന്റോയും വിദ്യയും വീട്ടിലെത്തി .നന്നായൊന്നുറങ്ങിയ വിദ്യക്ക് ക്ഷീണം അല്പം കുറഞ്ഞ പോലെ തോന്നി ..കാറിന്റെ ഡോർ തുറന്നു വിദ്യ പുറത്തിറങ്ങി കൂടെ ലിന്റോയും .ഇതിനുമുൻപ് അവിടെ അവൾ വന്നിട്ടുണ്ടെങ്കിലും വീട്ടിലെ അംഗമായി ആദ്യത്തെ വരവാണ് ..റോസിലി അവളെ കുരിശുവരച്ചു അകത്തേക്ക് കൂട്ടികൊണ്ടുപോയി ..
കല്യാണത്തിന്റെ അധ്വാനത്തിൽ എല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു .ജംഷി ഉപ്പക്കും ഉമ്മക്കും ഒത്തു വീട്ടിലേക്ക് പോയി .ലിന്റോയുടെ കാറിൽ ബേസിൽ അമ്മയെയും കൂട്ടി വീട്ടിലേക്കു യാത്രയായി .പോകാൻ നേരം ജംഷിയും ബേസിലും ലിന്റോയെ കെട്ടിപ്പുണർന്നു .അവനു ഫസ്റ്റ് നൈറ്റ് ആശംശകൾ നേർന്നാണ് അവർ യാത്രയായത് .അവിടെ തങ്ങാൻ ലിന്റോ അവരെ നിർബന്ധിച്ചെങ്കിലും അവർ കൂട്ടാക്കിയില്ല .ക്ഷീണമകറ്റാൻ നല്ലൊരു ഉറക്കം അനിവാര്യമാണെന്നതിനപ്പുറം അവർക്കു പ്രൈവസി നൽകുക എന്നതിനായിരുന്നു അവർ മുൻതൂക്കം നൽകിയത്
സിസിലി അന്നവിടെ തന്നെ തങ്ങി .കുറച്ചു അയല്പക്കകാരും ഒന്ന് രണ്ടു ബന്ധുക്കളും വർഗീസിന്റെ കുറച്ചു സുഹൃത്തുക്കളും പെണ്ണിനെ കാണാൻ എത്തിയിരുന്നു .എല്ലാവരും പിരിഞ്ഞപ്പോൾ സമയം 9 കഴിഞ്ഞു ..
മോനെ …..റോസിലി ലിന്റോയെ അടുത്തേക്ക് വിളിച്ചു ..
എന്താ മമ്മി ….
ഒന്നിങ്ങു വന്നെടാ ……
ലിന്റോ പടികളിറങ്ങി താഴേക്കു വന്നു ….
മോനെ നിങ്ങള് രണ്ടാളും ഫ്രഷ് ആയി താഴേക്ക് വാ …ഫുഡ് പുറത്തുപോയി കഴിക്കാം …
ഓക്കേ മമ്മി ….