ഹാളിന്റെ ഡോർ അകത്തുനിന്നും കുറ്റി ഇട്ടു കല്യാണത്തിന് വന്നവരെ എല്ലാവരെയും ഹാളിലേക്ക് വിളിച്ചു മെയിൻ ഡോറിലൂടെ si യും പോലീസ് കാരും അകത്തേക്ക് പ്രവേശിച്ചു .കുറച്ചു പോലീസ് കാരെ പുറത്തും നിർത്തി …തങ്കച്ചൻ അകത്തേക്ക് കയറി …
ശ്രീകുമാറെ ….ഒന്നിങ്ങു വന്നേ …
മണ്ഡപത്തിൽ ഇരുന്ന ശ്രീകുമാർ പതുക്കെ എണീറ്റിരുന്നു ..രക്ഷപെടാൻ എന്തെങ്കിലും പഴുതുണ്ടോ എന്ന് അയാൾ നോക്കി ..എല്ലാ ഡോറും അടച്ചിരുന്നു .മുൻവശത്താണെങ്കിൽ പോലീസും ആളുകളും ….അയാൾ പതുക്കെ തങ്കച്ചന്റെ അടുത്തേക്ക് നടന്നു ….
മണ്ഡപത്തിൽ കല്യാണം കൂടാൻ വന്നവർക്കൊന്നും കാര്യം മനസ്സിലായില്ല ..ഓരോ മുഖത്തും ആശ്ചര്യഭാവം പതിയെ ഉള്ള കുശുകുശുക്കലും അടക്കത്തിലുള്ള സംസാരവും ഒഴിച്ചാൽ കല്യാണ മണ്ഡപം തികച്ചും നിശബ്ദം ….
ശ്രീകുമാർ പതിയെ തങ്കച്ചന്റെ അടുത്തെത്തി ……
ആഹ് ശ്രീകുമാരേ കൂടെ വന്നവരെ കൂട്ടി അങ്ങോട്ട് മാറി നിന്നെ …..
ശ്രീകുമാർ അനങ്ങാതെ അവിടത്തന്നെ നിന്നു …..
പെണ്ണിന്റെ കൂടെ വന്നവർ എല്ലാവരും ഇടത്തോട്ടു നിക്കണം ..ചെറുക്കന്റെ കൂടെ വന്നവർ വലത്തോട്ടും si ഹാളിന്റെ മുൻവശത്തു മധ്യ ഭാഗത്തായി നിന്നുകൊണ്ട് ആജ്ഞപിച്ചു …പെൺവീട്ടുകാർ അപ്പോൾ തന്നെ ഇടത്തോട്ട് മാറാൻ തുടങ്ങി …വലതുവശത് 10 പേരോളം ഉണ്ടായിരുന്നു …
si അവർക്കരുകിലേക്കു നടന്നു …..
നിങ്ങളൊക്കെ പയ്യന്റെ ആരാ …
ഞങ്ങൾ ആരുമല്ല സാറെ ….അയല്പക്കത്തുള്ളവരാ …കല്യാണം ക്ഷണിച്ചതോണ്ട് വന്നതാ ….
ഹമ് …..നിങ്ങൾ ഇത്ര പേരെ വന്നിട്ടുള്ളോ ചെറുക്കൻ ഭാഗത്തുനിന്നും ….
അല്ല സാറെ ….വേറെയും ആളുകളുണ്ട് …..
എനിക്ക് പണി ഉണ്ടാക്കാതെ മര്യാദക്ക് ഇങ്ങോട്ടു മാറി നിന്നോ ….si തനി സ്വരൂപം പുറത്തെടുക്കാൻ തുടങ്ങി …
തങ്കച്ചൻ …വൈശാഖിനെയും അച്ഛനെയും അടുത്തേക്ക് വിളിച്ചു ….നിങ്ങള് ക്ഷണിക്കാതെ വന്ന ആരെങ്കിലുമുണ്ടൊന്നു നോക്കിക്കേ …..
അപ്പോളേക്കും രണ്ടു ചെറുപ്പക്കാർ മുന്പോട്ടു വന്നു …..
നീയൊക്കെ ഇവന്റെ ആരാടാ ……
സാറെ ഞങൾ ആരുടേയും ആളുകളല്ല …..ഭക്ഷണം കഴിക്കാൻ കയറിയതാ ….