അളിയാ ലിന്റോക്ക് വിദ്യയെ ഇഷ്ടമാണ് …..നിന്റെ പെങ്ങളായത്കൊണ്ട് അവൻ പറഞ്ഞില്ലെന്നേ ഉള്ളു അവന് അവളെ കല്യാണം കഴിക്കാൻ ഇഷ്ടമാണ് ..നിനക്ക് സമ്മതമാണെങ്കിൽ അവൻ വീട്ടുകാരോട് പറയുന്നുള്ളു ….നിന്റെ അഭിപ്രായം എന്താ …
കതിർമണ്ഡപത്തിൽ വിവാഹം മുടങ്ങി നിക്കുന്ന അനിയത്തിക്ക് ഇതിലും നല്ലൊരു പയ്യനെ കിട്ടാനില്ല .വളരെ നാളായി അറിയുന്ന സുഹൃത് ,വീട്ടുകാർ….. ഈ വിവാഹത്തിന് ഏറ്റവും കൂടുതൽ സഹായിച്ച സുഹൃത് .ഒന്നും ആലോചിക്കാൻ വൈശാഖിനില്ലായിരുന്നു അതിനും മാത്രം യോഗ്യത തനിക്കും കുടുംബത്തിനും ഉണ്ടോയെന്ന് മാത്രമേ അവന് തോന്നിയുള്ളൂ …
അളിയാ അതിനവന്റെ വീട്ടുകാർ സമ്മതിക്കുമോ …..
നിനക്ക് സമ്മതമാണോ ….
ഇതിലും നല്ലൊരു പയ്യനെ അവൾക്കു കിട്ടാനുണ്ടോ ….
നീ ഇവിടിരി ഞാൻ അവനെ അറിയിക്കട്ടെ ….
ഞാനും വരാം …..
എന്ന വാ ….
അവരെല്ലാവരും ലിന്റോയുടെ അടുത്തേക്ക് ചെന്നു .വൈശാഖ് അവനെ കെട്ടിപിടിച്ചു ,,,,
അളിയാ ഞാൻ എങ്ങനെയാ നിന്നോട് …..
സമയം അധികമില്ല …ഞാൻ ഡാഡിയെ ഒന്ന് കാണട്ടെ ….ജംഷി ഒന്ന് കൂടെ വാടാ
വാ അളിയാ ….ജംഷി അവനെയും കൂട്ടി ഡാഡിയുടെ അടുത്തേക്ക് ഓടി
ലിന്റോയെക്കണ്ടതും വർഗീസ് കാര്യങ്ങൾ തിരക്കി …
എന്തായി എല്ലാവരെയും അറിയിച്ചോ ….
ഇല്ല ഡാഡി ….മമ്മിക്കും വൈശാഖിനും മാത്രമേ അറിയൂ …
മോനെ മറ്റുള്ളവരെ അറിയിക്കണ്ടേ …..അവന്റെ അച്ഛൻ ഇപ്പൊ തന്നെ സമയം വൈകി എന്നും പറഞ്ഞു വന്നിരുന്നു …
ഡാഡി എനിക്കൊരു കാര്യം പറയാനുണ്ട് ….
എന്താ മോനെ ……
ഡാഡി ഞാൻ വിദ്യയെ വിവാഹം കഴിച്ചോട്ടെ ….
മോനെ നീ …..വിവാഹം ഒരു ദിവസത്തേക്കുള്ളതല്ല… ജീവിതകാലം നിന്റെ കൂടെ കഴിയേണ്ട നിന്റെഭാര്യയാണ് …ഇപ്പോഴത്തെ സഹതാപത്തിൽ വിവാഹം കഴിച്ചു പിന്നീട് വേണ്ടായെന്നു തോന്നിയാൽ രണ്ടു ജീവിതമല്ല ഞങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ മനസമാധാനം ഉണ്ടാവില്ല ….