പറയടാ ….
എടാ അത് ….
കാര്യം പറ ലിന്റോ ….
നീ അവനോടു പറ ….ബേസിൽ ലിന്റോയോട് കാര്യങ്ങൾ പറയാൻ ആവശ്യപ്പെട്ടു
കാര്യങ്ങൾ അവനോടു പറയുന്നത് തന്നെയാണ് നല്ലതെന്ന് ലിന്റോക്കും തോന്നി .വൈശാഖിനോട് അവർ കാര്യങ്ങൾ പറഞ്ഞു …
എല്ലാം കേട്ട് അവന്റെ കണ്ണ് നിറഞ്ഞു ….ലിന്റോയെ കെട്ടിപിടിച്ചു അവൻ കരഞ്ഞു …
അളിയാ ഞാനിനി എന്ത് ചെയ്യുട …..വിദ്യയോട് ഞാൻ എങ്ങനെ പറയും ‘അമ്മ ..അച്ഛൻ …എനിക്കറിയില്ലെടാ അവളൊരുപാട് ആശിച്ചതല്ലേ ഇനിയിപ്പോ ….വാക്കുകൾ കിട്ടാതെ വൈശാഖ് നീറിപുകഞ്ഞു ….അവന്റെ സങ്കടത്തിൽ അവരുടെ കണ്ണുകളും നിറഞ്ഞൊഴുകി …..
വൈശാഖെ നീ ഇവിടെയിരിക്ക് ..ബാക്കി എല്ലാം ഞങ്ങൾ നോക്കികോളാം …..അളിയാ ഇത് നടന്നിരുന്നെങ്കിൽ എത്ര വലിയ ആപത്തു വരുമായിരുന്നു …ഇതിപ്പോ അറിഞ്ഞത് നല്ലതിനാണെന്നു വിചാരിക്ക് എന്തേലും വഴിയുണ്ടാകും ..ലിന്റോ അവനെ സമാധാനിപ്പിച്ചു .ബേസിലിനെ വൈശാഖിന്റെ അടുത്താക്കി ജംഷിയെയും കൂട്ടി അവൻ ഡ്രസിങ് റൂമിലെത്തി .അണിഞ്ഞൊരുങ്ങി നിക്കുന്ന വിദ്യയോട് എങ്ങനെ ഇത് പറയും എന്നറിയാതെ അവൻ ഡ്രസിങ് റൂമിന്റെ വാതിൽക്കൽ നിന്നു ….
സമയമായോ മോനെ …..പെണ്ണിനെ ഇറക്കട്ടെ …. റോസിലിയുടെ ചോദ്യമാണ് അവനെ ചിന്തയിൽ നിന്നും ഉണർത്തിയത്
മമ്മി ഒന്നിങ്ങോട്ടു വന്നേ …..
എന്താ മോനെ …..
അവൻ കാര്യങ്ങൾ പറഞ്ഞു …..
മോനെ ….ഇനിയിപ്പോ എന്ത് ചെയ്യും …റോസിലി വിദ്യയെ നോക്കി …എങ്ങനെ ഞാൻ അവളോട് പറയും
മമ്മി തൽകാലം ഒന്നും പറയണ്ട ….ഇപ്പൊ അവളെ ഇറക്കണ്ട മറ്റാരും അറിയേം വേണ്ട
അറിയിക്കണ്ടേ ….നീ എന്ത് ചെയ്യാൻ പോക …
മമ്മി ഞാൻ ഇപ്പൊ വരാം …അതുവരെ ആരും ഒന്നും അറിയണ്ട ..
ഹമ് …
ഡ്രസിങ് റൂമിൽ നിന്നും പുറത്തിറങ്ങിയ ലിന്റോ എന്തൊക്കെയോ തീരുമാനിച്ചിരുന്നു .
.അളിയാ ജംഷി നീയിങ്ങു വന്നേ