ഇതേ പോലെ ജംഷീറും ബേസിലും വീടുകളിൽ വിളിച്ചു സഹായം അഭ്യർത്ഥിച്ചു ..നല്കമെന്ന ഉറപ്പ് എല്ലാവര്ക്കും ലഭിക്കേമ് ചെയ്തു .വിവാഹത്തിനായി ജംഷീറിന് 50000 രൂപ നല്കമെന്ന് ഉപ്പ ഉറപ്പു നൽകി ..ബേസിലിന്റെ ചേട്ടനും കഴിയുന്നത് നൽകാമെന്ന് പറഞ്ഞു ..പക്ഷെ ഞെട്ടിച്ചത് റോസിലി ആണ് ..വിദ്യക്കുള്ള ആഭരണങ്ങൾ വസ്ത്രം ഇതെല്ലം പുള്ളിക്കാരി ഏറ്റെടുത്തു …കല്യാണം കൊടകരയിലെ മണ്ഡപത്തിൽ വച്ച് മതിയെന്ന് തീരുമാനത്തിൽ എത്തി കാരണം വർഗ്ഗീസച്ചായൻ ആണ് പുള്ളിക്കാരന്റെ സുഹൃത്തിന്റെയാണ് മണ്ഡപം .അത് പുള്ളിക്കാരൻ ഏറ്റെടുത്തു .ഇനി ഇപ്പൊ ഭക്ഷണത്തിന്റെ കാര്യം മാത്രം വൈശാഖും വീട്ടുകാരും അറിഞ്ഞ മതി .ലിന്റോയും ജംഷീറും ബേസിലും കൂടി ഒരു ലക്ഷം രൂപയും നൽകാമെന്ന് പറഞ്ഞു …
പരീക്ഷ കഴിഞ്ഞു നാലാം നാൾ അവർ 3 പേരും വൈശാഖിന്റെ വീട്ടിൽ എത്തി .കല്യാണം ക്ഷണിക്കലും വീട് വൃത്തിയാക്കലും കുറച്ചു മിനുക്കു പണികളും എല്ലാമായി അവർ അവിടെ തന്നെ തങ്ങി .അവർ നാലുപേരും ചേർന്ന് തന്നെയാണ് ഓരോ കാര്യങ്ങളും ചെയ്തിരുന്നത് .എല്ലാ വീടുകളിലും അവർ നേരിട്ട് പോയി വിവാഹം ക്ഷണിച്ചു .തങ്കച്ചൻ അങ്കിളിന്റെ വീട്ടിലും പോയി അവർ കല്യാണം ക്ഷണിച്ചു .സ്വന്തം പെങ്ങളുടെ വിവാഹത്തിന് കാണിക്കുന്ന അതെ ഉത്സാഹമായിരുന്നു അവർക്ക് മൂവർക്കും .
ഒരുപാടാഗ്രഹിച്ച തന്റെ സ്വപ്‌നമായിരുന്ന വിദ്യ വിവാഹം കഴിച്ചു മറ്റൊരുവന്റേതാക്കുന്നതിൽ ലിന്റോക്ക് മനസ്സിൽ വല്ലാത്ത വീർപ്പുമുട്ടൽ ഉണ്ടായെങ്കിലും അവനതു പുറമെ പ്രകടിപ്പിച്ചില്ല …
ദിനങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണു ..റോസിലി അവരുടെ പഴയ ആഭരണങ്ങൾ ലിന്റോക്ക് നൽകി അതുമാറ്റി പുതിയ മോഡൽ വാങ്ങിക്കുവാൻ പറഞ്ഞു .വിദ്യയേയും കൂട്ടി അവർ ചാലക്കുടിയിൽ പോയി ആഭരണങ്ങൾ അവൾക്ക് ഇഷ്ടമുള്ളത് നോക്കി വാങ്ങിച്ചു .എല്ലാം കൂടി 15 പവന്റെ മുകളിൽ ഉണ്ടായിരുന്നു .വസ്ത്രങ്ങൾ എറണാകുളത്തു നിന്നുമാണ് എടുത്തത് ..വസ്ത്രങ്ങൾ എടുക്കാൻ റോസിലിയും സിസിലിയും കൂടെ പോയിരുന്നു .വിദ്യയുടെ അമ്മയും നാൽവർ സംഘവും ചേർന്ന് വസ്ത്രങ്ങൾ എടുത്തു .വിദ്യാകെടുത്തതിന്റെ കൂടെ അമ്മയ്ക്കും വൈശാഖിനും റോസിലി വസ്ത്രങ്ങൾ വാങ്ങി നൽകി ..ജീവിതത്തിൽ അതുവരെ കണ്ടിട്ടുപോലുമില്ലാത്ത അത്രക്കും വിലകൂടിയ സാരിയാണ് റോസിലി വിദ്യക്ക് വാങ്ങികൊടുത്തത് .അമ്മയ്ക്കും തരക്കേടില്ലാത്ത സാരിയും മറ്റും അവർ സമ്മാനിച്ചു ..