.ലിന്റോയുടെ ആവശ്യത്തിനായി ഡാഡി നൽകിയ പണത്തിൽ നിന്നും 20000 രൂപ അവൻ നൽകി ജംഷിയും നൽകി 15000 ..അത് വച്ച് മോതിരം വാങ്ങി വിദ്യക്ക് സാരിയും മറ്റു സാധനങ്ങളും …വളരെ ചെറിയ രീതിയിൽ നടത്തപ്പെട്ട പരുപാടി ആയതിനാൽ അടുത്ത ബന്ധുക്കളും ചെറുക്കൻ വീട്ടുകാരും മാത്രം എല്ലാം കൂടെ 50 ആളുടെ ചടങ് .ബേസിലിന്റെ കാമറയിൽ ചടങ്ങിന്റെ ഓരോ നിമിഷവും അവൻ ഒപ്പി എടുത്തു .സന്തോഷത്തോടെ ചടങ് അവസാനിച്ചു അന്ന് തന്നെ വിവാഹത്തിനുള്ള തിയ്യതിയും തീരുമാനിച്ചു ..
വൈശാഖിന്റെ പരീക്ഷ കഴിഞ്ഞു 3 ആഴ്ച കഴിഞ്ഞുള്ള ഞായറാഴ്ച ..വേദിയും മറ്റും വഴിയേ അറിയിക്കാമെന്ന തീരുമാനത്തിൽ ചെറുക്കൻ വീട്ടുകാർ യാത്ര പറഞ്ഞു പിരിഞ്ഞു .വൈകിട്ടോടെ വൈശാഖും കൂട്ടുകാരും ഹോസ്റ്റലിലേക്ക് മടങ്ങി .ഹോസ്റ്റലിൽ എത്തി ലിന്റോ മമ്മിയെ വിളിച്ചു .കാര്യങ്ങൾ പറഞ്ഞു
മമ്മി അവർക്കു സഹായിക്കാൻ വേറാരുമില്ല നമ്മളൊക്കെയേ ഉള്ളു ..ഈ കല്യാണം ഗംഭിരമായി നടത്തണം മമ്മി ഡാഡി യോട് വേണ്ട പോലെ പറഞ്ഞു സമ്മതിപ്പിക്കണം
നിനക്ക് ഡാഡിയോടു പറയാൻ എന്റെ വക്കാലത്തെന്തിനാടാ
അതല്ല മമ്മി …മമ്മി പറയുമ്പോലെ പറയാൻ എനിക്കറിയില്ല
ഞാനിപ്പോ എന്താ പറയണ്ടേ
ഓഹ് ..മമ്മി …
നീ പഠിക്കാൻ നോക്ക് ..ഞാൻ പറഞ്ഞോളാം
ചുമ്മാ പറഞ്ഞ പോരാ
ഇല്ലെടാ …ഞാൻ വേണ്ടപോലെ പറഞ്ഞോളാം
സമ്മതിപ്പിക്കണം …
ഉവ്വെടാ ….
ഓക്കേ മമ്മി …ഗുഡ് നൈറ്റ്
ഗുഡ് നൈറ്റ് മോനെ …