നിനച്ചിരിക്കാതെ [Neethu]
Ninachirikkathe Author : Neethu
കുറ്റിപ്പുറം എൻജിനീയറിങ് കോളേജിലെ ബോയ്സ് ഹോസ്റ്റൽ ….മൂനാം നിലയിലെ 6 ആമത്തെ മുറി വൈശാഖും ജംഷീറും ലിന്റോ വർഗീസും ബേസിലും ..ഇവരാണ് ഇവിടുത്തെ താമസക്കാർ .പല നാടുകളിൽ നിന്നും പല മതത്തിൽ നിന്നും പഠനത്തിനായി എത്തിയവർ .ഇപ്പോൾ അവസാന വർഷ വിദ്ധാർത്ഥികൾ .പലപ്പോഴും ഒരേ മുറിയിൽ താമസിക്കുന്നവരാണെങ്കിലും കൂട്ടുകെട്ട് മറ്റു പലരോടുമാകും .ഇവരുടെ കാര്യത്തിൽ പക്ഷെ അങ്ങനല്ല ..എന്തിനും ഏതിനും ഒരുമിച്ചു നിൽക്കുന്നവർ …സാധാരണ ക്യാമ്പസ്സിൽ കാണിക്കുന്ന കുസൃതികൾ കാണിക്കാൻ ഇവരും ഉണ്ടാവാറുണ്ട് എല്ലാത്തിനും ഒരു പരിധി ഇവർതന്നെ നിശ്ചയിച്ചിട്ടുണ്ട് ..
ജീവിതത്തിൽ വിജയിക്കണം എന്നുള്ളത് ഇവരുടെ പ്രഥമ ലക്ഷ്യമാണ് ..പഠിക്കാൻ ഒരിക്കലും അവർക്കിടയിൽ മടി ഉണ്ടായിരുന്നില്ല …ഒരാൾക്ക് മനസ്സിലാകാത്തത് മറ്റൊരാൾ പറഞ്ഞു കൊടുക്കും .പരസ്പരം സഹായിച്ചു.. 4 പേർക്കും ഏകദേശം ഒരേ ചിന്താഗതിയും .അതുതന്നെയാകണം അവരുടെ ഐയ്ക്യത്തിനു കാരണവും .ജംഷീറും ലിന്റോയും സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുമുള്ളവരാണ് ബേസിൽ ഇടത്തരം …പക്ഷെ വൈശാഖ്…. അച്ഛൻ കൂലിപ്പണിക്ക് പോയി കിട്ടുന്ന കാശുകൊണ്ട് ജീവിതം നയിക്കുന്നു .’അമ്മ സാധാ വീട്ടമ്മ ..
പിന്നെ ഉള്ളത് സഹോദരി വിദ്യ .18 വയസ്സിന്റെ തുടക്കത്തിൽ 1 ആം വർഷ bsc വിദ്യാർത്ഥി അച്ഛന്റെ വരുമാനം അറിയുന്നത് കൊണ്ടുതന്നെ വൈശാഖും വിദ്യയും ഒന്നിനും വാശി പിടിക്കാറില്ല ..എഞ്ചിനീറിങ്ങിനു പ്രവേശനം ലഭിച്ചപ്പോൾ തന്നെ വേണ്ടാന്ന് പറഞ്ഞിരുന്നു വൈശാഖ് .പഠനത്തിനുള്ള ചിലവും മറ്റും താങ്ങാൻ അച്ഛനെക്കൊണ്ട് കഴിയില്ലെന്ന് അവനു തോന്നി .