“”ഐ ലവ് യൂ കിച്ചു അവളും തിരിച്ചു പറഞ്ഞു “”അതെ ഇ പൂവ് ഞാൻ തിരിച്ചു തരണോ “” സാധാരണ ഇങ്ങനെ കിട്ടുന്ന പൂവൊക്കെ പെണ്ണുങ്ങളു കൊണ്ടു പോകാറാണ് പതിവ്..
“”നീ എടുത്തോ എനിക്ക് പലപ്പോഴായിട്ടു തോന്നിയിട്ടുണ്ട് നിന്റെ ഒരു നട്ട് ലൂസ് ആണോന്നു “””
“”നശിപ്പിച്ചു നല്ല റൊമാന്റിക് മൂഡ് ആയിരിന്നു “”
നശിപ്പിച്ചോ ഞാൻ അവളുടെ കയ്യിൽ ഒരു ഇടി വച്ച് കൊടുത്തു
“”ഉമ്മാ എന്തൊരു വേദനയാ എന്നെ കൊല്ലുവോ ഇയാള്
“”സ്നേഹം ഉള്ളൊരു അങ്ങനെയാ “”
“”അപ്പോൾ കണ്ടമാനം സ്നേഹം കൂടിയാൽ എന്റെ കാര്യം പോക്കാ അല്ലെ ഇയാളെന്നെ തട്ടും “” അവർ രണ്ട് പേരും ചിരിച്ചു
***********************************************
എതിരെ വരുന്ന ഒരു ലോറിയുടെ നിർത്താതെ ഉള്ള ഹോൺ കേട്ട് കിച്ചു ഓർമ്മകൾ വിട്ടു മുമ്പിലോട്ട് നോക്കി തന്റെ ബൈക്ക് റോഡിന്റെ ഓത്ത നടുവിലാണ് അവൻ ലോറിയിൽ ഇടിക്കാതെ ബൈക്ക് വെട്ടിച്ചു മാറ്റി ലോറികാരൻ അവിടെ നിർത്തി എന്തൊക്കെയോ പറയുന്നുണ്ടായിരിന്നു എനിക്കറിയാം അവിടെ നിന്നാൽ നല്ല പുക്കുറ്റി തെറി കേൾക്കുന്നു എന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളു എത്രയും പെട്ടന്ന് എന്റെ പെണ്ണിനെ കാണണം . അവളുടെ വീടിന്റെ കുറെ താഴെയായി ഒരു ആളൊഴിഞ്ഞ പറമ്പ് ഉണ്ടായിരിന്നു ആവിടെ ഒരു കട്ടിൽ അവൻ ബൈക്ക് ഒളിപ്പിച്ചു 3 മണിയാകാൻ വേണ്ടി അവിടെ ഒളിച്ചിരുന്നു.. ഏകദേശം മുന്ന് മണിയായപ്പോൾ അവൻ ബൈക്ക് എടുത്തു സ്റ്റാർട്ട് ചെയ്യാതെ അവളുടെ വീടിന്റെ അടുത്ത് വരെ തള്ളി കൊണ്ട് പോയ്യി വച്ചു ഇ നേരം ഷാഹിന മെല്ലെ റൂം തുറന്നു ഹാളിൽ എത്തി മെയിൻ ഡോർ തുറന്നു പുറത്തു കടക്കാനായ്യി നോക്കുമ്പോ പുറകിൽ ഒരു കാൽ പെരുമാറ്റം
“എങ്ങോട്ടാ മോളെ “” ഉപ്പുപ്പയാണ് അവൾക്ക് അറിയാം പിടിച്ചാൽ ഒരിക്കലും അവർ തന്നെ കിച്ചുനെ കാണാൻ വിടില്ല അവൾ ഇറങ്ങി ഓടി
“നിക്കടി അടെ കുടുംബത്തിന്റെ മാനം കളയാനായിട്ടു ഉപ്പുപ്പാ അലറി എല്ലാരും എണീച്ചു ആ വിട്ടിൽ മൊത്തം ലൈറ്റ് തെളിഞ്ഞു…..അവൾ ഓടി വരുന്നത് കണ്ടു കിച്ചു ഗേറ്റ് തുറന്നു പിന്നെ ബൈക്ക് എടുത്തു സ്റ്റാർട്ട് ചെയ്തു അവൾ ഓടി വന്നു അവന്റെ പുറകിൽ കയറി അവൻ ബൈക്ക് പറപ്പിച്ചു വിട്ടു……. എങ്ങോട്ടാ പോണ്ടത് എന്നു അവനൊരു പിടുത്തം ഇല്ലാരുന്നു കയ്യിൽ കിട്ടിയാൽ ഉറപ്പായും അവര് കൊല്ലും തന്റെ പൊന്നു തന്നെ കെട്ടിപിടിച്ചു ഇരിക്കുന്നു തന്റെ ഷർട്ടിന്റെ പുറം മൊത്തം നനഞ്ഞു….