” ഇനി നീ ഇങ്ങനെ ഒളിച്ചും പതുങ്ങിയും ക്ലാസ്സിൽ വരേണ്ട കാര്യം ഒന്നും ഇല്ല ………. ഇവൻ മാർക്ക് ഒക്കെ പുറകിൽ നിന്നു സംസാരിക്കാൻ മാത്രമേ അറിയാവൂ……. എല്ലാം ധൈര്യത്തോടെ നേരിടു…… മനസിനെ കൈവിട്ട് കളയാതിരിക്കു ”
അതും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി. ഞാനും ക്ലാസിൽ ഉള്ളവരെ തുറിച്ചു നോക്കികൊണ്ട് ക്ലാസിനു വെളിയിൽ ഇറങ്ങി. ഞാൻ വെളിയിൽ ഇറങ്ങിയപ്പോൾ അനന്ദു എന്റെ കൂടെ വന്നു റിയാസ് ഷാഹിനയോട് എന്തോ പറഞ്ഞു കൊണ്ട് നമുക്ക് മുന്നിൽ നടക്കുന്നു
…………………………………………………………………
“ഡേയ് എന്തൊരു ഉറക്കം അഡ…….. വാ സ്ഥാലം എത്തി”
അനന്ദു ആയിരുന്നു അത്. ഞാൻ കണ്ണ് തിരുമ്മി ചുറ്റും നോക്കി . ഞങ്ങൾ രജിസ്റ്റർ ഓഫീസിൽ എത്തിയിരിക്കുന്നു. അനന്ദു വണ്ടിയിൽ ഉണ്ടായിരുന്ന കുപ്പിവെള്ളം എടുത്ത് എന്റെ കയ്യിൽ തന്നു . ഞാൻ അത് വെച്ചു മുഖം കഴുകി കൊണ്ട് അവനോട് ഒപ്പം രജിസ്റ്റർ ഓഫീസിൽ കയറി . പറഞ്ഞത് പോലെ തന്നെ അനന്ദുവിന്റെ റിലേറ്റീവ് എല്ലാകാര്യങ്ങളും റെഡി ആക്കിയിട്ടുഉണ്ടായിരുന്നു.
റിയാസും ഷാഹിനയും രജിസ്റ്റർന്റെ അടുത്ത് നിപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഷാഹിന ചോദിച്ചു.
” എന്ത് ഉറക്കം ആയിരുന്നു……….. ഇന്ന് രാവിലെ ലേറ്റയത് ഉറങ്ങി പോയത്കൊണ്ടാണന്ന് പറഞ്ഞിട്ട്……. എന്താണ് ബ്രോ ”
ഞാൻ അവളെ നോക്കി ഒന്നു ചിരിച്ചു. പിന്നീട് രജിസ്റ്റർന്റെ നിർദ്ദേശപ്രേകരം അവർ രെജിസ്റ്ററിൽ ഒപ്പുവെച്ചു. ഞാനും അനന്ദുവും സാക്ഷികളും ആയി. പിന്നെ അനന്ദു കാറിൽ വാങ്ങി വെച്ചിരുന്ന സ്വീറ്റ്സ് എല്ലാം അവിടെ ഉണ്ടായിരുന്നർക്ക് എല്ലാം കൊടുത്തു. കുറച്ചു നേരം അവിടെ നിന്നു ഫോട്ടോസ് ഒക്കെ എടുത്ത് കഴിഞ്ഞു ഞങ്ങൾ അവിടെ നിന്നു ഇറങ്ങി .
” അപ്പൊ ഇനി എന്താ ഭാവി പരിപാടികൾ ”
” ഒന്നും തീരുമാനിച്ചില്ല അളിയാ കുറച്ചു നാൾ ഇങ്ങനെ തന്നെ പോകട്ടെ ”
” ഡാ രാവിലെ ഒന്നും കഴിച്ചിട്ട് ഇല്ല നിന്റെ കല്യാണം ആയിട്ട് പട്ടിണി കിടക്കേണ്ടി വരുമോ ”
ഞാൻ കാറിൽ കയറി കൊണ്ട് പറഞ്ഞു.
” ബ്രദർ ന് എന്ത് വേണം ….. ഇന്ന് വയറു പൊട്ടുന്നവരെ കഴിപ്പിക്കും ഞാൻ ”
ഷാഹിന പെട്ടന്ന് അത് പറഞ്ഞപ്പോൾ ഞാൻ അവളെ തിരിഞ്ഞു നോക്കി. അനന്ദു അപ്പോയെക്കും വണ്ടി എടുത്ത് കഴിഞ്ഞിരുന്നു. കുറച്ചു ദുരം കളിതമാശ ഒക്കെ പറഞ്ഞു പോയി. അനന്ദു ആ ഏരിയയിലെ നല്ല ഒരു ഹോട്ടലിനു മുന്നിൽ തന്നെ വണ്ടി നിർത്തി ഞങ്ങൾ എല്ലാവരും ഹോട്ടലിന് ഉള്ളിലേക്ക് നടന്നു. പെട്ടെന്ന് എന്റെ ഫോൺ റിങ് ചെയ്തു. ഞാൻ സ്ക്രീനിഇൽ നോക്കി.
അഞ്‌ജലി
ഞാൻ ഫോൺ കട്ട് ചെയ്ത് അവരുടെ കൂടെ നടന്നു . അപ്പോൾ വീണ്ടും ഫോൺ റിങ് ചെയ്തു . ഞാൻ ഫോൺ കട്ട് ചെയ്ത് സൈലന്റ്ഇൽ ആക്കി പോക്കറ്റിൽ ഇട്ടു