അവളെ ഇതിൽ ഇടപെടുത്തണ്ട …… ഞങ്ങളുടെ കാര്യം തന്നെ അവളുടെ വാപ്പാക്ക് സംശയം ഉണ്ട് അതിന്റെ ഇടക്ക് ഇതുകുടെ കേട്ടാൽ……. നമുക്ക് വേറെ എന്തെങ്കിലും നോക്കാം
റിയാസ് പറഞ്ഞതിലും കാര്യം ഉണ്ട് ഒരാളെ രക്ഷപെടുത്തതാൻ മറ്റൊരാളെ ബലിയാട് ആക്കണോ. അവൻ ഷാഹിനയെ നോക്കി പറഞ്ഞു.
” ഡി ഞാൻ ഇവരുടെ കൂടെ പോകുവാണോ നീ പതുക്കെ നടന്നോ ”
അതും പറഞ്ഞു റിയാസ് ഞങ്ങളുടെ കൂടെ പുറത്തേക്ക് വന്നു. റിയാസ് വണ്ടിയിൽ കയറിയപ്പോൾ ഞാനും അവന്റെ കൂടെ കയറി. അനന്ദു ഞങ്ങളുടെ പുറകെ അവന്റെ വണ്ടിയിൽ വന്നു. ഞങ്ങൾ കോളേജിലേക്ക് ചെല്ലുമ്പോൾ പതിവുപോലെ പോലെ എന്നെ എല്ലാവരും നോക്കുന്നുണ്ടായിരുന്നു അതൊന്നും ശ്രെദ്ധിക്കാതെ റിയാസ് വണ്ടി ഓടിച്ചു ഷെഡിൽ കയറ്റി. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ അനന്ദുവും അവിടെ എത്തി. അനന്ദു വണ്ടി വെച്ചു എന്നിട്ട് വണ്ടിയിലെ ബാഗിൽ ഇരുന്ന എന്റെയും അവന്റെയും ബുക്ക് എടുത്ത് എന്റേത് എന്റെ കയ്യിൽ തന്നു. ഞാനും അനന്ദുവും ക്ലാസിലേക്ക് നടക്കാൻ ഒരുങ്ങിയപ്പോൾ റിയാസ് പറഞ്ഞു.
” ഡാ ഷാഹിന ഇങ്ങ് എത്തിയിട്ട് ക്ലാസ്സിലേക്ക് പോകാം ”
ഞങ്ങൾ ഷെഡിൽ തന്നെ ഷാഹിന വരുന്നതും നോക്കി നിന്നു. കുറച്ചു നേരം കഴിഞ്ഞു അവിടേക്ക് കോളേജ് ബസ് വന്നു നിന്നു. അതിൽ നിന്നു പെൺകുട്ടികൾ ഇറങ്ങി പോകുന്നുണ്ട് . അപ്പോഴാണ് ഞാൻ ഓർത്തത് അഞ്‌ജലിയും ബസ്സിൽ ആണല്ലോ വരുന്നത്. ഞാൻ അവൾ ഇറങ്ങുന്നുണ്ടോ എന്ന് നോക്കി നിന്നു. ബസ്സിൽ നിന്നും എല്ലാവരും ഇറങ്ങി കഴിഞ്ഞു പക്ഷെ അവളെ കണ്ടില്ല. അവൾ ഇന്ന് വന്നില്ലയിരിക്കും എന്ന് ഞാൻ മനസ്സിൽ ഓർത്തു. പക്ഷെ ബസിന്റെ അവസാനത്തെ സീറ്റിൽ നിന്നു അവൾ എഴുന്നേൽക്കുന്നത് ഞാൻ ബസിന്റെ വിൻഡോ ഗ്ലാസിൽ കൂടെ കണ്ടു. അവൾ തലയിൽ കൂടി ഷാൾ ഇട്ടിട്ട് ഉണ്ട് . അവൾ ബസ്സിൽ നിന്നു ഇറങ്ങി ഇന്നലത്തെ പോലെ പഴയ കാന്റീൻന്റെ അടുത്തേക്ക് നടക്കാൻ തുടങ്ങി. ഞാൻ അവളെയും നോക്കി നിന്നു. പക്ഷെ ഞങ്ങളുടെ കൂടെ ഷെഡിൽ ഉണ്ടായിരുന്ന പിള്ളേർ അവളെ തിരിച്ചറിഞ്ഞു. അവർ അവിടെ നിന്നു കൊണ്ട് തന്നെ കമന്റ് അടിക്കാനും മറ്റും തുടങ്ങി. അവൾ അതൊന്നും ശ്രെദ്ധിക്കാതെ മുന്നോട്ട് നടന്നു. പക്ഷെ പുറത്ത് നിന്നും കോളേജിലേക്ക് വന്ന കുട്ടികൾ അവളോട് ഓരോന്ന് പറഞ്ഞു കൊണ്ട് പുറകെ നടക്കാൻ തുടങ്ങി അത് കണ്ടപ്പോൾ ഞാൻ ഷെഡിൽ നിന്നും ഇറങ്ങാൻ തുടങ്ങി പക്ഷെ അനന്തുവും റിയാസും എന്നെ തടഞ്ഞു.
ആരോരുത്തൻ അവളുടെ ഷാളിൽ പിടിച്ചപ്പോൾ അത് അവളുടെ തലയിൽ നിന്നു ഷോൾഡർഇൽ വീണു കിടന്നു പെട്ടെന്ന് അവൾ മുഖം പോത്തികരഞ്ഞു കൊണ്ട് അവിടെ നിന്നു. അപ്പോൾ ഒട്ടും പ്രേതിക്ഷിക്കാതെ ഷാഹിന അവളുടെ അടുത്ത് വന്ന് അവളെ പിടിച്ചു . പൊട്ടിക്കരഞ്ഞു കൊണ്ട് അഞ്‌ജലി ഷാഹിനയെ കെട്ടിപിടിച്ചു കരഞ്ഞു. ഷാഹിന അഞ്ജലിയെയും കൊണ്ട് അവളുടെ ക്ലാസിലേക്ക് തന്നെ നടന്നു. പക്ഷെ അപ്പോഴും അവരുടെ പുറകിൽ നിന്നു അവന്മാർ മാറിയിരുന്നില്ല. ഷാഹിന ഇടപ്പെട്ടതോട് കൂടി റിയാസ് പിന്നെ അവിടെ നിന്നില്ല അവൻ അങ്ങോട്ടേക്ക് ഓടി പുറകെ ഞാനും അനന്ദുവും.
റിയാസ് അഞ്ജലിയെ ആശ്വസിപിച്ചു കൊണ്ട് പോകുന്ന ഷാഹിനയുടെ പുറകെ നടന്നു. അവരുടെ പുറകെ വന്നവരെ തുറിച്ചു നോക്കികൊണ്ട് ഞങ്ങളും. ഞങ്ങൾ അഞ്ജലിയെ അവളുടെ ക്ലാസിൽ ആക്കി. തിരിച്ചു നടക്കാൻ തുടങ്ങിയപ്പോൾ . അവളുടെ ക്ലാസ്സിൽ നിന്നു അടക്കി പിടിച്ച സംസാരങ്ങൾ കേട്ട് ഞാൻ ക്ലാസ്സിൽ ഓടി കേറി. അവിടെ ഉണ്ടായിരുന്നവരെ നോക്കി പറഞ്ഞു.
” ഇനി ആരെങ്കിലും ഇവളെ എന്തെങ്കിലും പറഞ്ഞു എന്നറിഞ്ഞാൽ…… ”
റിയാസും എന്റെ പുറകെ ക്ലാസിലേക്ക് കേറി അഞ്ജലിയോടായി പറഞ്ഞു.