അവളോട് സംസാരിച്ചപ്പോൾ ഒരാശ്വാസം തോന്നി എങ്കിലും അഞ്ജലിക്ക് അഞ്ജനയെ പോലെ ഒരവസ്ഥ വരുമോ എന്ന് ഞാൻ ഭയപ്പെട്ടു. ഞാൻ കാരണം അവൾക്ക് കൂടെ എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് അത് ഓർക്കനെ സാധിക്കുന്നില്ല
പിറ്റേന്ന് രാവിലെ അനന്തു എന്റെ വീട്ടിനു മുന്നിൽ വന്നു ഹോൺ അടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ അവനോട് ഒപ്പം കോളേജിൽ പോകാൻ ഇറങ്ങി. അവന്റെ ബൈക്കിന്റെ പുറകിൽ കയറികൊണ്ട് ചോദിച്ചു.
” ഡാ റിയാസ് പോയ ”
” അട അവൻ ഇറങ്ങിയപ്പോൾ എനിക്ക് മിസ് അടിച്ചിരുന്നു ഇപ്പോൾ കോളേജ് എത്തിക്കാണും എന്താടാ ”
” ഒന്നും ഇല്ല നീ പെട്ടെന്ന് വണ്ടി വീടു ”
ഈ പ്രേശ്നങ്ങൾ ഉണ്ടായതിനു ശേഷം അത് ഷാഹിനയെ ബാധിക്കാതിരിക്കാൻ റിയാസ് നോക്കുന്നുണ്ടായിരുന്നു. അവൻ കോളേജ് ജംഗ്ഷൻനിൽ നിന്നു കോളേജ് വരെ അവളെ ബൈക്കിൽ കൊണ്ടാകും റോഡിൽ പിള്ളേർ ഉണ്ടെന്ന് തോന്നിയാൽ അവർ എവിടെ എങ്കിലും ഇരുന്നു സംസാരിച്ചിട്ട് ബെൽ അടിച്ച ശേഷം കോളേജിൽ കയറും. എന്നിട്ട് ഞങ്ങളെ കത്ത് ഷെഡിൽ നിൽക്കും. ഞാനും അനന്ദുവും അന്ന് പതിവിലും നേരെത്തെ കോളേജിൽ എത്തി എങ്കിലും റിയാസിനെ അവിടെ കണ്ടില്ല മാത്രം
മാത്രം അല്ല അവിടെ ഷെഡിൽ നിതിന്റെ ക്ലാസ്സിലെ പിള്ളേരും നില്പുണ്ടായിന്നു. ഇപ്പോൾ ഒരു പ്രശ്നം ഉണ്ടാക്കിയാൽ അത് അഞ്‌ജലിയെ ബാധിക്കും എന്നോർത്ത് ഞാൻ അനന്ദുവിനോട് പറഞ്ഞു.
” ഡാ നീ വണ്ടി തിരിക്ക് റിയാസ് എത്തിയിട്ട് ഇല്ല……. അവൻ ചിലപ്പോൾ ജംഗ്ഷനിൽ എവിടെ എങ്കിലും കാണും ”
അനന്ദു വണ്ടി തിരിച്ചു ഞങ്ങൾ ജംഗ്ഷനിലേക്ക് വിട്ടു . കോളേജ് ജംഗ്ഷൻ കഴിഞ്ഞിട്ടും അവനെ അവിടെ ഒന്നും കണ്ടില്ല. ഞാൻ അനന്ദുവിനോട് കുറച്ചുകൂടി മുന്നോട്ട് പോകാൻ പറഞ്ഞു. അപ്പോൾ ഒരു പെട്ടിക്കട കഴിഞ്ഞു പഴയ ഒരു മാർബിൾ ആൻഡ് ഗ്രനേറ്റ് കട ഉണ്ട് അതിന്റെ അടുത്ത് റിയാസിന്റെ ബൈക്ക് ഇരിക്കുന്നത് കണ്ടു. അനന്ദു വണ്ടി അവിടെ ഒതുക്കി ഞങ്ങൾ ചുറ്റും നോക്കി. കുറച്ചു നാൾ ആയി പുട്ടി കിടക്കുന്ന അവിടെ കുറച്ചു കാട് ഒക്കെ പിടിച്ചു കിടപ്പുണ്ട്. അവിടെ അടുക്കി വെച്ചിരുന്ന മാർബിൾന് മുകളിൽ റിയാസും ഷാഹിനയും ഇരിക്കുന്നത് കണ്ടു. ഞങ്ങൾ അവരുടെ അടുത്തേക്ക് നടന്നു
” ഹ ബ്രദർ ഇന്ന് നേരത്തെ ആണല്ലോ ”
എന്നെ കണ്ട ഉടൻ ഷാഹിന ചോദിച്ചു . ഞാൻ ഒന്നു ചിരിച്ചു കാണിച്ചു. റിയാസ് ഞങ്ങളുടെ അടുത്തേക്ക് നടന്നു കൊണ്ട് ചോദിച്ചു.
റിയാസ് : എന്താടാ……. ഞങ്ങൾ ഇവിടെ ഉണ്ടെന്ന് എങ്ങനെ അറിഞ്ഞു
ഞാൻ : നീ നല്ല പുള്ളിയാ…… വണ്ടി എവിടേലും മാറ്റി വെക്കാതെ ഇതിനു മുന്നിൽ തന്നെ ഇരുന്നാൽ നീ ചന്ദ്രനിൽ പോയി എന്ന് ഞങ്ങൾ വിചാരിക്കും എന്ന് കരുതിയോ
റിയാസ്: നിങ്ങൾ എന്താ ഇങ്ങോട്ട് വന്നത് ഷെഡിൽ നിന്നാൽ പോരായിന്നോ
ഞാൻ : ഡാ ആ അഞ്‌ജലിയുടെ കാര്യത്തിൽ എന്തെങ്കിലും ചെയ്യണം അളിയാ അല്ലെങ്കിൽ എനിക്ക് ഒരു മനസമാധാനം ഉണ്ടാകില്ല……….. ഷാഹിനയോട് അവളോട് ഇത്തിരി ഫ്രണ്ട്‌ലി ആയി ഇടപെടാൻ പറയടാ
റിയാസ്: പോടാ……. അത് വേണ്ട അവളോട് അത് പറഞ്ഞാൽ അവൾ കേൾക്കും…… പക്ഷെ ഇപ്പോൾ തന്നെ ഒരു മുറുമുറുപ്പ് കോളേജിൽ ഉണ്ട്……