” ഇന്ന് എന്ത് പറ്റി നിനക്ക് ….. മുഖം ഒക്കെ വല്ലാതെ ”
ഞാൻ ഒന്നും ഇല്ല എന്നർത്ഥത്തിൽ അമ്മയെ നോക്കി ചുമൽകുച്ചി. പിന്നെ അമ്മയെ ചപ്പാത്തി പരത്താനും ചുടാനും ഒക്കെ സഹായിച്ചു. അമ്മ ഇവന് ഇത് എന്ത് പറ്റി എന്ന പോലെ നോക്കുന്നുണ്ട്. ഞാൻ അമ്മയോട് ഒന്നും പറഞ്ഞില്ല. അച്ഛൻ നാട്ടിൽ ഇല്ലാത്തത് കൊണ്ട് എന്റെ പെണ്ണുകേസ്ന് എല്ലാം അമ്മയെ ആണ് വിളിപ്പിക്കാറ്. ഞാൻ കാരണം ഒരുപാട് നാണം കേട്ടിട്ട് ഉണ്ട് അമ്മ. ഞാനും അമ്മയും ഒരുമിച്ച് ഇരുന്നു ചപ്പാത്തി കഴിച്ചു. അച്ഛൻ വിളിക്കുന്ന സമയം അവറായപ്പോൾ ഞാൻ പതിയെ എന്റെ റൂമിൽ കയറി വാതിൽ അടച്ചു.
കിടന്നിട്ട് ഉറക്കം വരാതെ ഞാൻ കട്ടിലിൽ കിടന്നു ഉരുണ്ടു. ഫോണിൽ കുത്തിയും പാട്ട് കെട്ടും സമയം പോകുന്നത് അല്ലാതെ ഉറക്കം വന്നില്ല. റിയാസിനെ വിളിച്ചു ഷാഹിനയെ കൊണ്ട് അഞ്ജലിയോട് സംസാരിപ്പിക്കാൻ പറയാം എന്നുവിചാരിച്ചു കോൺടാക്ട് ലിസ്റ്റ് എടുത്തപ്പോൾ. അതിൽ അഞ്ജനയുടെ നമ്പർ എന്റെ കണ്ണിൽ ഉടക്കി.
അന്ന് അവൾ നമ്പർ തന്നെങ്കിലും അവളെ വിളിക്കുകയോ മറ്റോ ചെയ്തിട്ട് ഇല്ല എനിക്ക് എന്തോ അവളെ വിളിക്കാൻ തോന്നി. ഫോൺ വിളിച്ചു രണ്ടാമത്തെ റിങ്ങിൽ തന്നെ അവൾ ഫോൺ എടുത്തു.
” ഹാലോ ”
” ഹാലോ അഞ്ജന ”
” പറയടാ എന്ത്പറ്റി നീ അന്ന് നമ്പർ തന്നെങ്കിലും എന്നെ വിളിക്കാറ് ഇല്ലല്ലോ ”
” ഡി ഒരു പ്രശ്നം ഉണ്ട് ”
” എന്ത് പ്രശ്നം ”
ഞാൻ അവളോട് നടന്നത് ഒക്കെ പറഞ്ഞു. എല്ലാം കേട്ടിട്ട് അവൾ പറഞ്ഞു.
” ഡാ റിയാസ് അവളോട് മിണ്ടണ്ട എന്ന് പറഞ്ഞത് നിനക്കും ആ കുട്ടിക്കും പുതിയ പ്രശ്നം ഒന്നും ഉണ്ടാക്കണ്ട എന്ന് വിചാരിച്ചു ആയിരിക്കും……………. പക്ഷെ ഇന്ന് നീ കാണിച്ചത് മണ്ടത്തരം ആയി പോയി……………… ഡാ എന്റെ ഈ അവസ്ഥക്ക് കാരണം എന്റെ തെറ്റ് കൊണ്ട് കൂടിയാണ് പിന്നെ എപ്പോയോ തോന്നിയ മണ്ടത്തരവും…….. പക്ഷെ ഈ കൂട്ടി അങ്ങനെ അല്ല എതിർ വശത്ത് നീ ആയത് കൊണ്ടാണ് അവൾക്ക് ഇതൊക്കെ നേരിടേണ്ടി വന്നത്……. നിന്റെ സ്ഥാനത്തു വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അവളുടെ കാമുകന് ഇത്രയും പ്രശ്നം ഉണ്ടാക്കാൻ പറ്റില്ലായിരുന്നു ”
” ഞാൻ ഇപ്പോൾ എന്ത് ചെയ്യണം എന്ന പറയുന്നത് ”
” നീ അവളോട് നേരിട്ട് സംസാരിക്കുന്നത് കുഴപ്പങ്ങൾ ഉണ്ടാക്കും എങ്കിലും കോളേജിൽ അവൾക്ക് ഇപ്പോൾ ഒരു സഹായിയെയോ അല്ലെങ്കിൽ ഒരു നല്ല സുഹൃത്തിന്റെയോ ആവിശ്യം ഉണ്ട് ………. നീ അവളോട് നേരിട്ട് ഇടപെട്ടിലെങ്കിലും നിന്റെ ഒരു ശ്രെദ്ധ അവളുടെ മേൽ ഉണ്ടാകണം …… എല്ലാവരും എന്നെ പോലെ ചിന്തിക്കണം എന്നില്ല എന്നാലും അവളുടെ ഇനി ഉള്ള തീരുമാനം പോസിറ്റീവ് ആയിട്ട് ഉള്ളത് ആയിരിക്കണം…. മാത്രം അല്ല അവൾ ഈ പ്രശ്നം എങ്ങനെ നേരിടുന്നു എന്ന് കൂടി നോക്കണം ”
” മ്മ്മ് ശെരി ഞാൻ എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാം ”
” മ്മ്മ് നീ ഇടക്ക് വിളിക്ക് “.