ഞാനായിട്ട് അവൾക്ക് പുതിയ പ്രശ്നം ഉണ്ടാക്കണ്ട എന്നു തോന്നിയത് കൊണ്ടും ഞാൻ അവളെ കാണാൻ ശ്രെമിച്ചില്ല. ഇപ്പോൾ ഇവിടെ അതികം ആരും ഇല്ല ഉള്ളവർ അവരുടേതായ ലോകത്തണു. ഞാൻ അനന്ദുവിനെ നോക്കുമ്പോൾ അവൻ ഗെയിംഇൽ മുഴുകി നിൽക്കുക ആണ് ഞാൻ അവളോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു. ഞാൻ അടുത്തേക്ക് ചെന്നപ്പോൾ അവൾ എന്നെ കാണാത്ത മട്ടിൽ തലവെട്ടിച്ചു എന്നെ മറികടന്നു പോയി.
” അഞ്‌ജലി ഒന്നു നിൽക്കു എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട് ”
അവൾ അത് കേൾക്കാത്ത പോലെ
നടന്നകന്നു.
” അഞ്‌ജലി ”
” അഞ്ജലി ”
അവളെ വിളിച്ചുകൊണ്ടു അവളുടെ പുറകെ നടന്നു. അവൾ നിൽക്കുന്ന മട്ടില്ല. ഞാൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തി. എന്റെ പെട്ടന്നുള്ള പിടിയിൽ അതിന്റെ റിയാക്ഷൻ എന്നോണം അവൾ പെട്ടെന്ന് തിരിഞ്ഞു. അവളുടെ ഷോൾഡർ പെട്ടെന്ന് അനങ്ങിയപ്പോൾ . അവൾ ഞാൻ പിടിച്ചുരുന്ന കൈ കുടഞ്ഞു. ഞാൻ കൈ വിട്ടപ്പോൾ അവൾ ഷോൾഡർ ഇൽ കൈവെച്ചു.
” ഹവ്വ്വ് ആഹ്ഹ അമ്മേ ”
” സോറി സോറി ”
അവൾക്ക് വേദനിച്ചു എന്നു കണ്ടപ്പോൾ ഞാൻ അവളോട് സോറി പറഞ്ഞു പക്ഷെ അവളുടെ പ്രീതികരണം ഞെട്ടിക്കുന്നത് ആയിരുന്നു.
” തൊട്ടു പോക്കരുത് എന്നെ. ഇയാൾ കാരണം ആണ് എനിക്ക് ഇവിടെ ഇത്രയും പ്രേശ്നങ്ങൾ ഉണ്ടായത്…… എന്നിട്ട് ഇപ്പോൾ പിന്നെയും എന്ത് പ്രശ്നം ഉണ്ടാകാനാ വന്നിരിക്കുന്നത് ”
അവളുടെ ആ പ്രീതികരണം ഞാൻ പ്രേതിഷികത്തത് ആയിരുന്നു ഒരുനിമിഷം ഞാൻ ഒന്നും മിണ്ടിയില്ല. അവൾ വീണ്ടും തുടർന്നു.
” അന്ന് ഇയാൾ ആണ് ഹോസ്പിറ്റലിൽ ബിൽ പേ ചെയ്തത് എന്ന് ഷാഹിന ചേച്ചി പറഞ്ഞിരുന്നു…….. ആ പണം ഞാൻ ഉടനെ തിരിച്ചു തരും……. ഇനി അതും പറഞ്ഞു പുറകെ നടക്കേണ്ട ”
ആവൾ വളരെ ദേഷ്യത്തോടെ അത് പറഞ്ഞപ്പോൾ എന്തോ എന്റെ കണ്ട്രോളും പോയി.
“ഡി മൈരേ നീ ഒന്നു അടങ്ങു @#@$@$@#$@”
അഞ്ജനയും ആയുള്ള പ്രേശ്നത്തിനു ശേഷം പൊതുവെ സ്ത്രീകളോടുള്ള എല്ലാ വെറുപ്പും ഞാൻ അവളോട് പറഞ്ഞു തീർത്തു. എങ്കിലും ഞാൻ കാരണം ആണ് അവൾ ഇങ്ങനെ മുഖം മറച്ചു കുട്ടികൾ എല്ലം ക്ലാസിൽ കയറുന്ന വരെ വെളിയിൽ ഒളിച്ചുനിന്നു ക്ലാസ്സ് ടൈമിൽ കേറുന്നത് എന്ന കുറ്റബോധം മനസ്സിൽ ഉണ്ടെങ്കിലും എന്റെ മനസിലെ എല്ലാ ദേഷ്യവും മാറുന്ന വരെ ഞാൻ കടുത്ത ശബ്ദത്തിൽ തന്നെ അവളോട് സംസാരിച്ചു. അനന്തു വന്ന് എന്നെ പിടിച്ചു മാറ്റുന്നത് വരെ ഞാൻ അത് തുടർന്നു. ഞാൻ അനന്തുവിനു നേരെ തിരിഞ്ഞപ്പോൾ അവൾ കരഞ്ഞു കൊണ്ട് ഓടിപോയി.
” ഡാ മൈരേ നിനക്ക് എന്ത് വയ്യേ…….. നീ എന്താ ഈ കാണിച്ചത് ”
അനന്ദു എന്നെ പിടിച്ചു വലിച്ചു ഞങ്ങൾ നിന്ന സ്ഥാലത് കൊണ്ട് വന്നു ഞാൻ നോക്കുമ്പോൾ അവിടെ പുൽമേട്ടിൽ ഇരുന്നവർ പുസ്തകം മാറ്റി വെച്ചു എന്നെ തന്നെ നോക്കുന്നു. എനിക്ക് എന്തോ അവിടെ നിൽക്കാൻ തോന്നിയില്ല. ഞാൻ പെട്ടെന്ന് ബൈക്കിൽ കയറി ഇരുന്നു. എന്നിട്ട് അനന്ദുവിനോട് കി ചോദിച്ചു.
” നീ എവിടെ പോകാൻ പോണു….. നിൽക്ക് റിയാസ് വരട്ടെ അവനോട് പറഞ്ഞിട്ട് പോകാം ”