നേർച്ചക്കോഴി 4 [Danmee]

Posted by

റിയാസും  ഷാഹിനയും  തമ്മിൽ പ്രണയത്തിൽ  ആയതിനാൽ  റിയാസിന്  മാത്രമേ  കോളേജിലേക്ക്  പോകണം  എന്നുള്ളു.    അനന്ദുവിനും  എനിക്കും  പണ്ടേ  കോളേജിലെ  അന്തരീക്ഷം  ഇഷ്ടം അല്ലായിരുന്നു.  ഇപ്പോൾ  ഈ  സംഭവങ്ങൾക്ക്  ശേഷം  കോളേജ്  എന്ന്  കേൾക്കുമ്പോൾ തന്നെ  മടുപ്പ്  ആയിത്തുടങ്ങി.  എങ്കിലും  വേറെ  ഒന്നിലും  ഇപ്പോൾ  താല്പര്യം  ഇല്ലാത്തത്  കൊണ്ടും  അച്ഛൻ  പ്രശ്നം  ഉണ്ടാക്കും എന്നുള്ളത് കൊണ്ടും ചുമ്മാ  അങ്ങോട്ട്  പോകുന്നെന്നേ  ഉണ്ടായിരുന്നുള്ളു.  അല്ലെങ്കിലും  എവിടെ  ആയാലും  ഈ പരിഹാസങ്ങൾക്ക്  നടുവിൽ ആയിരിക്കും  ഞാൻ.

ഇപ്പോൾ  കോളേജിലേക്ക്  ഞാനും  അനന്ദുവും  ആണ്  ഒരുമിച്ചു  പോകുന്നത്.  റിയാസ്  നേരത്തെ  തന്നെ  അവന്റെ  ബൈക്കിൽ  കോളേജിൽ  എത്തും .  അല്ലെങ്കിൽ  കോളേജ് ജംഗ്ഷനിൽ നിന്നു  ഷാഹിനയെ  പിക്ക്  ചെയ്ത്  ഒന്നു  കറങ്ങിയിട്ട് ഞാനും  അനന്ദുവും  വരുമ്പോൾ  ഞങ്ങളുടെ  കൂടെ  കോളേജിൽ  കയറുകയും  വൈകുന്നേരം  നമ്മളോടൊപ്പം  തന്നെ  മടങ്ങുകയും  ചെയ്യും.

ഒരു ദിവസം  ഞങ്ങൾ  വളരെ  താമസിച്ചു  ആണ്  കോളേജിലേക്ക്  എത്തിയത്.  സാദാരണ  റിയാസ്  ഞങ്ങളെ  കത്ത് ബൈക്ക്  വെക്കുന്ന  ഷെഡിൽ  നിൽക്കുന്നത്  ആണ്.  ഇന്ന്  അവൻ  അവിടെ  ഇല്ല.  അവൻ  എവിടെയും  പോകുന്നത്  ആയി  പറഞ്ഞിട്ട് ഇല്ല.  ചിലപ്പോൾ  അവൻ  ഇതുവരെ  എത്തിക്കാനില്ല  അല്ലെങ്കിൽ  ഷാഹിനയെ  കണ്ടുകാണില്ല അവളെ  തിരക്കി  പോയത്  ആയിരിക്കും. ഹ  എന്തായാലും  ക്ലാസ്സ്‌ഇൽ  പോയിട്ട്  വലിയ  കാര്യം  ഒന്നും  ഇല്ല.  ഞങ്ങൾ  അവനെ  നോക്കി  അവിടെ  നിന്നു.  അനന്ദു  അവന്റെ  ഫോൺ  എടുത്ത്  ഗെയിം  കളിക്കാൻ  തുടങ്ങി .  അന്ന്  ഇന്നത്തെ  കണക്ക്  പബ് ജി  ഒന്നും  ഇല്ല.  അവൻ    മിനി മിൽറ്റിയ ആണ്  കളിക്കുന്നത്.  ആ  സമയത്തെ  മൾട്ടിപ്ലേയർ  ഗെയിം എനിക്ക്  അത്‌  കളിക്കാൻ  ഇഷ്ടമല്ലെങ്കിലും  അതിന്റെ  സൗണ്ട്  ഇഷ്ടം  ആയിരുന്നു.  വെടിവെപ്പും  പിന്നെ  ഓരോ  പ്ലെയറും  ഡെഡ്  ആകുമ്പോൾ  വല്ലാത്തൊരു  ശബ്ദവും.  കോളേജിൽ  ഫസ്റ്റ്  പീരിയഡ് തുടങ്ങി  കാണണം  ഞങ്ങൾ  വരുന്നതിനു  മുൻപ്  തന്നെ  ബെൽ  അടിച്ചിരുന്നു.  ഞാൻ  അനന്ദു  ഗെയിം  കളിക്കുന്നതും  നോക്കി  അല്ല  കേട്ട് നിന്നു.

ഞാൻ  കോളേജ് മൊത്തത്തിൽ  ഒന്നു  നോക്കി. കോളേജിന്  പുറത്ത്  ഞങ്ങളെ  കൂടാതെ  ക്ലാസ്സിൽ  കേറാതെ വേറെയും  പിള്ളേർ  ഉണ്ടായിരുന്നു  അവർ  കോളേജിന് മുന്നിൽ  കൃതൃമമായി  ഉണ്ടാക്കിയിരിക്കുന്ന  പുൽമേട്ടിൽ  ഇരിക്കുക  ആണ്.
അവർ  ഇരിക്കുന്നതിന് അടുത്ത്  ആണ്  കോളേജിലെ  കാന്റീൻ ബിൽഡിങ്  ഇപ്പോൾ  കാന്റീൻ പ്രവർത്തിക്കുന്നില്ല.  ഇടക്ക്  മറി മറി  പുതിയ  ആളുകൾ  നടത്താൻ  വന്നെകിലും ആരും  ഒരുപാട്  നാൾ  നിന്നിട്ട്  ഇല്ല.  കോളേജിൽ  നിന്നു  ജംഗ്ഷൻ  എത്തുന്നതിനു മുൻപായി  ഒരു  വീട്ടിനോട്‌  ചേർന്ന്  ഒരു ഹോട്ടൽ  ഉണ്ട്  അവിടെ  40 രൂപക്ക്  വിഭവസമൃദ്ധമായ  ഉണ്  കിട്ടും.  ഒരു  വയസായ അപ്പുപ്പൻനും  അമ്മുമ്മയും  ആണ്  അത്‌  നടത്തുന്നത്  അവരുടെ  മോനും  നമ്മുടെ  കോളേജിൽ  തന്നെ ആണ് പഠിച്ചിരുന്നത്.  അവരുടെ  മോൻ  ഒരു ആക്‌സിഡന്റ് ഇൽ മരിച്ചിരുന്നു അത്‌ കൊണ്ട്  അവിടെ  വരുന്ന കോളേജ് പിള്ളേരെ  സ്വന്തം മക്കളെ പോലെ കണ്ട്  അവർ  സൽകരിക്കും.  അത്‌ കൊണ്ട്  തന്നെ  കോളേജ്  കാന്റീൻ  അധിക നാൾ നീണ്ടു നിൽക്കില്ല. ഇപ്പോൾ  ആ ബിൽഡിങ്  അടഞ്ഞു  കിടക്കുക  ആണ് .  വേറെ  ഏതോ പാർട്ടി  അത്‌  ഇപ്പോൾ  ഏറ്റ്എടുത്തിട്ട്  ഉണ്ട്  ഓപ്പണിങ് സൂൺ  ബോർഡ്  ഒക്കെ  വെച്ചിട്ട്  ഉണ്ട്.

ഞാൻ  ചുമ്മാ  നോക്കി നിന്നപ്പോൾ  കാന്റീൻ  ബിൽഡിങ്ങിനു പുറകിൽ നിന്നു ഒരു  പെൺകുട്ടി  നടന്നു വരുന്നു എനിക്ക് എന്തോ  ഒരു ആകാംഷ തോന്നി  അവളെ  വീണ്ടും  നോക്കി.  അവൾ  സാധരണ  ബൈക്കിൽ വരുന്ന  പെൺകുട്ടികൾ വെയിൽ കൊള്ളാതിരിക്കാൻ മുഖത്തു കൂടി ഷാൾ ചുറ്റുന്നപോലെ  മുഖം  മറച്ചിരിക്കുന്നു.  കയ്യിൽ  ഹാൻഡ് ബാഗ്  ഇട്ടിട്ട്  ഉണ്ട്.

അഞ്ജലി !!!!

അവളുടെ  കയ്യിലെ ഹാൻഡ് ബാഗ് കണ്ട് എനിക്ക്  അവളെ  മനസിലായി.  ഞാൻ  അവളെ  കാണാൻ  കുറെ നാളുകൾ  ആയി  ശ്രെമിക്കുന്നു. അവളെ  ചെന്നു കണ്ട്   വേറെ  പ്രശ്നം  ഒന്നും  ഉണ്ടാക്കണ്ട  എന്ന്  റിയാസ്  പറഞ്ഞത്  കൊണ്ടും.

Leave a Reply

Your email address will not be published. Required fields are marked *