റിയാസ്: നീയും ഇവനും കൂടെ ആ അരവിന്ദനെ കാണാൻ പോയി. ഇവൻ അവനെ കണ്ടിട്ട് തിരിച്ചുവന്നപ്പോൾ നിന്നെ കണ്ടില്ല …. അവിടെ അനേഷിച്ചപ്പോൾ നിന്നെ പോലീസ് കൊണ്ടുപോയി എന്നു പറഞ്ഞു ……… ഇവൻ എന്നെ വിളിച്ചു …… ഇതിനു ഇടക്ക് എന്താ സംഭവിച്ചത്
ഞാൻ : ഡാ ഇവൻ എന്തോ ജോലിയുടെ ആവിശ്യത്തിനു അരവിന്ദനെ കാണാൻ പോണം എന്നു പറഞ്ഞു വീട്ടിൽ വന്നിരിന്നു….. അവനെ വിളിച്ചപ്പോൾ ടൗണിൽ ഏതോ cma ടെ മുകളിൽ ഉണ്ടെന്ന് പറഞ്ഞു. ഞാനും ഇവനും കൂടെ ടൗണിലേക്ക് പോയി……. ടൗൺ എത്തിയപ്പോൾ ഞാൻ വണ്ടി സ്ലോ ചെയ്ത് അവനെ നോക്കികൊണ്ട് വണ്ടി ഓടിച്ചു പോകുക ആയിരുന്നു…….. അപ്പൊ ഇവന്റെ കൽ അവിടെ ഇരുന്ന ഏതോ ഒരു വണ്ടിയിൽ തട്ടി അത് മറിഞ്ഞു വീണു…… ഏതോ സെയിൽസ്മാന്റെ വണ്ടി ആയിരുന്നു അത്… അതിൽ ഇരുന്ന വലിയ ബാഗിലാ ഇവന്റെ കാലുതട്ടിയത്………. പെട്ടെന്ന് സംഭവിച്ചത് കൊണ്ട് എന്താ നടന്നത് എന്ന് പെട്ടെന്ന് മനസിലായില്ല……….. ഇവൻ വണ്ടിയിൽ നിന്നു ഇറങ്ങി അത് നേരെ വെച്ചു………. ഞാൻ നോക്കുമ്പോൾ ആ പെണ്ണുംപിള്ള ഇതൊക്ക നോക്കികൊണ്ട് റോഡിനു അപ്പുറം നിൽക്കുന്നുണ്ടായിരുന്നു…… നമ്മൾ അവരെ മയന്റ് ചെയ്യാതെ അവിടെ നിന്നു വലിഞ്ഞു….. പിന്നെ ഇവൻ അരവിന്ദനെ കാണാൻ മുകളിലേക്കു പോയപ്പോൾ ഞാൻ തയെ വണ്ടിയിൽ തന്നെ ഇരിക്കുക ആയിരുന്നു……… അപ്പോഴാ…………….. എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല…….. പൊട്ടു പുല്ല്
റിയാസ്: ഡാ നീ ആ പെട്ടിക്കട കണ്ടോ അതുകഴിഞ്ഞുള്ള വഴിക്ക് മുന്നിൽ വണ്ടി നിർത്തു
റിയാസ് അനന്തുവിനെ നോക്കികൊണ്ട് പറഞ്ഞു. അനന്തു വണ്ടി സ്ലോ ചെയ്ത് റിയാസ് പറഞ്ഞ സ്ഥാലത് വണ്ടി നിർത്തി . ആ ഇടവഴിൽ ഷാഹിന നില്പുണ്ടായിരുന്നു. റിയാസ് അവളെ കൈകാണിച്ചു വിളിച്ചു . അവൾ പെട്ടെന്ന് കാറിന്റെ ഡോർ തുറന്നു അകത്തു കയറി.
ഷാഹിന: എത്ര നേരം ആയി ഞാൻ ഇവിടെ നിൽക്കുന്നു എന്ന് അറിയുമോ……….. ആരെങ്കിലും കണ്ടെങ്കിൽ എല്ലാം തീർന്നേനെ………. നിങ്ങൾ എന്താ ലേറ്റ് ആയത്.
റിയാസ് : നിന്റെ ബ്രദർ കിടന്ന് ഉറങ്ങി പോയി………. നല്ല ഉത്തരവാദിത്തം ഉള്ള ബ്രദർ………… ഡാ അനന്തു വണ്ടി വിട്ടോ
ഇന്ന് റിയാസിന്റെയും ഷാഹിനയുടെയും രജിസ്റ്റർ മാരേജ് ആണ്. ഒളിച്ചോട്ടം ഒന്നും അല്ല ഒരു മുൻകരുതൽ എന്ന പോലെ ഇപ്പോൾ വിവാഹം രജിസ്റ്റർ ചെയ്യുന്നു എന്നെ ഉള്ളു. റിയാസും ആയുള്ള കല്ല്യാണത്തിന് ഷാഹിനയുടെ വാപ്പ സമ്മതിക്കും എന്ന് ഒരു ഉറപ്പും ഇല്ല . സാമ്പത്തികം ആണ് പ്രശ്നം…. ഒരേ മതം ആണെന്ന് പറഞ്ഞിട്ട് ഒന്നും കാര്യം ഇല്ല. ഒളിച്ചോടാൻ ഓക്കേ പ്ലാൻ ചെയ്തതാ ഷാഹിന സമ്മതിച്ചില്ല ഒടുവിൽ വിവാഹം രജിസ്റ്റർ ചെയ്ത് വെക്കാം എന്ന് തീരുമാനിക്കുക ആയിരുന്നു. നമ്മുടെ നാട്ടിൽ നിന്നു കുറച്ചകലെ ഉള്ള ഒരു രജിസ്റ്റർഓഫീസിൽ അനന്തുവിന്റെ ഒരു റിലേറ്റീവ് വർക്ക് ചെയ്യുന്നുണ്ട് അയാൾ മുഖേനെ കുറച്ചു നാൾ മുൻപ് വിവാഹത്തിന് ഉള്ള ഒരുക്കങ്ങൾ ഒക്കെ നടത്തി. നോട്ടീസ് ബോർഡിൽ വിവരം പതിക്കുന്നത് ഒക്കെ അയാൾ ഒഴിവാക്കിതന്നു. അങ്ങനെ ഇന്നാണ് ആ ദിവസം
അനന്തു എവിടെയും നിർത്താതെ വണ്ടി ചവിട്ടി വിടുക ആണ്. പുറകിൽ റിയാസും ഷാഹിനയും അവരുടെ ഭാവികാര്യങ്ങൾ ചർച്ചചെയ്ത് ഇരിക്കുക ആണ്. ഞാൻ സീറ്റിലേക് ചാരികിടന്നു
*……………………………………………………………………..*