ആരാ.. അവർ… അവർ എവിടെ… നീതുവിന്റെ തല മാറ്റി പുറകിലേക്ക് നോക്കി അരുൺ ചോദിച്ചു….
ആരാണെന്ന് അറിയില്ല… അവരൊക്കെ പോയി ചേട്ടാ…
അവർ എന്തൊക്കെയോ പറഞ്ഞു… ഞാൻ മൈൻഡ് ചെയ്യാതായപ്പോൾ അവർ എഴുന്നേറ്റ് പോയി..
ഓക്കേ.. Good… അരുൺ പ്രശംസിച്ചു…
ചില ഞരമ്പുകളാ… അവന്മാരുടെയൊക്കെ വിചാരം ഒറ്റയ്ക്ക് ഇരിക്കുന്ന സ്ത്രീകളെല്ലാം അവന്റെയൊക്കെ അമ്മയെയും പെങ്ങളെയും പോലെ വെടികൾ ആണെന്നാ…
വെറുതെ വേണ്ടതീനം പറയണ്ട… വീട്ടിൽ ഇരിക്കുന്നവർ എന്ത് പിഴച്ചു… നീതു അരുണിനെ തിരുത്തി…
ഓഹ്… ശെരി… ഭാര്യേ… നമ്മൾക്കു പോകാം….
ചേട്ടാ.. ഒരു സെൽഫി plz…
അവളുടെ ഒരു ഫേസ്ബുക്കോമാനിയ..
Plz ചേട്ടാ….
നീതു എഴുന്നേറ്റു… അരുണിന് എഴുന്നേൽക്കാൻ കയ്യും നീട്ടി…
നീതുവിന്റെ കൈ പിടിച്ചു അരുൺ എഴുന്നേറ്റു. നീതു അരുണിനെ ചേർത്ത് നിർത്തി സെൽഫിയ്ക്ക് പോസ്സ് ചെയ്തു…അസ്തമയ സൂര്യനെ രണ്ടാളുടെയും ചുണ്ടുകൾക്ക് ഇടയിൽ വരുത്തി ഒരു സെൽഫി എടുത്തു. കാറിൽ കയറി വീട്ടിലേക്ക് തിരിച്ചു. കാറിൽ ഇരുന്ന് നീതു ബ്യൂട്ടികാം അപ്ലിക്കേഷൻ തുറന്ന് ഫോട്ടോയ്ക്ക് കുറച്ച് ഗ്ലാമർ വരുത്തി. അരുണിനെ ടാഗ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റും ചെയ്തു.
വീട് എത്തിയപ്പോൾ 7 മണിയായി. എത്തിയ ഉടനെ അരുൺ വേഷം മാറി ബാഡ്മിന്റൺ കളിക്കാൻ പോയി. നീതു വേഷം മാറി അടുക്കളയിൻ പോയി ചായയും എടുത്ത് വന്ന് ടീവി യുടെ മുന്നിലായി ഇരുന്നു. അരുണിമയും നീതുവിന്റെ മാമനും അവിടെ ഉണ്ടായിരുന്നു. ടീവി യിൽ 24 ചാനലിൽ ന്യൂസ് നടക്കുന്നു.അരുണിമ ഫോണിൽ എന്തൊക്കെയോ തിരയുന്നു.
ട്രെയിനിങ് എങ്ങനെ ഉണ്ടായിരുന്നു. അരുണിമ ചോദിച്ചു…
കുഴപ്പമില്ല.. എല്ലാവരെയും പരിചയപെട്ടു… നീതു പറഞ്ഞു..
കൂടെ ഉള്ളവരൊക്കെ എങ്ങനെ…
കുഴപ്പമില്ല… പ്രിസൈഡിങ് ഓഫീസിൽ ഒരു ലേഡി… നെടുമങ്ങാട്ടുകാരി ആണ്.. നല്ല സ്നേഹമുള്ള മേഡം… നീതു പറഞ്ഞു…
അപ്പോ ചേച്ചിയുടെ ടെൻഷൻ ഒക്കെ മാറിയോ…
നീതു മറുപടി ഒരു ചിരിയിൽ ഒതുക്കി..
ട്രെയിനിങ് എത്ര മണിവരെ ഉണ്ടായിരുന്നു..
ഉച്ചയ്ക്ക് തീർന്നു…
പിന്നെ എന്താ നിങ്ങൾ ലേറ്റ് ആയത്…അത് ചോദിച്ചത് ബാലകൃഷ്ണൻ ആയിരുന്നു..
നമ്മൾ കോവളത്ത് പോയിരുന്നു മാമ. നീതു മറുപടി പറഞ്ഞു..
ഹം… ബാലകൃഷ്ണൻ മൂളി..
മാമി എവിടെ…
കിടക്കുന്നു… എണ്ണ ഇട്ടു കിടക്കുവാ കാല് വേദന കൂടിയെന്ന്.. അരുണിമ പറഞ്ഞു
നീതു സുഭദ്ര കിടക്കുന്ന റൂമിലേക്ക് പോയി…
എങ്ങനെ ഉണ്ട് മാമി..
കുഴപ്പമില്ല മോളെ…
ഞാൻ കാല് തടവണോ .
നീതുവിന്റെ ഇലക്ഷൻ ഡ്യൂട്ടി 2 [Rajadhi Raja]
Posted by