നീന ടീച്ചർ
Neena Teacher | Author : Star Abu
എന്റെ പേര് ജോഷി. എന്റെ സ്വദേശം തൃശ്ശൂര്, എന്ന് പറഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾക്ക് പേരുകേട്ട കുന്നംകുളം. വീട്ടിൽ അപ്പൻ, ‘അമ്മ, പിന്നെ തലതെറിച്ച പെങ്ങൾ. ഞാൻ പഠിക്കാൻ ആവറേജ് ആയിരുന്നത് കൊണ്ട് തന്നെ അത്രയ്ക്ക് നല്ല പേര് എനിക്ക് വീട്ടിൽ ഉണ്ടായിരുന്നില്ല . വളരെ ചുരുക്കം സുഹൃത്തുക്കൾ മാത്രം ഉണ്ടായിരുന്നത് കൊണ്ട് എല്ലാവർക്കും എന്നെ അറിയാമായിരുന്നു.
അപ്പൻ കുറച്ചു പാർട്ടി പ്രവർത്തനം ഒക്കെ ഉള്ള ആളാണ്. നല്ല പേരും പെരുമയും ഉള്ള തറവാട് ആയിരുന്നു അമ്മക്ക്. അപ്പനെ കണ്ടു പ്രേമിച്ചു പോന്നതാണ് നായര് ആയ എന്റെ ‘അമ്മ. അത് കൊണ്ട് തന്നെ വീട്ടിൽ നിന്നും പുറത്തായിരുന്നു കുറെ നാളുകൾ. എന്റെ പെങ്ങൾ ജിസി, പത്താം ക്ലാസ്സിൽ പഠിക്കുന്നു. അപ്പന്റെ കൃഷി നോക്കുന്നതാണ് നല്ലതെന്നു തിരിച്ചറിഞ്ഞ അപ്പൻ എന്നെ കാർഷിക വിദ്യാഭ്യാസം നേടാൻ ആണ് പഠിപ്പിച്ചത്.
കാരണം കൃഷിഭൂമി അത്രയ്ക്ക് ഉണ്ടായിരുന്നു, അതിൽ കൃഷിയും, പശു, കോഴി, താറാവ്. എന്റെ വീട്ടിൽ പച്ചക്കറികൾ പുറത്തു നിന്ന് വാങ്ങുന്നതും, അരി വാങ്ങുന്നതും ഒന്നും ഓർമ്മകളിൽ ഇല്ല. അമ്മയും അപ്പനും കൂടെ നന്നായി അധ്വാനിച്ചിരുന്നത് കൊണ്ട് മാതൃകാ കൃഷിക്കാരായി അവർ നാട്ടിൽ വിലസി എന്നതാണ് സത്യം. അങ്ങിനെ ഇരിക്കുമ്പോൾ ആണ് ഞങ്ങളുടെ വീടിനടുത്തുള്ള സ്കൂളിൽ ഒരു ടീച്ചർ വരുന്നത്.
അവർക്കു താമസിക്കാൻ വീട് വേണം എന്ന് പറഞ്ഞു കൊണ്ട് വീടിനടുത്തുള്ള അച്യുതൻമാഷ് അച്ഛനെ സമീപിക്കുന്നത് . ഞങ്ങളുടെ തറവാട് വീട് ഒഴിഞ്ഞു കിടക്കുന്നതാണ് പുള്ളിയുടെ ലക്‌ഷ്യം എന്ന് തിരിച്ചറിഞ്ഞ അമ്മ ഉടനെ അച്ഛനെ അകത്തേക്ക് വിളിച്ചു. വെറുതെ കിടന്നു ചിതൽ അരിക്കുന്നതിനേക്കാൾ നല്ലത് ആരെങ്കിലും താമസിച്ചു, ക്ലീൻ ചെയ്തു കൊണ്ട് പോകുന്നതാണ് . അങ്ങിനെ ആ സംഭവം എന്നെയും സന്തോഷപ്പെടുത്തി . കാരണം , ഞായറാഴ്ച എന്റെ പണി ആയിരുന്നു അത് ക്ലീൻ ചെയ്യുന്നത് . പിന്നെ ടീച്ചർ ആകുമ്പോൾ നമുക്ക് പാലും പച്ചക്കറിയും വിൽക്കാം എന്ന ബിസിനസ്സ് ബുദ്ധി എന്റെ കാന്താരി അനിയത്തിക്ക് ഓടി .