ചേട്ടാ എന്ത് പറ്റി ഞാൻ ചോദിച്ചത് ചേച്ചിക്ക് ഇഷ്ട്ടം ആവാതെ ആണോ ?
അല്ലടാ മോനെ ചേച്ചി കുറെ ആയി ഒറ്റയ്ക്ക് ആണ് ഞാൻ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു
നീ വിഷമിക്കണ്ട ചേച്ചിക്കു കുഴപ്പം ഒന്നും ഇല്ല അതൊക്കെ ശീലം ആയി
ഞങ്ങൾ ഐസ് ക്രീം എല്ലാം എടുത്തു വീട്ടിൽ കയറി
സിന്ധു വന്ന് കവർ എല്ലാം വാങ്ങി മനുവിനോട് ഇരിക്കാൻ പറഞ്ഞു
ചേച്ചി എവിടെ സിന്ധു ?
അമ്മയെ വിളിക്കാൻ പോയതാ റൂമിൽ കാണും !
മനു നീ ഇരിക്ക് ഞാൻ ഒന്ന് ഫ്രഷ് ആയി വരാം
ഞാൻ ഫ്രഷ് ആയി വന്നപ്പോഴേക്കും ചേച്ചി അമ്മയെയും കൊണ്ട് പഴയ പോലെ മനുവിനോട് സംസാരിച്ചു തുടങ്ങിയിരുന്നു
ഞാൻ വന്നതും അവർ ഭക്ഷണം കഴിക്കാൻ എന്നെ നോക്കി ഇരിക്കുകയായിരുന്നു എന്ന് പറഞ്ഞു
എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു അപ്പോഴേയ്ക്കും മനു ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആയി മാറിയിരുന്നു
അമ്മയ്ക്കും അവനെ വല്ലാതെ ഇഷ്ട്ടമായി ഞാൻ അവനെ ബംഗളൂർക്ക് കൊണ്ട് പോകുന്ന കാര്യം വീണ്ടും എടുതിട്ടു
ചേച്ചിയുടെ അവസ്ഥ പറഞ്ഞ കാരണം ആണെന്ന് തോനുന്നു മനു എതിർപ്പ് ഒന്നും പറഞ്ഞില്ല
അമ്മയും സിന്ധുവും കൂടെ നിർബന്ധിപ്പിച്ചു ചേച്ചിയെ കൊണ്ടും സമ്മതിപ്പിച്ചു
വേഗം പരീക്ഷ എല്ലാം എഴുതി പാസ്സാവാനും ചേച്ചിയുടെ ബാങ്കിൽ തന്നെ തൽക്കാലത്തേക്ക് ഒരു ജോലി ശരിയാക്കാം എന്നും ചേച്ചി പറഞ്ഞു.
പരീക്ഷ കഴിഞ്ഞു അടുത്ത തവണ വരുമ്പോൾ അവനെയും കൊണ്ടുപോവാം
സുധി നീ അവനു ഒരു പാസ്സ്‌പോർട്ട് എടുക്കാൻ ഉള്ള കാര്യങ്ങൾ ചെയിതു കൊടുക്ക്
ബാങ്കിന്റെ വേർഫിക്കേഷൻ എളുപ്പം ആക്കാൻ അത് നല്ലതാ
ആ ചേച്ചി ഇവനെ ഒന്നു നന്നാക്കി എടുക്കണം
അത് പറഞ്ഞപ്പോൾ ചേച്ചിയുടെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടിരുന്നു
ഒരു വിധത്തിൽ അവർ ഒരേ തൂവൽ പക്ഷികൾ ആയിരുന്നു
ഞാൻ മനുവിനെ വീട്ടിൽ കൊണ്ടുപോയി വിട്ടു അവന്റെ മൊബൈൽ നമ്പർ ചോദിച്ചപ്പോൾ
ഫോൺ ഒന്നും ഇല്ല ചേട്ടാ എന്റെ കയ്യിൽ അമ്മയുടെ കയ്യിൽ ഉണ്ടായിരുന്നു ഒരെണ്ണം അത് അന്ന് നഷ്ട്ടപ്പെട്ടു