ഇവൻ ചേച്ചിയെ തിരക്കി 2 തവണ കടയിൽ വന്നിരുന്നു
എന്തിനാണ് എന്ന് ചോദിച്ചു നോക്ക്
മനുകുട്ടാ എന്താടാ ?
അത് ചേച്ചി അമ്മയെ ഇടിച്ച വണ്ടിക്കാരെ പോലീസ് കണ്ടെത്തി
അവര് പൈസ തന്നു അപ്പോ അത് തരാൻ വേണ്ടി ………
ആ മതി മതി മോൻ നിർത്തിക്കെ
മോൻ ഫീസ് അടച്ചു വേഗം പരീക്ഷ എഴുതി എടുക്കാൻ നോക്ക്
ചേച്ചി ഞാൻ ഫീസ് എല്ലാം അടച്ചു അടുത്ത മാസം പരീക്ഷയുണ്ട്
അതെല്ലാം കഴിഞ്ഞു ബാക്കിയുള്ള പൈസയാ
മോൻ ആ പൈസ കയ്യിൽ വക്ക് എന്നിട്ട്
നാളെ മുതൽ കടയിൽ പോക്ക് നിറുത്തി നല്ല കുട്ടിയായി പഠിച്ചു പരീക്ഷ എഴുതി പാസ്സാവാൻ നോക്ക്
മനുകുട്ടൻ വലുതായി നല്ല നിലയിൽ എത്തിയിട്ട് ചേച്ചിക്ക് ആ പൈസ തിരിച്ചു തന്നാൽ മതി കേട്ടോ
അപ്പോഴേക്കും ഞങ്ങൾ ഹോട്ടലിൽ എത്തി
സുധി നേരം വൈകി നമ്മക്കും ഇന്ന് ഭക്ഷണം ഇന്ന് മനുകുട്ടന്റെ കൂടെ ആകാം
സുധി ഫോൺ എടുത്തു വീട്ടിലേക്ക് വിളിച്ചു
മോൻ വീട്ടിൽ തനിച്ചു ആണോ കിടപ്പ് ?
അതെ ചേച്ചി അല്ലാതെ ആരാ !
സുധി : ചേച്ചി വന്നകാരണം സിന്ധു ഭക്ഷണം എല്ലാം ഉണ്ടാക്കി വച്ചിട്ടുണ്ട് വീട്ടിൽ നിന്ന് കഴിച്ചാൽ മതി എന്നാ പറയുന്നേ
നീ ഫോൺ താ ഞാൻ സംസാരിക്കാം
മോളെ സിന്ധു മനു ഉണ്ട് കൂടെ അപ്പോ അവന് ഒരു കമ്പനി കൊടുക്കാം കരുതിയാണ് ഹോട്ടലിൽ കയറിയത്. ഇനി ഇപ്പോ എന്താ ചെയ്യാ
സിന്ധു : ചേച്ചി അവനേം കൊണ്ട് ഇങ്ങോട്ട് പോരെ അമ്മ അവനെ കാണണം എന്ന് പറയുന്നുണ്ട്
എന്നാൽ ശരി നീ ഭക്ഷണം എടുത്തു വച്ചോ ഞങ്ങൾ ഒരു 20 മിനിറ്റിനുള്ളിൽ വരും
ഞങ്ങൾ ഹോട്ടലിൽ കയറിയത് അല്ലേ എന്ന് കരുതി ഓരോ ജ്യൂസ് കുടിച്ചു സുധിയുടെ മക്കൾക്ക് ഓരോ ഐസ്ക്രീം കൂടെ വാങ്ങി അവിടെ നിന്ന് ഇറങ്ങി
വീട്ടിൽ വരാൻ മനുവിന് തീരെ താല്പര്യം ഇല്ല