2 ദിവസം അമ്മ ICU വിനു ഉള്ളിൽ കിടന്നു ഞാൻ ആനുവൽ ലീവ് എടുത്ത് അമ്മയുടെ കൂടെ നിന്നു അനിയനെയും ഭാര്യയെയും വീട്ടിലേക്ക് പറഞ്ഞു വിട്ടു.
അനിയൻ രാത്രി വരും പകൽ സമയങ്ങളിൽ ഞാനും. 2 ദിവസത്തെ ICU വിനു മുൻപിലെ തപസിനിടയിലാണ് ഞാൻ മനുകുട്ടനെ ആദ്യമായി കാണുന്നത്
ക്ഷീണം കാരണം ICU വിന്റെ മുൻപിൽ ഇരുന്ന് മയങ്ങിപ്പോയി
പെട്ടന്ന് നഴ്‌സിന്റെ ഗർജ്ജനം കേട്ടാണ് ഞെട്ടി ഉണർന്നത്.
20 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ നഴ്‌സിന്റെ ചീത്തമുഴുവൻ കേട്ട് തിരിച്ഛ് ഒന്നും പറയാൻ ഇല്ലാതെ തലകുനിച്ചു നിൽക്കുന്നു.
അടുത്തിരിക്കുന്ന ചേച്ചിയോട് വിവരം ചോദിച്ചപ്പോഴാണ് അറിയുന്നത് അവന്റെ അമ്മ ഏതോ വാഹനം ഇടിച്ചു പരിക്കേറ്റതാണ്.
ഇടിച്ച വണ്ടി നിറുത്താതെ പോയി ബിൽ അടക്കാൻ പറഞ്ഞുള്ള ബഹളം ആയിരുന്നു. സിസ്റ്റർ എത്രയും വേഗം ബിൽ അടക്കാൻ പറഞ്ഞുകൊണ്ട് ICU വിനു ഉള്ളിലേക്ക് പോയി
ഏകദേശം അര മണിക്കൂറിന് ശേഷം എന്റെ അമ്മയുടെ പേര് വിളിച്ചു കൊണ്ട് സിസ്റ്റർ പുറത്തുവന്നു ചായയോ ജ്യൂസോ വാങ്ങി വരാൻ പറഞ്ഞു
മനുകുട്ടനോട് എന്തായി എന്ന് ചോദിച്ചു കൊണ്ട് സിസ്റ്റർ വീണ്ടും ഉള്ളിലേക്ക് പോയി
ഒന്നും ചെയ്യാൻ ഇല്ലാത്തവന്റെ നിസ്സഹായ അവസ്ഥ അവന്റെ തലകുനിച്ചുള്ളനിൽപ്പിൽ നിന്ന് എനിക്ക് വായിച്ചെടുക്കാൻ പറ്റി.
ഞാൻ പതിയെ അവന്റെ അടുത്ത് പോയി അവന്റെ മുഖം പിടിച്ചു ഉയർത്തി
വരൂ നമ്മുക്ക് ഒരു ചായ കുടിച്ചു വരാം
ഞാൻ അവന്റെ കൈ പിടിച്ചു പുറത്തേക്ക് നടന്നു
അനുസരണയുള്ള കൊച്ചു കുട്ടിയെ പോലെ മടിച്ചുകൊണ്ട് അവൻ എന്റെ കൂടെ നടന്നു ക്യാന്റീനിലേക്കുള്ള വഴികളിലൊന്നും ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല
ക്യാന്റീനിൽ ചെന്ന് അമ്മക്ക് വേണ്ടി ജ്യൂസ് പറഞ്ഞു ഞങ്ങൾ ടേബിളിൽ ഇരുന്നു
കുട്ടാ മോന് എന്താ കഴിക്കാൻ വേണ്ടത് ?
അവൻ അപ്പോഴും മുഖം കുനിച്ചുള്ള ഇരിപ്പു തന്നെയാണ്
ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല അമ്മയുടെ കാര്യം ഞാൻ ഡോക്ടറോട് സംസാരിച്ചു ശരിയാക്കാം
നല്ല കുട്ടിയായിട്ട് എന്തെങ്കിലും കഴിക്ക്
അപ്പോഴേക്കും സപ്ലയർ വന്നു