ഞാൻ : “എങ്കിൽ വാ തോർത്തി താടി…“ ചെയ്തത് തെറ്റല്ലെങ്കിൽ പിന്നെ എന്തിനാ നീ പറമ്പിൽ പോയ് നിൽക്കുന്നത് ?… ഇങ്ങോട്ട് കയറി വാ നീ…….
അഞ്‌ജലി : “അതുവേണ്ട ഞാൻ ഇവിടെ നിന്നോളാം… .നിങ്ങളുടെ അമ്മ പറഞ്ഞത് കേട്ടില്ലേ നിങ്ങൾക്ക് വെളിവില്ലന്ന്….അപ്പൊ പിന്നെ എങ്ങനെ കയറി വരാനാ അങ്ങോട്ട്…… അടുക്കളയിൽ കാപ്പിയും പലഹാരവും ഉണ്ടാക്കി വച്ചിട്ടുണ്ട്.. അത് കഴിച്ചിട്ട് എന്റെ മോൻ ചെല്ല്… പോയിക്കിടന്നുറങ്ങ്.”..
ഞാൻ : ” അവിടെ നിന്ന് പ്രസംഗിക്കാതെ ധൈര്യം ഉണ്ടെങ്കിൽ ഇങ്ങോട്ട് കേറി വാടി …നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ….
അഞ്‌ജലി : “പിന്നെ ഇങ്ങ്…വാ…. എന്നെ എന്തെങ്കിലും ചെയ്താൽ ഞാനും തിരിച്ചു തരും”…..
ഞാൻ : “നിനക്ക് നിന്റെ വീട്ടിൽ പോകണം അല്ലെ…അതും കാറിൽ തന്നെ പോകണം…അല്ലേ നോക്കിയിരുന്നോ”…?
അഞ്‌ജലി : “ഓഹ് വേണ്ടായേ ….നമുക്ക് ലക്ഷങ്ങൾ വിലയുള്ള ഒന്നാന്തരം ബസ് റോഡിലുണ്ട്… ഞാൻ അതിൽ പൊയ്ക്കോളാമേ… ഇങ്ങേരുടെ ഒണക്ക കാർ ആർക്ക് വേണം….എന്നെകൊണ്ട് കൂടുതൽ പറയിപ്പിക്കാതെ പോ മനുഷ്യ…….
ഞാൻ : ” ഓഹോ അങ്ങനെയാണോ…? എങ്കിൽ എന്റെ മോളങ്ങ് ഒറ്റയ്ക്ക് പോയാൽ മതി നിന്റെ വീട്ടിലോട്ട്…. ഞാൻ വരില്ല…..
അത് കേട്ടതും അമ്മ കേൾക്കാതെ എന്റെ മുഖത്ത് നോക്കി…. ” പോടാ”….ന്ന് വിളിച്ച് അപ്പുറത്തേക്ക് അവൾ ഓടി……. ഈ പെണ്ണിന്റെ ഒരു കാര്യം മനസ്സിൽ പറഞ്ഞ്…. ചിരിച്ചു കൊണ്ട് ഞാൻ റൂമിലേക്ക് പോയ് വസ്ത്രങ്ങൾ മാറി….കല്യാണം കഴിഞ്ഞതിന് ശേഷം അവൾ ബാത്‌റൂമിൽ….. സിഗരറ്റ് വലിയ്ക്കാൻ സമ്മതിക്കാത്തത് കൊണ്ട് സിഗരറ്റുമെടുത്ത് പുറത്തെ ബാത്റൂമിലേയ്ക്ക് പോയ്………………………………… …………………………………………………………………………….
പ്രഭാത കർമ്മങ്ങൾ നിർവഹിച്ച് തിരിച്ചു വന്നപ്പോൾ… അമ്മ ബ്രേക്ക് ഫാസ്റ്റ് എടുത്ത് വച്ചു… അതും കഴിച്ച് റൂമിലെത്തി ഫോണിൽ കളിച്ചുകൊണ്ട് കിടന്നു…. ഉച്ചയായിട്ടും അവൾ മുകളിലേയ്ക്ക് വരാത്തത് കൊണ്ട്… ഞാൻ എണീറ്റ് താഴേക്ക് ചെന്നു……. അമ്മയും അഞ്‌ജലിയും ജോലിയൊക്കെ ഒതുക്കി ഉമ്മറത്തിരിപ്പുണ്ട്……. പാറുക്കുട്ടി അമ്മയുടെ കയ്യിലിരുന്ന് കളിക്കുന്നു…. അഞ്ജലി പടിയിൽ ഇരുന്ന് മൊബൈലിൽ നോക്കിയിരിക്കുന്നു…..ഇതിനേക്കാൾ നല്ല അവസരം ഇനി കിട്ടില്ല……ഒരു ബക്കറ്റ് വെള്ളം എടുത്ത് അവളുടെ തലവഴി കോരിയൊഴിച്ചു…. വെള്ളം വീണതും അഞ്‌ജലി ഞെട്ടി എണീറ്റ് തിരിഞ്ഞു….. ചിരിച്ചു കൊണ്ട് നിക്കുന്ന എന്നെ കണ്ടതും…..ഒന്നും പറയാനാകാതെ കുറച്ച് നേരം മിണ്ടാതെ നിന്നു……അമ്മ അവളെ നോക്കി ചിരിക്കുന്നത് കണ്ട് ദേഷ്യത്തോടെ….എന്നെ നോക്കി അലറി “നന്ദേട്ടാ… ട്ടാ… ഫോൺ കയ്യിലിരിക്കുന്നത് കണ്ടില്ലേ”….. നൈറ്റി മുഴുവൻ നനഞ്ഞ് കുളിച്ച അവളെ നോക്കി ചിരിച്ചിട്ട്……